നിലമ്പൂർ: നഗരസഭയിൽ മുസ്ലിം ലീഗിെൻറ കൂട്ടത്തോൽവിയിൽ മണ്ഡലം നേതൃത്വം മുനിസിപ്പൽ കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ തട്ടകമായ നിലമ്പൂർ നഗരസഭയിൽ ലീഗിനേറ്റ കനത്ത പരാജയം ജില്ല നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുനിസിപ്പൽ കമ്മിറ്റി ഒന്നടങ്കം രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് തീരുമാനം.
പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങൾ രാജിവെക്കാൻ സന്നദ്ധമാണെന്നാണ് മുനിസിപ്പൽ കമ്മിറ്റി അറിയിച്ചിട്ടുള്ളത്.
ഒമ്പത് സീറ്റുകളിലാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളെ നിർത്തിയിരുന്നത്. ഒരാളെ പോലും ജയിപ്പിക്കാനായില്ല. കഴിഞ്ഞ നഗരസഭയിലെ മൂന്ന് ലീഗ് കൗൺസിലർമാർ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും താമരക്കുളം ഡിവിഷനിൽ കെട്ടിവെച്ച പണം നഷ്ടമാവുകയും ചെയ്തു.
ലീഗിൽ ഒരുവിഭാഗം സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബോധപൂർവ ശ്രമം നടത്തിയെന്ന ആരോപണവുമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ഉണ്ടായേക്കും. ജില്ലയിൽ ലീഗിന് സീറ്റില്ലാത്ത ഏക നഗരസഭ നിലമ്പൂരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.