​േതാക്ക്​ കണ്ടു; ഷൂട്ടിങ്​ ഫെഡറേഷ​െൻറ പേജ്​ പൂട്ടി ഫേസ്​ബുക്ക്​​

മ്യൂണിക്​: മുന്നറിയിപ്പുകളൊന്നുമില്ലാതെ രാജ്യാന്തര ഷൂട്ടിങ്​ ഫെഡറേഷ​െൻറ ഒൗദ്യോഗിക പേജ്​ പൂട്ടി ഫേസ്​ബുക്ക്​. 10 വർഷത്തിലേറെയായി ​െഎ.എസ്​.എസ്​.എഫി​െൻറ ഒൗദ്യോഗിക പേജായി ഉപയോഗിക്കുന്ന അക്കൗണ്ടാണ്​ ഫേസ്​ബുക്ക്​​ അധികൃതർ പൂട്ടിയത്​.

ഇതോടെ, പേജ്​ ​േബ്ലാക്ക്​ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട്​ രാജ്യാന്തര ഷൂട്ടിങ്​ സമൂഹം ട്വിറ്റർ, ഇൻസ്​റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണവും തുടങ്ങി.

കാരണം അറിയിക്കു​കയോ മുന്നറിയിപ്പ്​ നൽകുകയോ ചെയ്യാതെയാണ്​ ലോകമെങ്ങുമുള്ള ഷൂട്ടിങ്​ താരങ്ങളും മാധ്യമങ്ങളും ഉൾപ്പെടെ ലക്ഷങ്ങൾ പിന്തുടരുന്ന പേജ്​ ​േബ്ലാക്ക്​​ ചെയ്​തത്​. ​ഫേസ്​ബുക്ക്​​ നിയമങ്ങൾ പ്രകാരം തോക്ക്​ ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രദർശിപ്പിക്കാനോ പരസ്യം ചെയ്യാനോ മറ്റോ പാടില്ല. സ്​പോർട്​സ്​ ഷൂട്ടിങ്ങിനെ ആയുധമായി തെറ്റിദ്ധരിച്ചാവാം നടപടിയെടുത്തതെന്നാണ്​ അനുമാനം. ​

Tags:    
News Summary - Facebook deletes ISSF page

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.