വി​ഷ്ണു

നാ​ഷ​ന​ൽ ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്: ക്രി​ക്ക​റ്റ് ബാ​ൾ ത്രോ​യി​ൽ വി​ഷ്ണു​വി​ന് വെ​ള്ളി​ത്തി​ള​ക്കം

വെ​ള്ള​മു​ണ്ട: നാ​ഷ​ന​ൽ ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക്രി​ക്ക​റ്റ് ബാ​ൾ ത്രോ​യി​ൽ വ​യ​നാ​ട് സ്വ​ദേ​ശി വി​ഷ്ണു​വി​ന് വെ​ള്ളി മെ​ഡ​ൽ.

അ​സ​മി​ലെ ഗു​വാ​ഹ​തി​യി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ക്രി​ക്ക​റ്റ് ബാ​ൾ ത്രോ​യി​ലാ​ണ് വാ​ളേ​രി ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ വി​ഷ്ണു മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

ജി​ല്ല, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചാ​ണ് വി​ഷ്ണു ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യ​ത്. വാ​ളേ​രി പ​ള്ളി​യാ​ർ​ക്ക​ണ്ടി വീ​ട്ടി​ൽ കേ​ളു​വിെൻറ​യും മാ​ധു​വിെൻറ​യും മ​ക​നാ​ണ്.

മാ​ന​ന്ത​വാ​ടി ബി.​ആ​ര്‍.​സി​യി​ലെ സ്‌​പെ​ഷ​ലി​സ്​​റ്റ് കാ​യി​ക അ​ധ്യാ​പ​ക​നാ​യ കെ.​വി. സ​ജി​യാ​ണ് പ​രി​ശീ​ല​ക​ന്‍.

Tags:    
News Summary - national junior athletics silver for vishnu in cricket ball throw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.