മുക്കം: കോഴിക്കോട് മുക്കം നഗരസഭയിൽ ഭരിക്കുന്നത് ആരെന്ന് തീരുമാനിക്കാനുള്ള ചെങ്കോലുള്ളത് ലീഗ് വിമതെൻറയും ബി.ജെ.പിയുടെയും കൈയിൽ. മൊത്തം 33 ഡിവിഷനുകളാണ് ഇവിടെയുള്ളത്. ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടത്തിന് സാക്ഷിയായ മുക്കത്ത് നിലവിലെ ഭരണ കക്ഷിയായ സി.പി.എമ്മിനും യു.ഡി.എഫ്-വെൽഫെയർ പാർട്ടി സഖ്യത്തിനും 15 സീറ്റു വീതമാണ് ലഭിച്ചത്. ബാക്കി രണ്ടു സീറ്റുകളിൽ ബി.ജെ.പിയും മറ്റൊന്നിൽ ലീഗ് വിമതനും ജയിച്ചു. ഇവരുടെ തീരുമാനമാവും നിർണായകം.
സി.പി.എമ്മും യു.ഡി.എഫും ബി.ജെ.പിയെ കൂടെക്കൂട്ടാൻ സാധ്യതയില്ല. അതിനാല്‍ മുസ്ലിം ലീഗ് വിമതന്‍ ആയി മത്സരിച്ചു വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ നിലപാട് ഇവിടെ നിര്‍ണായകമാണ്. അബ്ദുല്‍ മജീദാണ് ഇവിടെ ലീഗ് വിമതനായി മത്സരിച്ചത്. വോട്ടര്‍മാരോട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് ലീഗ് വിമതെൻറ നിലപാട്.
എൽ.ഡി.എഫാണ് ഏറ്റവും കൂടുതല്‍ ഡിവിഷനുകള്‍ നഗരസഭയില്‍ സ്വന്തമാക്കിയത്. യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടും മൂന്നിടങ്ങളില്‍ ജയം നേടി.
നീലേശ്വരത്ത് സിറ്റിങ് സീറ്റ് ബി.ജെ.പി നിലനിർത്തിയപ്പോൾ, നെല്ലിക്കാപൊയിലാണ് പുതുതായി പിടിച്ചെടുത്തത്. നെല്ലിക്കാപൊയിലിൽ നേരിയ ഭുരിപക്ഷത്തിനായിരുന്നു ജയം. ബി.ജെ.പി സ്ഥാനാർഥി വിശ്വനാഥൻ 459 വോട്ടും എതിരാളികളായ സി.പി.എം കെ.എ ബാബുരാജ് 429 വോട്ടും നേടി. കോൺഗ്രസിലെ കുര്യാച്ചൻ 178 വോട്ടും നേടി. കഴിഞ്ഞ തവണ 314 വോട്ടായിരുന്നു ഇവിടെ ബി.ജെ.പി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.