അതിർത്തിയിൽ സംഘർഷാന്തരീക്ഷം സൃഷ്ടിക്കുന്ന വിധത്തിൽ ഇന്ത്യൻ സേനയുമായി മുഖാമുഖം നിൽക്കുേമ്പാൾതന്നെ സഹകരണത്തിെൻറ വീൺവാക്കുകൾ പറഞ്ഞ് ഇന്ത്യയെ വശപ്പെടുത്തി കാര്യംനേടാൻ ഒരു കൈ നോക്കുകയാണ് ചൈന. ഇരു രാജ്യങ്ങൾക്കുമിടയിലെ നേർത്ത അതിരടയാളങ്ങളുടെ തർക്കത്തിൽപോലും ഏകപക്ഷീയ നിലപാടുകൾ കൈക്കൊള്ളുന്ന ബെയ്ജിങ് തങ്ങളുടെ സ്വപ്നപദ്ധതിക്ക് ഇന്ത്യൻ പിന്തുണകൂടി ഉറപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി ഏതു തരത്തിലുള്ള ചർച്ചക്കും വാതിൽ തുറന്നിട്ട് മുന്നോട്ടു വന്നിരിക്കുന്നു. 1962ലെ പരാജയത്തിൽനിന്നു പഠിച്ച ഇന്ത്യയുടെ, ശക്തമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനവും ചൈനയെ മേഖലയിലെ പ്രധാനശക്തിയാക്കി മാറ്റുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിെൻറ ചർച്ചക്കായി ഇൗയാഴ്ച ചൈനീസ് തലസ്ഥാനത്തു നടക്കുന്ന ഉച്ചകോടിയിൽനിന്നു വിട്ടുനിൽക്കാനുള്ള ഇന്ത്യൻ തീരുമാനവുമാണ് ഇപ്പോൾ സഹകരണത്തിെൻറ കൈ നീട്ടാൻ ചൈനയെ പ്രേരിപ്പിച്ചിരിക്കുന്നത്.
ചൈനയുടെ തെക്കൻ തീരത്തെ പൂർവാഫ്രിക്കയും മധ്യധരണ്യാഴിയുമായി ബന്ധിപ്പിക്കുന്ന കടൽപാതയും ചൈനയെ മധ്യേഷ്യയും പശ്ചിമേഷ്യയും വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന കരമാർഗവും കൂട്ടിയിണക്കിയ ഇൗ പദ്ധതി ലോകചരിത്രത്തിലെതന്നെ എക്കാലത്തെയും വലിയ വികസനപദ്ധതിയായിരിക്കുമെന്നാണ് പ്രതീക്ഷ. ഇതൊരു ചൈനീസ് പദ്ധതിയല്ലെന്നും എല്ലാവർക്കും നേട്ടമുണ്ടാക്കുന്ന ബഹുമുഖസ്വഭാവമാണ് ഇതിനുള്ളതെന്നും ചൈന പറയുേമ്പാൾ അതപ്പടി വിഴുങ്ങാൻ അമേരിക്കയടക്കമുള്ള വൻശക്തികൾക്കോ മേഖലയിലെ ശാക്തികമത്സരത്തിൽ പെങ്കടുക്കാൻ ആവേശപൂർവം തയാറെടുക്കുന്ന ഇന്ത്യയടക്കമുള്ള അയൽക്കാർക്കോ സാധ്യമല്ല. മാത്രമല്ല, പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനക്ക് കൈവന്നേക്കാവുന്ന അമിതസ്വാധീനം ഇന്ത്യക്ക് സുഖകരമാവില്ല. പദ്ധതിയിൽെപടുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (എസ്.പി.ഇ.സി) കടന്നുപോകുന്നത് പാക് അധീന കശ്മീരിലൂടെയാണെന്നത് ഇന്ത്യൻ പരമാധികാരത്തിനു നേരെയുള്ള കടന്നാക്രമണമായാണ് ന്യൂഡൽഹി കാണുന്നത്. ജമ്മു-കശ്മീരിെൻറ കാര്യത്തിൽ പാകിസ്താനുമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ഇന്ത്യ നടത്തിവരുന്നതിനിടയിലാണ് അവരുടെ അവകാശവാദം വകവെച്ചുകൊടുത്ത് ചൈന പദ്ധതി ഒളിച്ചുകടത്തുന്നത്. ഇതറിഞ്ഞുതന്നെയാണ് ഇന്ത്യ ബെയ്ജിങ് ഉച്ചകോടിയിൽനിന്നു വിട്ടുനിൽക്കുന്നതും. ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ തന്ത്രപ്രാധാന്യമുള്ള രാജ്യമായ ഇന്ത്യയുടെ സഹകരണമില്ലാതെ ചൈനക്ക് സ്വപ്നപദ്ധതിയുമായി മുന്നോട്ടുപോകാനാവില്ല. ഇൗ നിസ്സഹായതയിലാണ് എല്ലാം പറഞ്ഞുതീർക്കാമെന്ന സമാശ്വാസ വാക്കുകളോടെ, പദ്ധതിയിൽ ഇന്ത്യയും സഹകരണാത്മക പങ്കാളിയാണെന്ന പ്രലോഭനത്തോടെ ഇന്ത്യയെ മെരുക്കാനുള്ള ശ്രമം.
ഇന്ത്യക്ക് ശക്തമായ അതിർത്തി ഭീഷണി സൃഷ്ടിക്കുകയും കൈലാസ തീർഥാടകർക്കു മുന്നിൽ വഴി കൊട്ടിയടക്കുകയും ചെയ്ത ചൈന ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നിടം വരെ കാര്യങ്ങൾ എത്തിയ അതേ സാഹചര്യത്തിൽ ഇപ്പോൾ സഹകരണത്തിെൻറ കൈനീട്ടുന്നത് ഇരട്ടത്താപ്പാണ്. ഇന്ത്യയും ചൈനയും ഭൂട്ടാനും അതിർത്തി പങ്കിടുന്ന സിക്കിം-ഭൂട്ടാൻ-തിബത്ത് ട്രൈ ജങ്ഷനിൽ ദോകോ ലായിൽ ചൈനീസ് സേന തള്ളിക്കയറുകയും ഇന്ത്യയുടെ രണ്ട് താൽക്കാലിക ബങ്കറുകൾ തകർക്കുകയും ചെയ്തത് കഴിഞ്ഞ മാസമാണ്. ജൂൺ 16ന് മണ്ണുമാന്തികളും നിർമാണോപകരണങ്ങളുമായി ദോക്ലാം പീഠഭൂമിയിലേക്ക് കടന്നുകയറിയ ചൈന ഭൂട്ടാെൻറ പ്രദേശത്തിനുമേൽ ബാലിശമായ ന്യായങ്ങളോടെ അവകാശവാദം സ്ഥാപിച്ചെടുക്കാനുള്ള അതിക്രമമാണ് നടത്തിയത്. ഭൂട്ടാെൻറ അഭ്യർഥനയെ തുടർന്ന് ഇന്ത്യ സഹായത്തിനെത്തുകയായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കിനെ രാജ്യവുമായി ബന്ധിപ്പിക്കുന്ന നേർത്ത സിലിഗുരി ഇടനാഴി എന്ന ചീന്തിെൻറ അടുത്തുകിടക്കുന്ന ദോകോലാം ഇന്ത്യക്കുകൂടി നിർണായകമാണ്.
കൈലാസത്തിലേക്കുള്ള ദൂരം കുറഞ്ഞ ഇൗ വഴി ചൈനയുടെ അനുമതിയോടെ ഇന്ത്യ ഉപയോഗിച്ചുവരുന്നതാണ്. ഇപ്പോൾ അതും അടച്ചുകഴിഞ്ഞിരിക്കുകയാണ്. ഇരച്ചുകയറിയ ചൈന ഭൂട്ടാെൻറ ചെറുത്തുനിൽപിെന തകർത്ത് നിർമാണജോലിക്കൊരുങ്ങുേമ്പാഴാണ് ഇന്ത്യയുടെ ഇടപെടൽ. പത്തു നാളുകളോളം നീണ്ടുനിന്ന ചെറുത്തുനിൽപിലൂടെയാണ് അതിർത്തിയിലേക്ക് കയറാനുള്ള നീക്കം ഇന്ത്യ പ്രതിരോധിച്ചത്. ഏഷ്യയിലെ രണ്ടു പ്രമുഖസേനകൾ തമ്മിലുള്ള മുഖാമുഖം ആരും പിന്നോട്ടില്ലെന്ന നിലപാട് തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യ സൈനികബലം വർധിപ്പിച്ചിട്ടുണ്ട്. തരം കിട്ടുേമ്പാഴൊക്കെ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറുക ചൈന ശീലമാക്കിയിട്ടുണ്ട്. ഇതിനെതിരെ ഇന്ത്യ ജാഗ്രത പുലർത്തിയേ മതിയാവൂ. ഇന്ത്യയിൽ രൂപപ്പെട്ടുവരുന്ന സാമുദായിക ധ്രുവീകരണവും, ജമ്മു-കശ്മീരിലും വടക്കുകിഴക്കും ചുവപ്പൻ ഇടനാഴികളിലും വിഘടനവാദികളും തീവ്രവാദികളും സജീവമായ സാഹചര്യം, തക്കം പാർത്തിരിക്കുന്നവർ മുതലെടുക്കുകയാണോ എന്നും പരിശോധിക്കണം. അതിർത്തി ദുർബലപ്പെടുത്തി, അയൽപക്കങ്ങളെ അസ്ഥിരപ്പെടുത്തി നടത്തുന്ന ഏതു നീക്കത്തിനും ഇന്ത്യ നൽകാറുള്ള മറുപടിയുടെ ശൗര്യം ചൈനയുടെ കാര്യത്തിൽ മാത്രം കൈമോശം വന്നുകൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.