ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്തിെൻറ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യു.ഡി.എഫിന് വട്ടപ്പൂജ്യം.
20 വാർഡുകളുള്ള പഞ്ചായത്തിൽ സി.പി.എം -15ഉം ബി.ജെ.പി നാലും ജനകീയ വികസനസമിതിയുടെ ഒരു വനിത പ്രതിനിധിയും എന്നതാണ് കക്ഷിനില. 14 വാർഡുകളിൽ കോൺഗ്രസ് സ്വന്തം ചിഹ്നത്തിലും ആറിടങ്ങളിൽ പാർട്ടിയുടെ പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർഥികളും മത്സരിച്ചിരുന്നു. എന്നാൽ, ഇവരിൽ കടമ്പൂർ അഞ്ചാം വാർഡിലെ ജനകീയ വികസനസമിതി സ്ഥാനാർഥിയായ എ. വിജിത മാത്രമാണ് സിറ്റിങ് സീറ്റിൽ വിജയിച്ചത്.
ഒമ്പത് വാർഡുകളിൽ വിജയിച്ച സ്ഥാനാർഥിയുടെ തൊട്ടുപിറകിലാണ് സ്ഥാനമെങ്കിലും എട്ടു വാർഡുകളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണമംഗലം, മുട്ടിപ്പാലം വാർഡുകളിൽ സ്വതന്ത്രർക്കും പിന്നിൽ നാലാം സ്ഥാനത്തുമാണ്.
2015ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് 13ഉം ബി.ജെ.പിക്ക് മൂന്നും യു.ഡി.എഫിന് രണ്ടും പിന്തുണച്ച സ്വതന്ത്രർ രണ്ടും എന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. എന്നാൽ, ഇടക്കാലത്ത് ഒരംഗം പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ സി.പി.എം 12ലേക്ക് ചുരുങ്ങി. ഏറ്റവും കൂടുതൽ ഭൂരിപക്ഷമുള്ളത് പിലാത്തറ വാർഡിലെ സി.പി.എം സ്ഥാനാർഥിക്കാണ് -567. 56 വോട്ടിൻെറ ഭൂരിപക്ഷമുള്ള കണ്ണമംഗലം വാർഡിലാണ് ഏറ്റവും കുറവ്.
ഇവിടെ ബി.ജെ.പി സ്ഥാനാർഥിയാണ് വിജയി. കാലാവധി പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പഞ്ചായത്ത് പ്രസിഡൻറ് സി.പി.എമ്മിൽനിന്ന് രാജിവെച്ചത് എതിർപക്ഷം തുറുപ്പുശീട്ടാക്കാൻ നടത്തിയ ശ്രമവും വിജയംകണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.