കണ്ണൂർ കോർപ്പറേഷനിൽ അകൗണ്ട്​ തുറന്ന്​ ബി.ജെ.പി

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ ആദ്യമായി അകൗണ്ട്​ തുറന്ന്​ ബി.ജെ.പി. പള്ളിക്കുന്ന് ഡിവിഷനിൽ ബി.ജെ.പിയുടെ വികെ ഷൈജു ജയിച്ചതോടെയാണ്​ ബി.ജെ.പി പുതിയ ചരിത്രം രചിച്ചത്​. 49 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൈജു വിജയിച്ചത്. ഇത്​ കോൺഗ്രസി​െൻറ സിറ്റിങ്​ സീറ്റായിരുന്നു.

വി.കെ ഷൈജു 464 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ജയകൃഷ്ണൻ 415 വോട്ടുകളാണ് നേടിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഉമേശനു 281 വോട്ടുകൾ ആണ് ലഭിച്ചത്. 

Tags:    
News Summary - BJP opens first account in Kannur Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.