Posted On
date_range Updated On
date_range തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ്-എൻ.ഡി.എ പോരാട്ടം; യു.ഡി.എഫ് പിന്നിൽ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ്-എൻ.ഡി.എ പോരാട്ടം. 20 വാർഡിൽ എൽ.ഡി.എഫും 12 വാർഡിൽ എൻ.ഡി.എയുമാണ് മുന്നിട്ടു നിൽക്കുന്നത്. യു.ഡി.എഫിന് നാല് വാർഡുകളിൽ മാത്രമാണ് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്.
കോർപറേഷനിൽ രണ്ട് വാർഡിൽ മറ്റുള്ളവരും മുമ്പിലുണ്ട്.
കൊച്ചി കോർപറേഷനിൽ യു.ഡി.എഫ് മേയർ സ്ഥാനാർഥി തോറ്റു. ഐലൻഡ് നോർത്ത് വാർഡിൽ എൻ. വേണുഗോപാലാണ് തോറ്റത്. എൻ.ഡി.എക്കാണ് ഇവിടെ ജയം. ബി.ജെ.പി സ്ഥാനാർഥി ഒരു വോട്ടിനാണ് ജയിച്ചത്.
എറണാകുളം കിഴക്കമ്പലത്ത് മൂന്ന് വാർഡുകളിൽ ട്വന്‍റി-20 ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.