Posted On
date_range Updated On
date_range കൊവിഡ് ബാധിച്ച് കോൺഗ്രസ് റിബൽ സ്ഥാനാർഥി മരിച്ചു
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ കോട്ടുകാൽക്കോണം വാർഡിലെ റിബൽ സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു.
പനയറക്കുന്ന് വാറുവിള വീട്ടിൽ ഫ്രാൻസിസ് (60) ആണ് മരിച്ചത്. 15 ദിവസമായി കൊവിഡ് ബാധയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ 2.30 ഓടെയാണ് മരണം സംഭവിച്ചത്. യു.ഡി.എഫ് റിബലായിട്ടായിരുന്നു മത്സരംഗത്തുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കൊവിഡ് ബാധിച്ചത്.
തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. രണ്ടായിരത്തിൽ ബാലരാമപുരം പഞ്ചായത്ത് യു.ഡി.എഫ് മെമ്പറായിരുന്നു. ഉഷ ഭാര്യയാണ്. മക്കൾ: അഖിൽ,സോണിയ.മരുമക്കൾ: രജിത്.ആർഷ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.