വോ​ട്ടു​യ​ന്ത്രം: ആ​ശ​ങ്ക ദൂ​രീ​ക​രി​ച്ചേ പ​റ്റൂ

ഇലക്േട്രാണിക് വോട്ടുയന്ത്രത്തിൽ തിരിമറിയും കൃത്രിമവും കാണിക്കുന്നുണ്ടെന്ന പരാതി സർക്കാറും ഇലക്ഷൻ കമീഷനും അപ്പടി നിഷേധിക്കുന്നുണ്ടെങ്കിലും പൊതുജനം കടുത്ത ആശയക്കുഴപ്പത്തിലാണ്. നമ്മുടെ രാജ്യത്ത് പ്രചാരത്തിലുള്ള വോട്ടുയന്ത്രത്തിൽ ഒരുതരത്തിലുള്ള കൈകടത്തലും കള്ളക്കളിയും സാധ്യമല്ലെന്ന് ഇലക്ഷൻ കമീഷൻ ആവർത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ സംശയങ്ങൾ ഏറ്റുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് നാമിതുവരെ വെച്ചുപുലർത്തിയ വിശ്വാസ്യതക്കാണ് ഇതോടെ കോട്ടംതട്ടുന്നത്. നമ്മുടെ ജനായത്തക്രമത്തിന് എണ്ണിയാലൊടുങ്ങാത്ത പോരായ്മകളുണ്ടെങ്കിലും വോട്ടെടുപ്പുരീതി കുറ്റമറ്റതാണെന്ന സങ്കൽപംകൂടി തെറ്റുന്നത് അരാജകത്വത്തിലേക്കാവും വഴി തുറക്കുക. വോട്ടുയന്ത്രത്തിെൻറ വിശ്വാസ്യതയെക്കുറിച്ച് മുമ്പേ ഒറ്റപ്പെട്ട പരാതികൾ ഉയരാറുണ്ടെങ്കിലും അഞ്ചു നിയമസഭ തെരഞ്ഞെടുകളിലെ ഫലം പുറത്തുവന്ന ശേഷം ബി.എസ്.പി നേതാവ് മായാവതിയും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത് ഗൗരവമേറിയ ആരോപണങ്ങളുമായാണ്. പഞ്ചാബിൽ തെൻറ പാർട്ടിക്ക് കിട്ടേണ്ട 20^25 ശതമാനം വോട്ട് അകാലിദൾ^ബി.ജെ.പി സഖ്യത്തിലേക്ക് മാറ്റപ്പെട്ടുവെന്നാണ് കെജ്രിവാളിെൻറ പരാതി.

അതേസമയം, മധ്യപ്രദേശിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കേണ്ട അടേർ അസംബ്ലി മണ്ഡലത്തിലെ ഭിന്ദിൽ സംവിധാനിച്ച വോട്ടുയന്ത്രത്തിൽ ഏത് ബട്ടണമർത്തിയാലും താമരചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുന്നതായി തെരഞ്ഞെടുപ്പ് ഓഫിസർമാർ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കയാണ്. യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെയാണോ പതിയുന്നെതന്ന് വോട്ടർമാർക്ക് ഉറപ്പുവരുത്താനുള്ള വെരിഫയബ്ൾ പേപ്പർ ഓഡിറ്റ് ട്രയൽ സംവിധാനം (വിവിപാറ്റ്) ആണ് തിരിമറി കണ്ടുപിടിക്കാൻ സഹായിച്ചത്. എങ്ങനെ ഇത് സംഭവിച്ചുവെന്ന് വിശദമാക്കപ്പെട്ടിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തായതിനു ഭിന്ദ് ജില്ല കലക്ടറെയും പൊലീസ് സൂപ്രണ്ടിനെയും സ്ഥലംമാറ്റിയിരിക്കയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളിലും മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന രണ്ടു സംഘങ്ങളെ തെരഞ്ഞെടുപ്പിനു മേൽനോട്ടം വഹിക്കാൻ ഇലക്ഷൻ കമീഷൻ നിയോഗിച്ചിട്ടുണ്ട്. ഗുരുതരമായ ക്രമക്കേട് അവിടെ നടന്നിട്ടുെണ്ടന്ന് ബോധ്യപ്പെട്ടതിനാലാവണം കമീഷൻ ജാഗ്രത കൈക്കൊണ്ടത്.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമീഷനിൽ വിശ്വാസം ഉൗട്ടിയുറപ്പിക്കുന്ന പ്രസ്താവനയുമായി ബി.ജെ.പി രംഗത്തുവന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമീഷനിലല്ല, ഇലക്േട്രാണിക് വോട്ടുയന്ത്രത്തിലാണ് ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതെന്ന വസ്തുത വിസ്മരിച്ചാണ് ബി.ജെ.പിയുടെ വാചാടോപങ്ങൾ. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുയന്ത്രത്തിന്മേൽ പ്രകടിപ്പിക്കുന്ന അമിതവിശ്വാസം അതേപടി ഉൾക്കൊള്ളാൻ ബി.ജെ.പി ഇതര രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും തയാറല്ല എന്നുവരുമ്പോൾതന്നെ, തിരുത്തൽ അനിവാര്യമായി വരുന്നുണ്ട്. വോട്ട് കുറയുന്ന കക്ഷികൾ തെരഞ്ഞെടുപ്പിനുശേഷം പതിവായി ഉന്നയിക്കാറുള്ള ആരോപണങ്ങൾക്കപ്പുറം ഇതിൽ കഴമ്പൊന്നുമില്ല എന്നുവാദിച്ച് ഇലക്ഷൻ കമീഷനു മുന്നോട്ടുപോകാനാവില്ല എന്നാണ് മധ്യപ്രദേശിൽനിന്നുള്ള അനുഭവം മുന്നറിയിപ്പ് നൽകുന്നത്. പുറമെനിന്ന് ഒരുതരത്തിലുള്ള തിരിമറിയും അസാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് വോട്ടുയന്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും  ഇതിെൻറ ആധികാരികത വിവിധ ഹൈകോടതികളും സുപ്രീംകോടതിയും അംഗീകരിച്ചിട്ടുണ്ടെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന് പറയാനുള്ളത്.

ഏതാനും വിദേശ രാജ്യങ്ങൾ ഇലക്േട്രാണിക് വോട്ടുയന്ത്രത്തിൽനിന്ന് ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകാൻ കാരണം മറ്റു പലതുമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ജർമനിയിൽ പുതിയ സംവിധാനത്തെ കോടതി എതിർത്തത് വോട്ടിങ് പരിഷ്കാരം മതിയായ നിയമത്തിെൻറ അടിസ്ഥാനത്തിലായിരുന്നില്ല എന്ന കാരണത്താലാണെത്ര. നെതർലൻഡ്സിലാവട്ടെ, നെറ്റ്വർക് ഉപയോഗിച്ചുള്ള മെഷീനുകളിൽ തിരിമറിക്ക് സാധ്യത കൂടുതലാെണന്ന് കണ്ടെത്തിയതിനു ശേഷവും. അമേരിക്കയിൽ നെറ്റ്വർക്കുമായി ഘടിപ്പിച്ച സംവിധാനം (ഡയറക്ട് റെക്കോഡിങ് സിസ്റ്റം) രാജ്യവ്യാപകമായി ഉപയോഗിക്കുമ്പോഴും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നില്ല എന്ന വാദവും ഈ വിഭാഗം മുന്നോട്ടുവെക്കുന്നുണ്ട്. അധികാരം പിടിച്ചെടുക്കാനും രാജ്യമാസകലം ആധിപത്യം സ്ഥാപിക്കാനും ഏതു മാർഗം അവലംബിക്കാനും മടികാണിക്കാത്ത ഹിന്ദുത്വ പാർട്ടിയുടെ ദുഃസ്വാധീനം ഭരണസംവിധാനത്തിെൻറ എല്ലാതലങ്ങളിലും വ്യാപകമാണെന്നിരിക്കെ ഒരു സാധ്യതയെയും തള്ളിക്കളയേണ്ടതിെല്ലന്ന ചിന്താഗതി ജനസാമാന്യത്തെ പിടിപെട്ടിട്ടുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്തേണ്ടതില്ല.

തെരഞ്ഞെടുപ്പ് നൂറു ശതമാനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമീഷേൻറതാണ്. താൻ ഉദ്ദേശിച്ച സ്ഥാനാർഥിയുടെ ചിഹ്നത്തിൽ തന്നെയാണോ വോട്ട് പതിഞ്ഞത് എന്നുറപ്പാക്കാൻ ‘വിവിപാറ്റ്’ സംവിധാനം രാജ്യവ്യാപകമാക്കുകയാണ് പോംവഴികളിലൊന്ന്. വോട്ടുയന്ത്രത്തിലെ തകരാറുകളും തിരിമറികളും സ്വയം കണ്ടെത്തുന്ന എം^3 ഗണത്തിൽപ്പെടുന്ന വോട്ടുയന്ത്രങ്ങൾ പ്രയോഗത്തിൽ കൊണ്ടുവരുമെന്ന ഇലക്ഷൻ കമീഷെൻറ പ്രഖ്യാപനം സ്വാഗതാർഹമാണ്. ഏത് യന്ത്രത്തിനും അതിേൻറതായ പരിമിതികളുണ്ടെന്നും ഏത് സംവിധാനത്തെയും പരാജയപ്പെടുത്താൻ കുറുക്കുവഴി തേടുന്നവരാണ് അധികാരപ്രമത്തരായ രാഷ്ട്രീയവർഗമെന്നും മനസ്സിലാക്കിയാവട്ടെ തെരഞ്ഞെടുപ്പ് കമീഷെൻറ ഓരോ നീക്കവും.

Tags:    
News Summary - voting mechine: should solve tne anx

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.