വ്യത്യസ്തമായ മൂന്നു പ്രദേശത്തെ അഗ്നിതാണ്ഡവത്തിൽ കേരളത്തിലെ കാടും നാടും ഒരുപോലെ നടു ങ്ങിയിരിക്കുന്നു. കഴിഞ്ഞ മൂന്നു ദിനങ്ങളിലായി വിവിധ മേഖലകളിൽ സംഭവിച്ച തീപിടിത്ത ങ്ങൾ അടിയന്തരമായ പരിഹാരനടപടികളും ദീർഘകാല പദ്ധതികളും ആവശ്യപ്പെടുന്നുണ്ട്. വയ നാട് വന്യജീവി മേഖലകളിലും ബന്ദിപ്പൂർ വന്യജീവി മേഖലകളിലും പടരുന്ന കാട്ടുതീ വന്യ ജീവികളെയും കാടിെൻറ ജൈവാവസ്ഥയെയും സാരമായിതന്നെ പരിക്കേൽപിച്ചിരിക്കുകയാണ്. വയനാ ട്ടിലെ വടക്കനാട് മേഖലയിൽ മാത്രം 25ലധികം ഹെക്ടറോളം വനപ്രദേശമാണ് കത്തിയമർന്നത്. കൊച്ചി ബ്രഹ്മപുരം പ്ലാൻറിലെയും എടവണ്ണ പെയിൻറ് ഫാക്ടറിയിലെയും തീപിടിത്തങ്ങൾ പരിസരപ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുകയും നൂറുകണക്കിന് ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ബ്രഹ്മപുരത്തെ തീ കെടുത്താൻ മൂന്നു ദിവസമെടുത്തു എന്നതും കൊച്ചി നഗരം മുഴുവൻ വിഷപ്പുകയിൽ അസ്വസ്ഥമായി എന്നതും അഗ്നിബാധയുടെ തീവ്രത എത്രമാത്രം ബീഭത്സമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവതമായ ബാണാസുരമലയിലെ കാട്ടുതീയുടെ കാരണം മനപ്പൂർവം തീയിട്ടു കാടുണക്കി ഭൂമി ൈകയേറാനുള്ള കുത്സിതതാൽപര്യമാെണന്ന് വനംവകുപ്പിന് സംശയമുണ്ട്. പ്രതികളെ തേടിയുള്ള അന്വേഷണത്തിന് അവർ ഉത്തരവിടുകയും ചെയ്തിരിക്കുന്നു. ബ്രഹ്മപുരത്തെ തീ ആസൂത്രിതമാെണന്ന് ആരോപണമുന്നയിക്കുന്നത് കൊച്ചി മേയർ സൗമിനി ജെയിൻ അടക്കം നിരവധി പേരാണ്. ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ സമയം തീ പടർന്നത് അട്ടിമറിസംശയത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം റേഞ്ച് ഐ.ജി വിജയ് സാഖറെയോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്. പെട്രോളിയം കെമിക്കൽ ഉൽപന്നങ്ങൾ അസംസ്കൃത പദാർഥമായി ഉപയോഗിക്കുന്ന എടവണ്ണ പെയിൻറ് ഫാക്ടറിയിൽ അഗ്നിസംരക്ഷണത്തിനുള്ള പ്രാഥമിക മുൻകരുതലുകൾപോലും പാലിച്ചിരുന്നില്ലത്രെ. മതിയായ സുരക്ഷാസംവിധാനങ്ങളൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയുടെ വിലയാണ് എടവണ്ണയിൽ ഒടുക്കേണ്ടിവന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ ഈ മൂന്ന് അഗ്നിബാധകളും മനുഷ്യനിർമിതമാെണന്നതാണ് ദുഃഖകരമായ വസ്തുത. അനുഭവങ്ങളിൽനിന്ന് ഒരു പാഠവും പഠിക്കുന്നില്ലെന്നും പ്രകൃതിയെയും മനുഷ്യജീവനെയും വിലമതിക്കാനോ പരിഗണിക്കാനോ നാം തയാറല്ലായെന്നും വിളിച്ചറിയിക്കുന്നു മൂന്ന് അപകടങ്ങളും. കുംഭമാസത്തിൽതന്നെ കടുത്ത ചൂട് കേരളത്തിൽ അനുഭവിക്കാൻ തുടങ്ങിയത് ഈശ്വരകോപമല്ല, മനുഷ്യകരങ്ങളുടെ ശിക്ഷിതവ്യ പ്രവൃത്തിമൂലമാണ്. അന്തരീക്ഷ താപവ്യതിയാനത്തിെൻറ പ്രധാന പ്രതികൾ 40 ശതമാനത്തിലധികം അന്തരീക്ഷ മാലിന്യങ്ങൾക്കും നിമിത്തമായ വ്യവസായമാലിന്യങ്ങളും കാട്ടുതീയുമാണ്. വർധിച്ചുവരുന്ന കാട്ടുതീ പ്രതിഭാസം കാടുകളിലെ സ്വാഭാവിക ജലസ്രോതസ്സുകളെ ഇല്ലാതാക്കുകയും വേനൽക്കാലത്ത് കേരളത്തിലെ പുഴകളുടെ ശോഷണത്തിന് ഇടവരുത്തുകയും ചെയ്യുകയാണ്. പുറമെ, വർഷകാലത്ത് മഴവെള്ളത്തെ തടഞ്ഞുനിർത്താനാകാതെ ഉരുൾപൊട്ടലിെൻറ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കാടുൈകയേറി വരുമാനമുണ്ടാക്കാനുള്ള ദുര കാട്ടിലെ വന്യജീവികളെയും നാട്ടിലെ മനുഷ്യരെയും ഒരുപോലെ ഹതാശരും പരവശരുമാക്കുന്നുവെന്ന് മലയാളിയെ പഠിപ്പിക്കാൻ ഇനിയേത് മഹാപ്രളയത്തിനാണ് സാധ്യമാവുക.
കാടിനോടു മാത്രമല്ല, ജനനിബിഡമായ നഗരസുരക്ഷയുടെ കാര്യത്തിലും കുറ്റകരമായ അലസ സമീപനംതന്നെയാണ് നമുക്ക്. പുതു വികസനത്തിെൻറ അഭിമാനസ്തംഭങ്ങളെന്ന് ഘോഷിക്കുന്ന ഇൻഫോ പാർക്കിനും സ്മാർട്ട് സിറ്റിക്കും ഏറെ അടുത്താണ് 100 ഏക്കർ വിസ്തൃതിയിലും മൂന്നു മീറ്റർ ഉയരത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ബ്രഹ്മപുരം പ്ലാൻറ്. അതീവ സുരക്ഷാമേഖലയായ ബ്രഹ്മപുരം താപവൈദ്യുതി നിലയവും ഫാക്ടും സ്ഥിതിചെയ്യുന്നതും അവിെടത്തന്നെ. ഇത്രയും പ്രധാനപ്പെട്ട സ്ഥലമായിട്ടും രണ്ടു മാസത്തിനിടയിൽ അഞ്ചു തവണയാണ് അവിടെ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ ജനുവരി ഒന്നിനുണ്ടായ അഗ്നിബാധ നിയന്ത്രിക്കാൻ സുരക്ഷാസേനക്ക് ഒരു ദിവസത്തിലധികം വേണ്ടിവന്നു. ഈ അപകടങ്ങൾക്കുമുേമ്പ, ദേശീയ ഹരിത ൈട്രബ്യൂണൽ പരിശോധന നടത്തി അടിയന്തര പരിഹാരനിർദേശങ്ങൾ നൽകിയിരുന്നു. പേക്ഷ, കോർപറേഷന് അവയെ ഗൗരവത്തിൽ ഉൾക്കൊള്ളാനും പരിഹരിക്കാനും ‘കൃത്യാന്തര ബാഹുല്യം’ നിമിത്തം കഴിയാതെപോയി. അതിൽനിന്ന് രക്ഷതേടാനുള്ള രാഷ്ട്രീയമിടുക്കാണ് ബ്രഹ്മപുരം പ്ലാൻറിനോട് ചേർത്ത് ഉയർത്തുന്ന വിവാദ മാലിന്യങ്ങൾ. യഥാർഥത്തിൽ പരിസ്ഥിതിസൗഹൃദമായ ഖരമാലിന്യ നിർമാർജന സംവിധാനം രൂപപ്പെടുത്താതെ, നാമനുഭവിക്കുന്ന മാലിന്യപ്രതിസന്ധി കുടുംബശ്രീക്കാരെ ഏൽപിച്ച് ഒരു നഗരസഭക്കും രക്ഷപ്പെടാനാവില്ല. അതിനവർ അഴിമതി എളുപ്പത്തിൽ നടത്താൻ കഴിയുന്ന ക്ഷീരമുള്ള അകിടാണ് മാലിന്യമെന്ന വിചാരത്തിൽനിന്ന് മുക്തരാകണം.
എടവണ്ണയിലെ തീപിടിത്തം പതിവുപോലെ സുരക്ഷാചട്ടങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള ഉത്തരവ് വീണ്ടും പുറത്തിറക്കാൻ കാരണമായിട്ടുണ്ട്. മുൻകാലങ്ങളിൽ സംഭവിച്ചതുപോലെ, വരുംദിനങ്ങളിൽ ബഹുനില കെട്ടിടങ്ങളിലും ഫാക്ടറികളിലും ഉദ്യോഗസ്ഥ പരിശോധനകൾ മുറപോലെ നടക്കുകയും ചില സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ പ്രഖ്യാപിക്കുകയും ചെയ്യും. പിന്നീട് രാഷ്ട്രീയ സമ്മർദങ്ങളും ഉദ്യോഗസ്ഥ അഴിമതികളും നിമിത്തം അവയെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയും അടുത്ത ദുരന്തംവരെ എല്ലാ നടപടിക്രമങ്ങളും നിശ്ചലമാകുകയും ചെയ്യും. നമ്മുടെ എല്ലാ ഉത്തരവുകളും സുരക്ഷാസംവിധാനങ്ങളും ലംഘിക്കാനും അഴിമതിക്കുംവേണ്ടിയാെണന്ന തോന്നലാണ് ഉദ്യോഗസ്ഥർക്കും മുതലാളിമാർക്കും. അതുകൊണ്ടുതന്നെ കെടുകാര്യസ്ഥതയും ആർത്തിയും വ്യക്തിജീവിതത്തിൽനിന്നും സാമൂഹിക സംവിധാനങ്ങളിൽനിന്നും ശുദ്ധമാക്കാതെ കാടിനെയും നാടിനെയും പരിപാലിക്കാൻ നമുക്കാവില്ലെന്ന് പറഞ്ഞുതരുന്ന കൃത്യമായ മുന്നറിയിപ്പുകളാണ് ഇൗ അഗ്നിബാധകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.