ഒരാൾ, കൃത്യമായി പറഞ്ഞാൽ, ഒരു മുസ്ലിം തല്ലിക്കൊലക്ക് വിധേയമാകുന്നതിെൻറ വിഡിയോ ഝാർഖണ്ഡിലെ സുഹൃത്തുക്കൾ എനിക്ക് അയച്ചുതന്നു. ഞാൻ അത് തുറന്നുനോക്കിയില്ല. പിന്ന ീട് അതേത്തുടർന്നുള്ള ഒരു സന്ദേശം ലഭിച്ചു -തല്ലിച്ചതക്കലിനിരയായ ആ മനുഷ്യൻ മരിച്ച ിരിക്കുന്നു. അവർ പൊലീസ് സ്റ്റേഷനിൽചെന്ന് സീനിയർ ഒാഫിസർമാരെ കാണുകയാണ്. അങ്ങനെ ഞാൻ ആ വിഡിയോ കാണാനിരുന്നു.
അത് 10 മിനിറ്റും 49 സെക്കൻഡുമുള്ള ദീർഘമായ ഒരു ക്ലിപ് ആയിര ുന്നു. അതിൽ ഒരു ചെറുപ്പക്കാരനെ ഒരു തൂണിനോട് ചേർത്ത് കെട്ടിയിട്ടതു കാണാം. അയാൾ പകു തി കുനിഞ്ഞുനിൽക്കുന്ന നിലയിലാണ്. വേദനകൊണ്ടു പുളയുകയാണ് ആളെന്ന് കാഴ്ചയിൽ വ്യക ്തമാകും. അയാളുടെ തല നേരെ നിൽക്കുന്നില്ല. കാലുകൾ പിണച്ചുവെച്ചിരിക്കുന്നു. അയാൾക്കു ച ുറ്റിലും ഇരുട്ടാണ്. എന്നാൽ, മൊബൈൽ ഫോണുകൾ അയാളെ ഉന്നം പിടിക്കാനെന്നവണ്ണം വെളിച്ചം ചെ ാരിയുന്നുണ്ട്. അവിടെ മനുഷ്യരുടെ ബഹളംകേൾക്കാം, ശകാരങ്ങളും. ആളുകൾ അങ്ങുമിങ്ങും നടക ്കുന്നു. പിന്നെ കുറെ കണ്ണുകളും കാണാനുണ്ട്; മനുഷ്യരുടെ കണ്ണുകൾ.
ഒരു വടി വായുവിൽ ഉയ ർന്നുപൊങ്ങുന്നതും ഒരു കൈ അത് പിടിച്ചെടുക്കുന്നതും കാണാം. തൂണിൽ കെട്ടിയിടപ്പെട്ട യു വാവ് ഉറക്കെ നിലവിളിക്കുകയാണ്. അടികൊണ്ടിട്ടാണോ അതോ വന്നു വീഴാനിരിക്കുന്ന അടിയെക് കുറിച്ച് ഒാർത്തിട്ടാണോ അയാൾ കരയുന്നതെന്ന് കാണാനാവുന്നില്ല. കാമറ അയാളുടെ മുഖത്തോ ടടുപ്പിച്ചു വെച്ചിരിക്കുന്നു. അയാളോട് കാമറയിലേക്ക് നോക്കാൻ ആവശ്യപ്പെടുന്നു. ആൾ ക്കൂട്ടം അയാൾക്കുചുറ്റും നടക്കുകയാണ്. അന്തരീക്ഷത്തിൽ എങ്ങുനിന്നോ ഒരു അശരീരി കേൾ ക്കാം. അയാളോടു പേരു ചോദിക്കുകയാണ്.
‘സോനു’ -മറുപടി.
ആൾക്കൂട്ടത്തിനു തൃപ്തിയായില്ല.
‘‘മുഴുവൻ പേര്?’’
‘‘സോനു അൻസാരി’’ -അയാൾ മറുപടി പറയുേമ്പാഴേക്കും വാടിക്കുഴഞ്ഞു പോകുകയാണ്. മുഖത്ത് രക്തമൊഴുകുന്നതു കാണാം. അൻസാരി? സോനു? അങ്ങനെയാവില്ലല്ലോ. ‘‘സോനു അൻസാരി എന്നൊക്കെ ഒരു പേരു കാണുമോ’’? ആൾക്കൂട്ടം അന്യോന്യം ചോദിക്കുന്നു. ഇൗ വാക്കുകളുടെ അപരിചിതമായ സങ്കലനമാണ് അവരിൽ സംശയമുണർത്തിയത്.
‘‘മുഴുവൻ പേര് പറയെടാ, ഒറിജിനൽ പേര്?’’
‘‘തബ്രീസ് അൻസാരി’’ -അയാൾ പറഞ്ഞു. ‘‘വീട്ടിലെ വിളിപ്പേര് സോനു എന്നാണ്. അയൽക്കാരും നാട്ടുകാരും അങ്ങനെയാണ് വിളിക്കാറ്’’ കണിശതയോടെ ഉള്ളതു അവൻ നുള്ളിപ്പെറുക്കി പറഞ്ഞു.
‘‘പിതാവിെൻറ പേര്?’’
‘‘അദ്ദേഹം മരിച്ചുപോയി’’.
‘‘തള്ളയുടെ പേര്?’’
‘‘അവരും ജീവിച്ചിരിപ്പില്ല’’.
അതെങ്ങനെ? രക്ഷിതാക്കൾ രണ്ടുപേരും മരിച്ചുപോയെന്നോ? ആൾക്കൂട്ടത്തിന് അയാളിൽനിന്ന് വേറെയും വിവരങ്ങൾ വേണം. അവർ അമ്മാവെൻറ പേരുചോദിച്ചു. അതും മറ്റൊരു അൻസാരി.
പിന്നെ അടിയും ഇടിയും തുടർന്നു. നിങ്ങൾക്ക് വാവിട്ട നിലവിളി കേൾക്കാം. വിറച്ചു കുഴയുന്ന തലയുയർത്തിപ്പിടിക്കാൻ നോക്കുേമ്പാഴൊക്കെ ആ മുഖത്തെ ഭയത്താൽ തുറിച്ചുനോക്കുന്ന ആ കണ്ണുകൾ കാണാം.
‘‘നേരെ നിൽക്കെടാ’’ -ആൾക്കൂട്ടത്തിൽ നിന്നു ആരുടെയോ ശാസന. ചെറുപ്പക്കാരൻ കാലിൽ ഉൗന്നിനിൽക്കാൻ ആവതു നോക്കി. അയാൾ പിറകിലേക്കു വേച്ചുവേച്ചു വീഴുകയാണ്.
ആൾക്കൂട്ടത്തിൽ ആർപ്പുവിളികളുമായി കുട്ടികളുണ്ട്. ഇരുട്ടിൽ ഒരുകൂട്ടം പെണ്ണുങ്ങൾ കളിയാക്കിച്ചിരിക്കുന്നതും കേൾക്കാം.
തൊഴി തുടരുകയാണ്, തെറിവിളിയും.
വിഡിയോ പിന്നെ മന്ദഗതിയിലായി. പിന്നെ ആരോ അവനോട് ആജ്ഞാപിക്കുന്നു: ‘‘ജയ് ശ്രീറാം വിളിക്കൂ’’.
‘‘ജയ് ശ്രീരാം’’ -തബ്രീസ് അനുസരിക്കുന്നു.
പിന്നെയും ആവർത്തിക്കാൻ പറയുന്നു.
‘‘ജയ് ഹനുമാൻ’’.
‘‘ജയ് ഹനുമാൻ’’ -തബ്രീസ് ഏറ്റുവിളിക്കുന്നു.
ആർപ്പുവിളി, കൂട്ടച്ചിരി, തെറിവിളി, കരച്ചിൽ...
തബ്രീസ് പിന്നിലേക്ക് മറിഞ്ഞുവീഴുകയാണ്.
അതോടെ വിഡിയോ നിലക്കുന്നു. അതിനൊടുക്കം വരെ തബ്രീസ് ജീവനോടെയുണ്ട്.
മാധ്യമ റിേപ്പാർട്ട് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി അയാളെ രക്ഷപ്പെടുത്തി. മോേട്ടാർ സൈക്കിൾ മോഷ്ടിക്കുന്നതിനിടെ ഗ്രാമീണർ പിടികൂടിയതിനെ തുടർന്നാണ് ഇയാൾ മർദിക്കപ്പെട്ടതെന്നു പറയുന്നു. തുടർന്ന് അയാൾ മോഷണത്തിന് കസ്റ്റഡിയിലെടുക്കപ്പെട്ടു.
നിങ്ങൾ ഇൗ സാഹചര്യം വിലയിരുത്തി നോക്കുക. അയാളെ കള്ളനെന്ന് ആൾക്കൂട്ടം സംശയിച്ചിരിക്കാമെന്നതിൽ ന്യായമുണ്ട്. തബ്രീസ് അൻസാരി ആയതുകൊണ്ടാവില്ല, ഒരു അരവിന്ദോ സുമനോ ആയിരുന്നാലും ഇതേ ഗതി തന്നെയാവാം വരുക. അയാളെ തല്ലിച്ചതച്ചവർ സാധാരണ ജനമായിരുന്നു. അത് നേരത്തേ ആലോചിച്ചുറച്ച ആക്രമണമാണെന്ന് വെളിപ്പെട്ടിട്ടില്ല. എന്നിരുന്നാലും അത് നിർഭാഗ്യകരമായ ഒരു പ്രതികരണമായിപ്പോയി. നിങ്ങൾക്ക് അങ്ങനെ പറയാം.
എന്നാൽ, അവരുടെ ആ ധൈര്യമാണ് ആരെയും അലേട്ടണ്ടത്. ആൾക്കൂട്ടം തെളിവു ശേഖരിക്കുന്നു, അത് റെക്കോഡ് ചെയ്യുന്നു. കാമറ തുടരത്തുടരെ തബ്രീസിെൻറ മുഖത്തിനു നേരെ പിടിക്കുന്നു. അയാളുടെ പ്രസ്താവന അവർ രേഖപ്പെടുത്തുന്നു. ഇതാണ് ആൾക്കൂട്ടത്തിെൻറ ഗുണ്ടാ ജാഗ്രതപ്പണി. ഇൗ സംഘടിത ആക്രമണത്തിനു നാലുനാൾ കഴിഞ്ഞു തബ്രീസ് മരണത്തിനു കീഴടങ്ങി. അന്നത്തെ തല്ലും തൊഴിയും തന്നെയായിരുന്നോ അതിനു കാരണം? അതോ, അത് ഒരു സ്വാഭാവികമരണമായിരുന്നോ?
അതിനെ നമുക്ക് തല്ലിക്കൊലയെന്നു വിളിക്കാമോ? ഒരു അവിശ്വാസിയിൽനിന്നു മരിക്കുവോളം വിശുദ്ധശ്ലോകം കേട്ടിരിക്കാനുള്ള ആൾക്കൂട്ടത്തിെൻറ ആഗ്രഹത്തിനു പിന്നിൽ മറ്റു വല്ലതുമുണ്ടോ? ഝാർഖണ്ഡിലെ സാരായ്കേലയിൽ നിന്ന് വളരെ ദൂരെ അസമിലെ ബാർപേട്ടയിൽ ഒാേട്ടാ തടഞ്ഞുനിർത്തി യാത്രികരെ ‘ജയ് ശ്രീരാം’ വിളിപ്പിക്കുന്ന മറ്റൊരു വിഡിയോക്ക് ഇൗ വിഡിയോയുമായി വല്ല ബന്ധവുമുണ്ടോ?
എല്ലാം വിവിധയാളുകൾ, വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ. പിന്നെ അതാ, ഇന്ത്യൻ തലസ്ഥാന നഗരിയിൽ ‘ജയ് ശ്രീരാം’ വിളിക്കാൻ വിസമ്മതിച്ച ഒരു മുസ്ലിം പുരോഹിതനെ കാറിടിപ്പിച്ച വാർത്ത കണ്ടു. മൂന്നു പ്രദേശങ്ങൾ, മൂന്നു ഭാഷകൾ, എന്നാൽ എല്ലായിടത്തും ഒരേ ആവശ്യം: ‘ജയ് ശ്രീരാം’. ഇപ്പോൾ നാനാത്വത്തിൽ ഏകത്വം ഉറപ്പുവരുത്തുന്ന മന്ത്രം നമുക്ക് ലഭിച്ചുകഴിഞ്ഞിരിക്കുന്നു.
പരാമർശിക്കപ്പെട്ട ഗ്രാമത്തിലേക്കു പോയ സുഹൃത്തുക്കളുടെ റിപ്പോർട്ട് കാത്തിരിക്കുന്നതിനിടെ ഞാൻ ജോൺ ദയാലിെൻറ ലേഖനം വായിച്ചു: ‘‘ഒരു ജീവനുള്ള മനുഷ്യെൻറ അന്ത്യനിമിഷങ്ങൾ ഫേസ്ബുക്ക് പേജിലിടാനുള്ള ധൈര്യം എനിക്കില്ല. പ്രത്യേകിച്ചും താടിെവച്ചതിെൻറ പേരിൽ, അല്ലെങ്കിൽ ആൾക്കൂട്ടത്തെ വിളിച്ചുകൂട്ടുന്നയാർക്കും ഇല്ലാത്ത ഒരു പ്രത്യക്ഷലക്ഷണം വെച്ച്, ഒരാൾ കൂട്ടത്തല്ലിനിരയാകുേമ്പാൾ അത് കാണാൻ കഴിയില്ല.’’
അയാൾ ഒരു പശുവിനെയും കൊല്ലുകയായിരുന്നില്ല. ഒരു ചത്ത കാളയുടെയും തൊലിയുരിക്കുകയായിരുന്നില്ല. ഏതെങ്കിലും മൃഗത്തിെൻറ മാംസം കൊണ്ടുവരുകയുമായിരുന്നില്ല. ആരെയും നിർബന്ധിച്ച് മതംമാറ്റുകയുമായിരുന്നില്ല. തെൻറ ജാതിയിൽ പെടാത്ത ഒരാളുമായി ഒളിച്ചോടുകയായിരുന്നില്ല. തെൻറ മതത്തിൽപെടാത്ത ഒരുത്തിയെ പ്രണയിച്ചതുമല്ല. അയാൾ ഒരു പാകിസ്താനി ഏജൻറായിരുന്നില്ല. തദ്ദേശീയനായ ഭീകരനുമായിരുന്നില്ല. ഇതൊക്കെയായെന്നു വെച്ച് ആരെയും അക്രമിക്കാൻ ആൾക്കൂട്ടത്തിന് അധികാരമില്ല. പൊലീസ് അവരെ അറസ്റ്റു ചെയ്ത് നിയമത്തിനുമുന്നിൽ ഹാജരാക്കുകയാണ് വേണ്ടത്. അയാൾ കുറ്റക്കാരനെന്നു കണ്ടാൽ വധശിക്ഷയോ, ജീവപര്യന്തം തടവോ വിധിക്കാം. നിരപരാധിയെങ്കിൽ പറഞ്ഞുവിടാം. ഇതൊക്കെയാണ് പരിഷ്കൃതസമൂഹങ്ങളിലെ നാട്ടുനടപ്പ്.
ഒരു തൊഴിൽ, വീട്, നിർഭയമായ ജീവിതം, സന്തോഷത്തിനും ക്ഷേമത്തിനുമുള്ള സമ്പാദ്യം എന്നിങ്ങനെ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്കിലെ ജീവിതത്തിെൻറ സമ്പൂർണഫലമെടുക്കാനുള്ള അവസരംപോലും അയാൾക്കുണ്ടായില്ല. വെറുമൊരു തമാശക്കായിരുന്നോ ആ കൊല? പേടിച്ചരണ്ടു മരിക്കുവോളം പൂച്ചക്കുട്ടികൾ കുഞ്ഞെലിയെ കൈകാര്യംചെയ്യുന്ന വിധമല്ലേ അവർ ചെയ്തത്?
ആരാണ് ഇതിനൊക്കെ പ്രതികരിക്കുക? ഭരണകക്ഷിയുടെ പ്രസിഡേൻറാ അതോ, കേന്ദ്ര ആഭ്യന്തരമന്ത്രിയോ? ആരിൽനിന്നും ഒരു ഉത്തരവും ഞാൻ വല്ലാതെയൊന്നും പ്രതീക്ഷിക്കാത്തതെന്താണ്? ആരും ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ലേ?
എങ്കിൽ പിന്നെ, ഞാൻ എന്തിന് ഇതൊക്കെ ഇവിടെ കുത്തിക്കുറിക്കണം?
(ഡൽഹി യൂനിവേഴ്സിറ്റിയിൽ പ്രഫസറായ ലേഖകൻ ‘ദ വയറി’ൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.