മാത്തൂർ: 20 വർഷം മുമ്പ് കൈവിട്ടു പോയ ഭരണം തിരിച്ചുപിടിച്ചതിലുള്ള ആഹ്ലാദത്തിലാണ് മാത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ. 16 വാർഡുകളുള്ള പഞ്ചായത്തിൽ 2000 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫ് പക്ഷത്തിന് ആറു വാർഡുകൾ മാത്രമാണ് ലഭിക്കാറ്.
ഓരോ തെരഞ്ഞെടുപ്പ് വേളകളിലും ആറ് എന്ന് കേട്ടാൽ ഇവർക്ക് ചങ്കിടിപ്പാണ്. ഇത്തവണ എട്ട് വാർഡുകൾ നേടിയാണ് ഭരണം പിടിച്ചത്.
തുടർച്ചയായി ഭരണത്തിലേറിയിരുന്ന സി.പി.എമ്മിന് ഏഴ് വാർഡുകളിലേ ജയിക്കാനായുള്ളൂ. ഇവിടെ ബി.ജെ.പി ആദ്യമായി ഒരു വാർഡ് നേടി.
പ്രസിഡൻറ് വനിത സംവരണമായതിനാൽ കോൺഗ്രസ് പാനലിൽ വിജയിച്ച പ്രഭിത മുരളീധരനെയാണ് നിർദേശിക്കാൻ സാധ്യതയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.