തു​ർ​ക്കി​യു​ടെ ഹി​തം

പാർലെമൻററി സംവിധാനത്തിൽനിന്ന് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ നീക്കത്തിന് തുർക്കി ജനത അതേ എന്നു സമ്മതം മൂളിയിരിക്കുന്നു. ഹിതപരിശോധനയിൽ പങ്കുകൊണ്ട അഞ്ചുകോടിയിൽപരം പൗരന്മാരിൽ 51.4 ശതമാനം പേർ അനുകൂലമായി വോട്ടുചെയ്തപ്പോൾ 48.59 ശതമാനം എതിർപ്പ് പ്രകടിപ്പിച്ചു. ഹിതപരിശോധനയിൽ ഉർദുഗാെൻറ ജസ്റ്റിസ് ആൻഡ് െഡവലപ്മെൻറ്്പാർട്ടി (അക്പാർട്ടി)യും ദേശീയവാദികളുടെ നാഷനലിസ്റ്റ് മൂവ്മെൻറ് പാർട്ടി (എം.എച്ച്.പി)യും ചേർന്ന സഖ്യം ജയം നേടിയേതാടെ 2019 ൽ നടക്കുന്ന പാർലെമൻറ് തെരഞ്ഞെടുപ്പിനുശേഷം സമ്പൂർണാധികാരമുള്ള പ്രസിഡൻറ് ചുമതലയേൽക്കും. പ്രധാനമന്ത്രി പദം ഒഴിവാക്കുകയും കാബിനറ്റിനെയും വൈസ് പ്രസിഡൻറുമാരെയും പ്രസിഡൻറ് നേരിട്ട് നിയമിക്കുകയും ചെയ്യും. ജഡ്ജിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും നിയമിക്കാനും നീക്കംചെയ്യാനുമുള്ള അധികാരവും പ്രസിഡൻറിൽ നിക്ഷിപ്തമായിരിക്കും. അങ്ങനെ ജനങ്ങൾ വെവ്വേറെ തെരഞ്ഞെടുക്കുന്ന പാർലമെൻറും പ്രസിഡൻറും ചേർന്ന പുതിയ ഭരണക്രമത്തിനായിരിക്കും പലവിധ ജനാധിപത്യ/ഭരണപരീക്ഷണങ്ങൾക്കു വേദിയായ തുർക്കി രണ്ടു  വർഷത്തിനുശേഷം സാക്ഷ്യംവഹിക്കുക.

ഹിതപരിശോധനയും അതിൽ ഉർദുഗാൻ നേടിയ വിജയവും ആഗോളരാഷ്ട്രീയത്തിൽ വമ്പിച്ച പ്രതികരണങ്ങളാണുളവാക്കിയിരിക്കുന്നത്. ഉർദുഗാൻ സർവാധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കുന്ന ഏകാധിപതിയായി കരുത്താർജിക്കുകയാണെന്നും തുർക്കിയിൽ ജനാധിപത്യം ചരമമടഞ്ഞിരിക്കുകയാണെന്നും രാജ്യത്തെ രാഷ്ട്രീയപ്രതിയോഗികളും യൂറോപ്യൻ യൂനിയനും ചില പടിഞ്ഞാറൻ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഹിതപരിശോധനക്കു മുേമ്പ ‘ഏകാധിപത്യ ഭീഷണി’ അവർ ഉയർത്തിക്കാട്ടിയിരുന്നു. രാജ്യത്തിനകത്തു മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടി (സി.എച്ച്.പി), കുർദ് അനുകൂല ഡെമോക്രാറ്റിക് പീപ്പ്ൾസ് പാർട്ടി (എച്ച്.ഡി.പി), ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ട ഫത്ഹുല്ല ഗുലെൻറ അനുയായികൾ, കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ) എന്നിവർ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവന്നപ്പോൾ പുറത്ത് യൂറോപ്യൻ യൂനിയനും നാറ്റോ സഖ്യത്തിലെ ചില രാജ്യങ്ങളും ഹിതപരിേശാധനയെ എതിർത്തു. മാത്രമല്ല, സ്വന്തം പാളയത്തിൽനിന്നു തന്നെ ഉർദുഗാെൻറ പുതിയ നീക്കത്തിൽ സംശയമുയർന്നതായി വോട്ടുചോർച്ച ചൂണ്ടി അനുകൂലികളായ നിരീക്ഷകർ തന്നെ സമ്മതിക്കുന്നു. 2015 നവംബർ ഒന്നിനു നടന്ന തെരഞ്ഞെടുപ്പിൽ ഉർദുഗാെൻറ സഖ്യം 61.39 ശതമാനം വോട്ടു നേടിയിരുന്നതാണ്. എന്നാൽ, പശ്ചിമതുർക്കിയിലെ നഗരങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും മറ്റും ഹിതപരിശോധനയിൽ എതിർവോട്ട് വന്നത് സഖ്യത്തിലെ വിള്ളലായി തന്നെയാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

സമാനസ്വഭാവത്തിൽ എതിരാളികളുടെ കേന്ദ്രത്തിൽ ഉർദുഗാന് കൂടുതൽ വോട്ടുകൾ നേടാനായി. ഇതു മുന്നിൽ വെച്ച്, ഹിതപരിശോധനയിൽ കൃത്രിമം നടന്നെന്നും പ്രചാരണത്തിൽ സന്തുലിതത്വം പാലിച്ചില്ലെന്നുമുള്ള യൂറോപ്പിലേതടക്കമുള്ള പ്രതിയോഗികൾക്ക് ഭരണകക്ഷി മറുപടി നൽകുന്നു. ജനാധിപത്യത്തിെൻറ പുതിയ മാതൃക കാഴ്ചവെക്കുകയാണ് മാസങ്ങൾ നീണ്ട പ്രചാരണത്തിനും അതുവഴി പരമാവധി വോട്ടുസമാഹരണത്തിനും പ്രതിപക്ഷത്തിനു കൂടി അവസരം നൽകിയതിലൂടെ ചെയ്തതെന്നും എന്നാൽ, പ്രവാസി തുർക്കികൾക്കിടയിൽ പ്രചാരണപ്രവർത്തനത്തിനു ചെന്ന മന്ത്രിമാരെപ്പോലും രാജ്യത്ത് കാലു കുത്താനനുവദിക്കാത്ത യൂറോപ്യൻരാജ്യങ്ങൾ ഹിതപരിശോധനയിലെ ജനാധിപത്യമില്ലായ്മയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അപഹാസ്യമാണെന്നുമാണ് തുർക്കിയുടെ നിലപാട്. നേരിയ ഭൂരിപക്ഷത്തിന് ‘രക്ഷപ്പെട്ട’ ഉർദുഗാൻ പരമാധികാരിയായിരുന്നതിലെ അസാംഗത്യം ചൂണ്ടിക്കാട്ടുന്ന യൂറോപ്യൻ അയൽക്കാരോട് 51.9 ശതമാനം വോട്ടിന് നേടിയ ബ്രെക്സിറ്റ് വിജയം ഉദാഹരിക്കുന്ന ഉർദുഗാൻ സഖ്യം പ്രതിപക്ഷത്ത് ഇത്രയധികം വോട്ടുണ്ടായിരിക്കെ, ജനാധിപത്യത്തിന് ചരമക്കുറിപ്പെഴുതാൻ ധിറുതി കാണിക്കുന്നതെന്തിന് എന്നും ചോദിക്കുന്നു.

അഞ്ചു വർഷക്കാലയളവിൽ രണ്ടൂഴവും പിന്നീട് പാർലമെൻറിെൻറ അനുമതിയോടെ മൂന്നാമതൊന്നും ലഭിക്കുന്നതോടെ പ്രസിഡൻറിെൻറ പരമാധികാരം അരക്കിട്ടുറപ്പിക്കുമെന്നും പാർലമെൻറ് അംഗങ്ങളുടെ എണ്ണം 550 ൽനിന്ന് 600 ആയി വർധിപ്പിക്കുന്നത് ഭരണഘടന അടിമുടി മാറ്റിപ്പണിത് തുർക്കിയെ പഴയ ഖിലാഫത്ത് യുഗത്തിലേക്ക് നയിക്കാനുള്ള ഗൂഢപദ്ധതിയാണെന്നും പ്രതിയോഗികളായ പ്രതിപക്ഷവും പടിഞ്ഞാറൻ അനുകൂലികളും ആശങ്കിക്കുന്നു. ഉർദുഗാന് 2034വരെ അധികാരത്തിൽ തുടരാനുള്ള പദ്ധതിയാണിതെന്ന് ആരോപിക്കുന്നതിനു പിന്നിലെ ആശങ്കയും അവർ മറച്ചുവെക്കുന്നില്ല. യൂറോപ്പിെൻറ സമ്മർദങ്ങൾക്കു വഴങ്ങാതെ മുന്നോട്ടുപോകുന്ന ഉർദുഗാൻ പിടിമുറുക്കിയാൽ സിറിയൻ ആഭ്യന്തര യുദ്ധത്തിലെ പ്രബലനായ ബാഹ്യശക്തിയും യൂറോപ്പിലേക്കു അഭയാർഥി പ്രവാഹവഴിയിലെ മുഖ്യതാവളവും അമേരിക്കയുടെയും റഷ്യയുടെയും മിഡിലീസ്റ്റിലെ തന്ത്രപ്രധാന സഖ്യകക്ഷിയുമായ തുർക്കി തങ്ങൾക്കു ഭീഷണിയാകുമെന്നു തന്നെയാണ് യൂറോപ്പിെൻറ ഭയം.

എന്നാൽ, 1960കളിലും എൺപതുകളിലും സൈനികബാരക്കിെൻറ പിന്തുണയിൽ ഭരിച്ച സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ തല്ലിപ്പടച്ച ഭരണഘടന കൈയൊഴിഞ്ഞ് പാർലമെൻറ് പാസാക്കി, ഹിതപരിശോധനയിലൂടെ ജനസമ്മതി വാങ്ങിയ ഭരണക്രമത്തിലേക്ക് നീങ്ങുന്നതിനെ എതിർക്കുന്നതെന്തിനെന്നാണ് ഉർദുഗാൻപക്ഷത്തിെൻറ ചോദ്യം. സൈന്യത്തിനു മാത്രം ചെവികൊടുത്ത പ്രസിഡൻറിൽനിന്നു പാർലമെൻറിെൻറ മേൽനോട്ടത്തിലുള്ള പ്രസിഡൻറിലേക്കാണ് മാറ്റമെന്നും പുതുതായി രൂപം കൊടുക്കുന്ന ഭരണഘടനയുടെ സ്വഭാവം നോക്കി വേണം വിലയിരുത്തലെന്നും അവർ പറയുന്നു. യൂറോപ്പിനു ചിരപരിചിതമായ ലിബറൽ ജനാധിപത്യത്തിെൻറ പുറന്തോടിലുള്ള ഏകാധിപത്യമല്ല, പൗരന്മാരിലെ അവസാനത്തെയാളുടെ ഹിതവും പരിശോധിച്ചുള്ള സമ്പൂർണ ജനാധിപത്യക്രമത്തെ സൈന്യമടക്കമുള്ള ആഭ്യന്തരസമ്മർദങ്ങളെ അതിജയിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കത്തിനാണ് തുർക്കി തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഉർദുഗാൻ പറയുേമ്പാൾ കാത്തിരുന്നു കാണാനേ ലോകത്തിനു കഴിയൂ.

Tags:    
News Summary - interest of turky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.