വാഴക്കാട്: വാഴക്കാട് പഞ്ചായത്തിലെ 15ാം വാർഡ് കണ്ണത്തുംപാറയിൽ ഇത്തവണ താമര വിരിഞ്ഞില്ല. 2015ലെ തെരഞ്ഞെടുപ്പിൽ വാഴക്കാട് പഞ്ചായത്ത് ഭരണസമിതിയിലെ ഏക ബി.ജെ.പി പ്രതിനിധി ഈ വാർഡിൽനിന്നായിരുന്നു. ഇത്തവണ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി ഒ. മൂസക്കുട്ടിയാണ് ഇവിടെ വിജയിച്ചത്.
ബി.ജെ.പിക്ക് മേൽക്കോയ്മയുള്ള കണ്ണത്തുംപാറയിൽ ബി.ജെ.പി സ്ഥാനാർഥിയും മുൻ പഞ്ചായത്തംഗവുമായ ഷീബ സിദ്ധാർഥനെ 57 വോട്ടിനാണ് ഓട്ടോ ചിഹ്നത്തിൽ മത്സരിച്ച മൂസക്കുട്ടി പരാജയപ്പെടുത്തിയത്. 2015ലെ തെരഞ്ഞെടുപ്പിൽ 37 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു ഷീബ ഈ വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
19 വാർഡുകളുള്ള വാഴക്കാട് പഞ്ചായത്തിൽ 16 വാർഡുകളും യു.ഡി.എഫ് ജയിച്ചടക്കിയപ്പോൾ കേവലം രണ്ടു സീറ്റുകൾ മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.