ആലുവ: തലാസീമിയ രോഗത്തിെൻറ ക്ഷീണം വകവെക്കാതെ തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് അബീഷ ആഷിഖ്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കുഞ്ഞുണ്ണിക്കരയിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥി ആയാണ് മത്സരിക്കുന്നത്. താനുൾപ്പെടുന്ന തലാസീമിയ രോഗികൾക്ക് ഒരു കൈതാങ്ങാവുകയാണ് ഉദ്ദേശമെന്ന് ഇവർ പറയുന്നു.
രക്തത്തിൽ ഓക്സിജൻ വഹിക്കുന്ന പ്രോട്ടീനിെൻറ അളവ് കുറയുന്ന അവസ്ഥയാണ് തലാസീമിയ. ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും രക്തം കയറ്റണം. ഇടക്കിടക്ക് രക്തവും ചിലവ് കൂടിയ ജീവൻ രക്ഷാമരുന്നുകളും ഈ രോഗികൾക്കത്യാവശ്യമാണെങ്കിലും സാധാരണ ജീവിതം നയിക്കുന്നതിനും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും തടസ്സമൊന്നുമില്ല. സമാന ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ കൂടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ അംഗം കൂടിയായ ഇവർ പറഞ്ഞു.
കടുങ്ങല്ലൂർ സഹകരണ ബാങ്കിൽ താൽകാലിക ജീവനക്കാരിയായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ആഷിക്ക് ആണ് ഭർത്താവ്. ഇവരുടെ മുന്നുവയസുള്ള മകളും ഈ രോഗബാധിതയാണ്. പൊതുപ്രവർത്തനം ഇഷ്ടപ്പെടുന്ന അബീഷയുടെ റോൾ മോഡൽ ശൈലജ ടീച്ചറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.