സമാധാനത്തിെൻറയും സഹവർത്തിത്വത്തിെൻറയും സ്നേഹപാഠങ്ങളാണ് ആത്മീയ ആഘോഷങ്ങൾ പ്രസരിപ്പിക്കുന്ന ആത്മസത്ത. വിഭിന്ന മതസമൂഹങ്ങളുടെ ആഘോഷങ്ങളെയും വിശുദ്ധദിനങ്ങളെയും ആദരിക്കുകയും പൊതുവായി പരിഗണിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇന്ത്യ അതിെൻറ ബഹുസ്വരതയെ താളപ്പെരുമയിലൂടെ ലോകത്തിെൻറ മുന്നിൽ ഉയർത്തിപ്പിടിക്കുന്നത്. ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളവും ഹോളിയും ഓണവും ദേശീയ ഉത്സവങ്ങളാണ്; അവയിൽ മിത്തുകളും ഐതിഹ്യങ്ങളും അന്തർലീനമാെണങ്കിലും. ക്രിസ്മസും ഈദും അതുപോലെ ദേശീയ ആഘോഷങ്ങൾതന്നെയാണ്. രാജ്യം ഒന്നുചേർന്ന് ആഘോഷിക്കുന്ന/ആഘോഷിക്കേണ്ട ജനകീയ സ്നേഹസംഗമങ്ങൾ. വിവിധ മതസമൂഹങ്ങൾ ലയിച്ചുചേർന്ന് ജീവിക്കുന്ന നമ്മുടെ രാജ്യത്ത്, ഭരണകർത്താക്കളുടെ ഭരണഘടനാദത്തമായ പ്രഥമ ബാധ്യതയാണ് വിവേചനരഹിതമായി എല്ലാവരുടെയും ആഘോഷങ്ങളെ പൊതുവാക്കുകയും സഹവർത്തിത്വത്തിെൻറ ഉൗടും പാവുമായി പരിവർത്തിപ്പിക്കുകയും ചെയ്യുകയെന്നത്. ഡൽഹി മെട്രോയുടെ പുതിയ പാത ഉദ്ഘാടനദിനമായി ക്രിസ്മസ് ദിനത്തെ പ്രധാനമന്ത്രി നിശ്ചയിക്കുന്നത് രാജ്യത്തിെൻറ ബഹുസ്വരതയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ്. വിശേഷിച്ച് ക്രൈസ്തവ സമൂഹത്തിനും ക്രിസ്മസ് ആഘോഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വ്യാപകമാകുന്ന സവിശേഷമായ സാഹചര്യത്തിൽ.
2014ൽ മോദി അധികാരമേറ്റെടുത്തപ്പോൾ അദ്ദേഹത്തെ സന്ദർശിക്കുകയും കലവറകളില്ലാതെ പ്രശംസിക്കുകയും സഹകരണം ഉറപ്പുവരുത്തുകയും ചെയ്തിരുന്ന പിതാവാണ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) അധ്യക്ഷൻ ബസേലിയോസ് മാർ ക്ലീമിസ്. കേന്ദ്രത്തിലെ ഭരണകർത്താക്കളോടുള്ള സഹകരണത്തിെൻറ പേരിൽ സഭക്കകത്തുനിന്നും പുറത്തുനിന്നും കടുത്ത വിമർശനങ്ങൾ ഏൽക്കേണ്ടിവന്നിരുന്ന അദ്ദേഹം, ഇന്ത്യയിൽ ക്രൈസ്തവർക്കുനേരെ വർധിച്ചുവരുന്ന അക്രമങ്ങളിൽ വേദനയും നടുക്കവും പങ്കുവെച്ച ഡൽഹിയിലെ വാർത്തസമ്മേളനത്തിൽ അമർഷത്തോടെ പറഞ്ഞത്, ന്യൂനപക്ഷങ്ങൾക്ക് കേന്ദ്രസർക്കാറിൽ വിശ്വാസം നഷ്ടെപ്പട്ടുവെന്നാണ്. 2017 ലെ ആദ്യ ആറുമാസത്തിനുള്ളിൽ ക്രൈസ്തവ സമൂഹത്തിനുനേരെ 410ലധികം മതവിദ്വേഷപരമായ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2016നേക്കാൾ മോശമായ അവസ്ഥ. ക്രിസ്മസ് ആഘോഷങ്ങളെ മതപരിവർത്തന പരിപാടിയായി മുദ്രകുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രവണതകളും സമീപകാലത്ത് വർധിക്കുകയാണ്. തടയേണ്ട പൊലീസുകാർ അക്രമങ്ങളുടെ പക്ഷം ചേരുകയും ചെയ്യുന്നു. 30 വർഷത്തോളമായി ക്രിസ്മസ് കരോൾ നടത്തിവരുന്ന മധ്യപ്രദേശിലെ സത്നയിൽ സെൻറ് എഫ്രേംസ് സെമിനാരിയിലെ വൈദികർക്കും വൈദികവിദ്യാർഥികൾക്കും നേരെ ബജ്റംഗ്ദൾ ആക്രമണമഴിച്ചുവിട്ടത് കരോൾ മതപരിവർത്തനത്തിന് കാരണമാകുന്നുവെന്ന് പറഞ്ഞാണ്. പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയവരെ തടഞ്ഞുവെക്കുകയും പുരോഹിതരുടെ വാഹനത്തിന് തീയിടുകയും ചെയ്തു സംഘ് അക്രമിസംഘം. എന്നിട്ടും പൊലീസ് കേെസടുത്തത് ക്രൈസ്തവ പുരോഹിതർക്കെതിരെ. രാജസ്ഥാനിൽ പ്രതാപ്ഗഢിൽ ഹിന്ദു ജാഗരൺ മഞ്ചിെൻറ നേതൃത്വത്തിലാണ് കരോളിനുനേരെ അക്രമം നടന്നത്. പൊലീസ് അറസ്റ്റു ചെയ്തത് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രണ്ട് ക്രൈസ്തവരെയും. ഉത്തർപ്രദേശിലും ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്മസ് ആഘോഷിക്കരുതെന്ന ഉത്തരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ജാഗരൺ മഞ്ച്. ചെന്നൈയില ക്രിസ്മസ് ആഘോഷങ്ങളുടെ പേരിൽ പാരിഷ് ഹാൾ തകർത്തതിന് അറസ്റ്റ് ചെയ്തത് ബി.ജെ.പിയുടെ പ്രാദേശിക നേതാവിനെ. എന്തിനേറെ, തിരുവനന്തപുരത്തുപോലും കരോളിന് നേതൃത്വം നൽകിയ വൈദികൻ മതപരിവർത്തനമാരോപിച്ച് ആക്രമിക്കപ്പെട്ടിരിക്കുന്നുവെന്ന് വരുമ്പോൾ ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് സംഘ് പരിവാർ സംഘങ്ങൾ നിരന്തരം പ്രഘോഷണം ചെയ്യുന്ന വെറുപ്പിെൻറ പ്രത്യയശാസ്ത്രത്തിലും ഭരണകൂട ആശീർവാദത്തിലും ദൃഢബോധ്യമുള്ളവരുടെ ആസൂത്രിത വർഗീയ ആക്രമണങ്ങളാെണന്ന് വ്യക്തമാകും.
ക്രൈസ്തവ സമൂഹത്തോട് െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനു പകരം ഉദ്ഘാടന മാമാങ്കത്തിനുവേണ്ടി ക്രിസ്മസ് ദിനം തിരഞ്ഞെടുത്തതിലൂടെ ക്രിസ്മസ് ദേശീയ ആഘോഷത്തിന് പുറത്താെണന്ന വിപത്സന്ദേശമാണ് പ്രധാനമന്ത്രിയും സർക്കാറും നൽകുന്നത്. ഭരണാധികാരികളുടെ ഇത്തരം പരോക്ഷസൂചനകളാണ് ദേശവ്യാപകമായി നടക്കുന്ന കരോൾ ആക്രമണങ്ങളുടെ പ്രചോദനം. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാറും രാഷ്ട്രീയമായി ഏകപക്ഷീയ സ്വഭാവം പ്രകടിപ്പിക്കുന്നതുപോലെ മതപരമായ ആഘോഷങ്ങളെയും ഭൂരിപക്ഷ/ന്യൂനപക്ഷ ദ്വന്ദ്വത്തിലൂടെ കാണാൻ തുടങ്ങിയാൽ രാജ്യം എത്തിച്ചേരുക ദുരന്തത്തിെൻറ മഹാഗർത്തത്തിലായിരിക്കും. ആഘോഷങ്ങളിലെ മതപരത അതത് വിശ്വാസികളുടെ മാത്രമാകുകയും അവയിലെ മാനവികത എല്ലാവരുടേതുമാക്കാൻ സാധിക്കുകയും ചെയ്യുക എന്നിടത്താണ് മനുഷ്യരുടെ സാംസ്കാരിക പൂർണതയിലേക്ക് സഞ്ചരിക്കാനാകുക. എല്ലാ മതസമൂഹങ്ങളുടെയും ആഘോഷങ്ങളും തുല്യപരിഗണനയോടെ വീക്ഷിക്കേണ്ടത് ജനാധിപത്യ ഭരണകൂടങ്ങളുടെ കടമയാണ്. ഏത് ആഹ്ലാദാവസരങ്ങളും വിദ്വേഷത്തിെൻറ വിഷം വമിപ്പിക്കുന്നതിന് ദുരുപയോഗം ചെയ്യാൻ നോമ്പുനോറ്റവരെ എന്തു ത്യാഗം സഹിച്ചും തോൽപിക്കുകയെന്നതും അനിവാര്യതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.