മഞ്ചേരി: നഗരസഭയിൽ ഇത്തവണ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പി. ഇതിനായി 23 വാർഡുകളിലാണ് സ്ഥാനാർഥികളെ നിർത്തിയത്.
എന്നാൽ, സീറ്റുകളുടെ എണ്ണം കൂട്ടാൻ സാധിച്ചില്ലെന്ന് മാത്രമല്ല, കൈയിലുള്ള ഏക സീറ്റ് നഷ്ടമാവുകയും ചെയ്തു.
കഴിഞ്ഞതവണ ഏഴാം വാർഡായ മേലാക്കത്തുനിന്നാണ് മഞ്ചേരിയിൽ ആദ്യമായി താമര വിരിഞ്ഞത്. പി.ജി. ഉപേന്ദ്രനാണ് ജയിച്ചത്. 390 വോട്ട് നേടി 24 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു വിജയം. എൽ.ഡി.എഫിനായി സി.കെ. കൃഷ്ണൻകുട്ടിയും യു.ഡി.എഫിനായി അപ്പു മേലാക്കവുമാണ് മത്സരിച്ചത്.
യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ, ഇത്തവണ ബി.ജെ.പി വാർഡ് നിലനിർത്താൻ മുൻ കൗൺസിലറുടെ സഹോദരിയെതന്നെ രംഗത്തിറക്കിയെങ്കിലും കോൺഗ്രസ് വാർഡ് പിടിച്ചെടുത്തു. മുൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ബീന ജോസഫാണ് 176 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വാർഡ് 'കൈ'യടക്കിയത്.
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ കോൺഗ്രസ് ഇത്തവണ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പകരം വീട്ടിയത്. 390 വോട്ട് നേടിയാണ് പി.ജി. ഉപേന്ദ്രൻ ജയിച്ചതെങ്കിൽ ഇത്തവണ 211 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. വാർഡിൽ േവാട്ടർമാരുടെ എണ്ണം കൂട്ടിടിയിട്ടും 179 വോട്ടിെൻറ കുറവുണ്ടായി.
മുൻ കൗൺസിലർ 49ാം വാർഡായ അമ്പലപ്പടിയിൽ മത്സരിച്ചെങ്കിലും 59 വോട്ട് മാത്രമാണ് നേടാനായത്. ഒമ്പത് വാർഡുകളിൽ 50ൽ താഴെ വോട്ട് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.