എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരുമിച്ച് നടത്തുമ്പോൾ

2019 മാർച്ചിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഒരുമിച്ചുനടത്തുന്നതിനുള്ള ചർച്ചകൾ സജീവമാണല്ലോ. കടുത്ത വേനൽക്കാലത്ത് ഉച്ചക്കുശേഷം നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷ വിദ്യാർഥികൾക്ക് ദുരിതമാവുന്നു എന്ന വർഷങ്ങൾ പഴക്കമുള്ള പരാതിക്ക് പരിഹാരം എന്ന നിലക്കാണ് ഈ മാറ്റം. സമീപകാലത്തായി അന്തരീക്ഷ താപനില ക്രമാതീതമാ യി ഉയരുന്നതും സൂര്യാതപം സംബന്ധിച്ച വാർത്തകളും വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. ഈ വിഷയത്ത ിൽ സംസ്ഥാന ബാലാവകാശ കമീഷനും ഇടപെട്ടതായി അറിയുന്നു. ഈ പശ്ചാത്തലത്തിലാണ് നവംബർ 22ന് ചേർന്ന ക്യു.ഐ.പി യോഗം എസ്.എസ്. എൽ.സി പരീക്ഷയും ഉച്ചക്കുമുമ്പ് നടത്തണമെന്ന് സർക്കാറിനോട് ശിപാർശ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാറി​​ െൻറ തീരുമാനം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രയോജനങ്ങൾ
1. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന നാല ര ലക്ഷം വരുന്ന വിദ്യാർഥികൾക്ക് വെയിൽ മൂക്കുന്നതിനുമുമ്പ് പരീക്ഷ പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്താം. ഇത്​ വി ദ്യാർഥികളുടെ പ്രകടനത്തെ മെച്ചപ്പെടുത്തും.

2. നിലവിൽ ഉച്ചക്കുശേഷം 3.30നും 4.30നും അവസാനിക്കുന്ന എസ്.എസ്.എൽ.സി പരീക ്ഷയുടെ ഉത്തരക്കടലാസുകൾ അന്നുതന്നെ മൂല്യനിർണയ ക്യാമ്പുകളിലേക്ക് അയക്കുക എന്നത് അതിസാഹസികമായ ഉത്തരവാദിത്തമാ ണ്. ഇതിനായി നഗരങ്ങളിലെ മുഖ്യ തപാലാപ്പീസുകളെയാണ് ആശ്രയിക്കുന്നത്. ഇത് ഗ്രാമപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന പരീക ്ഷാകേന്ദ്രങ്ങളിലെ പ്രധാനാധ്യാപകർക്ക് വലിയ വെല്ലുവിളിയാണ്. എസ്.എസ്.എൽ.സി പരീക്ഷയുടെ സമയമാറ്റം വഴി ഉത്തരക്കടലാ സുകൾ അതതു ദിവസങ്ങളിൽതന്നെ അയക്കാൻ സാധിക്കുന്നു.

3. എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യപേപ്പറുകൾ സ്​കൂളുകളിൽതന ്നെ സൂക്ഷിക്കുന്നപക്ഷം വലിയതോതിൽ പണവും അധ്വാനവും ലാഭിക്കാനാവും. ഓരോ ദിവസവും ട്രഷറികളിൽനിന്ന് ചോദ്യപേപ്പ റുകൾ ശേഖരിച്ച് പരീക്ഷാകേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിനായി പലതട്ടുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കണം, വാഹനങ്ങൾ വ ാടകക്കെടുക്കണം. ഒമ്പതു പരീക്ഷാദിവസങ്ങളിലും ആവർത്തിച്ചുചെയ്യുന്ന ഈ പ്രവൃത്തി പരീക്ഷക്കുമുമ്പായി ഒറ്റ പ്രാവശ്യം ചെയ്താൽ മതിയാവും.

4. എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യപേപ്പറുകൾ പൊലീസ് കാവലോടെ പരീക്ഷാകേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നതോടെ എച്ച്.എസ്.സി, വി.എച്ച്.എസ്.സി ചോദ്യപേപ്പറുകൾക്കും ഉയർന്ന സുരക്ഷ ഉറപ്പാക്കാനാവും. നിലവിൽ സ്​കൂൾ അധികൃതർ ഒരുക്കുന്ന സുരക്ഷാസംവിധാനം മാത്രമാണ് എച്ച്.എസ്.സി, വി.എച്ച്.എസ്.സി ചോദ്യപേപ്പറുകൾക്കുള്ളത്.

5. പരീക്ഷകൾ ഒരുമിച്ച് നടത്തുന്നതോടെ എച്ച്.എസ്.സി മേഖല നേരിടുന്ന അധ്യാപകക്ഷാമം എന്ന പ്രശ്നം പരിഹരിക്കപ്പെടുകയും പരീക്ഷാനടത്തിപ്പ് കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യും.
6. എസ്.എസ്.എൽ.സി പരീക്ഷ രാവിലെ10 മണിക്ക് ആരംഭിക്കുന്നപക്ഷം വെള്ളിയാഴ്​ചകളിലും പരീക്ഷ നടത്താനാവും. നിലവിൽ എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്ക് 1.45ന് തുടങ്ങി 3.30ന് അവസാനിക്കുമ്പോൾ ഗൾഫിലത് ഉച്ചക്ക് 12.15ന് തുടങ്ങി രണ്ടു മണിക്ക് അവസാനിക്കുന്ന സാഹചര്യമാണ്. (നമ്മേക്കാൾ ഒന്നര മണിക്കൂർ മുന്നിലാണ് യു.എ.ഇ). ഇത് പരീക്ഷ എഴുതുന്ന ഗൾഫിലെ വിദ്യാർഥികളുടെ വെള്ളിയാഴ്ച പ്രാർഥനയെ ബാധിക്കുന്നു.

7. മേൽനോട്ടം ഇരട്ടിക്കുന്നതുവഴി പരീക്ഷാ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാവുന്നു. ഒരു പരീക്ഷാകേന്ദ്രത്തിൽ എസ്.എസ്.എൽ.സിക്കായി ഒരു ചീഫും എച്ച്.എസ്.സിക്കായി മറ്റൊരു ചീഫും ഉണ്ടാകുന്നു. അതുപോലെ രണ്ട്​ ഡെപ്യൂട്ടി ചീഫുമാരും നിയമിക്കപ്പെടുന്നു. ഇതിനും പുറമെ മൂന്ന്​ ഡയറക്ടറേറ്റുകളുടെ വിവിധ സ്ക്വാഡുകളും ഓരോ പരീക്ഷാകേന്ദ്രത്തി​​െൻറയും പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നു. ഇതൊക്കെ പരീക്ഷയെ കൂടുതൽ സുതാര്യമാക്കും.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പരീക്ഷകൾ ഒരുമിച്ചു നടത്തുമ്പോൾ വിവിധ വിഭാഗം വിദ്യാർഥികളെ ഒരു പരീക്ഷാഹാളിൽ ഇരുത്തുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പരീക്ഷാനടത്തിപ്പിൽ കൂടുതൽ ജാഗ്രത ആവശ്യമായി വരും.
1. നിലവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ ഇരിപ്പിടം ഒമ്പതു ദിവസവും മാറ്റമില്ലാതെ തുടരുന്നു. എല്ലാ ദിവസവും മുഴുവൻ കുട്ടികളും പരീക്ഷയെഴുതുന്നതുകൊണ്ടാണിത്. എന്നാൽ, ഹയർ സെക്കൻഡറിയിൽ ഓരോ ദിവസവും പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണം വ്യത്യാസപ്പെടുന്നു. അതിനുസരിച്ച് ഇരിപ്പിടവും മാറുന്നു. മൂന്നു വ്യത്യസ്ത സ്ട്രീമുകളിലായി 24 വിഷയ കോമ്പിനേഷനുകളാണ് കുട്ടികൾ പഠിക്കുന്നത്. രണ്ടര ലക്ഷം കുട്ടികൾ പരീക്ഷ എഴുതുന്ന ഇക്കണോമിക്സ് മുതൽ 150 വിദ്യാർഥികൾ മാത്രം പരീക്ഷയെഴുതുന്ന മ്യൂസിക് വരെ വൈവിധ്യം നിറഞ്ഞതാണ് ഈ കോമ്പിനേഷനുകൾ. പരീക്ഷ ഒരുമിച്ച് നടത്തുമ്പോൾ എച്ച്.എസ്.സി കുട്ടികളുടെ ഇരിപ്പിടം മാറുന്നതിനനുസരിച്ച് എസ്.എസ്.എൽ.സി ക്കാരുടെയും ഇരിപ്പിടം മാറ്റേണ്ടിവരും. ഇത് അവരെ പ്രയാസപ്പെടുത്താത്ത രീതിയിൽ നടത്തേണ്ടിവരും.

2. എസ്.എസ്.എൽ.സിയുടെ ആറു വിഷയങ്ങൾക്ക് ഒന്നര മണിക്കൂറും മൂന്നു വിഷയങ്ങൾക്ക് രണ്ടര മണിക്കൂറുമാണ്. എന്നാൽ, എച്ച്.എസ്.സിക്ക് പ്രായോഗിക പരീക്ഷയുള്ള 20 വിഷയങ്ങൾക്ക്​ രണ്ടു മണിക്കൂറും മറ്റുള്ളവക്ക്​ രണ്ടര മണിക്കൂറുമാണ്. ഇരു പരീക്ഷയുടെയും സമയങ്ങൾ വ്യത്യസ്തമായതിനാൽ അവ ഒരുമിച്ച് തുടങ്ങിയാലും വ്യത്യസ്ത സമയങ്ങളിലാണ് അവസാനിക്കുന്നത്. ചില ദിവസങ്ങളിൽ എസ്.എസ്.എൽ.സിക്കാരുടേത് നേരത്തേ തീരും. മറ്റു ചില ദിവസങ്ങളിൽ എച്ച്.എസ്.സിക്കാരുടേത് നേരത്തേ തീരും. പരീക്ഷ അവസാനിക്കുന്ന നേരത്ത് വിദ്യാർഥികളിൽ ചിലരുടെ കലാപ്രകടനങ്ങൾ, ഇൻവിജിലേറ്റർ നൽകുന്ന നിർദേശങ്ങൾ, ഉത്തരക്കടലാസുകൾ ശേഖരിക്കൽ എന്നിവയൊന്നും പരീക്ഷയെഴുതുന്ന കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലാകാതെ ശ്രദ്ധിക്കണം.

3. കഴിഞ്ഞ വർഷം വരെ എല്ലാ വിഭാഗത്തിനും പൊതുവായ ഉത്തരക്കടലാസുകളായിരുന്നു; എഴുതാനായി രണ്ടു പുറങ്ങളുള്ള മെയിൻ ഷീറ്റും അഡീഷനൽ ഷീറ്റും. എന്നാൽ, 2019 മുതൽ എച്ച്.എസ്.സിക്ക് എഴുതാനായി ആറു പുറങ്ങളുള്ള മെയിൻ ഷീറ്റും നാലു പുറങ്ങളുള്ള അഡീഷനൽ ഷീറ്റുമാണ് ഉപയോഗിക്കുന്നത്. ഒരേ പരീക്ഷാഹാളിൽ വ്യത്യസ്ത തരം ഉത്തരക്കടലാസുകൾ ഉപയോഗിക്കുമ്പോൾ അതു മാറിപ്പോകാതെ സൂക്ഷിക്കണം. ഒപ്പം വെവ്വേറെ സ്​റ്റേറ്റ്​മ​​െൻറുകളും തയാറാക്കണം.

5. ഒരേ പരീക്ഷാകേന്ദ്രത്തിൽ രണ്ടു ചീഫുമാരും രണ്ടു ഡെപ്യൂട്ടിമാരും നിയോഗിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അവർ തമ്മിലുള്ള സഹകരണം ഉറപ്പാക്കണം.
6. ഒരേ ഹാളിൽതന്നെ എസ്.എസ്.എൽ.സി, എച്ച്.എസ്.സി വിദ്യാർഥികൾ പരീക്ഷയെഴുതുന്ന സാഹചര്യത്തിൽ ഇൻവിജിലേറ്റർ എച്ച്​.എസ്​.എയോ എച്ച്​.എസ്​.എസ്​.ടിയോ ആകാം. ഇത്തരം ഘട്ടങ്ങളിൽ വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള അച്ചടക്കരാഹിത്യം, പരീക്ഷാക്രമക്കേട് എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസരങ്ങളിൽ തുടർനടപടികൾ വേണ്ടിവരും. അപ്പോൾ, ഒരു ഡയറക്ടറേറ്റിനു കീഴിലെ അധ്യാപകൻ മറ്റൊരു ഡയറക്ടറേറ്റിനു കീഴിലെ മേലു​േദ്യാഗസ്ഥരുമായി സഹകരിക്കേണ്ടിവരും. സമാനമായി പരീക്ഷാസമയത്ത് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്​ചകൾക്ക് വിദ്യാർഥികളും പരാതികൾ ഉന്നയിക്കാറുണ്ട്. ആ ഘട്ടങ്ങളിലും വ്യത്യസ്ത ഡയറക്ടറേറ്റുകൾ എന്നത് നടപടിയെടുക്കുന്നതിനു തടസ്സമായിക്കൂടാ. ഇത്തരം സന്ദർഭങ്ങളിൽ വിവിധ ഡയറക്ടറേറ്റുകളുടെ ഏകോപനം അത്യാവശ്യമാണ്.


വെല്ലുവിളികൾ
മൂന്നു പരീക്ഷകളും ഉച്ചക്കുമുമ്പ് ഒരുമിച്ച് നടത്തുമ്പോൾ എല്ലാ വിഭാഗം വിദ്യാർഥികളെയും ഉൾക്കൊള്ളാനാവുമോ എന്നതാണ് പ്രധാന വെല്ലുവിളി. 2018ൽ എല്ലാ വിഭാഗത്തിലുമായി പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം 14,25,580 ആയിരുന്നു. ഏകദേശം 30 സ്​കൂളുകളിലെങ്കിലും സ്ഥലലഭ്യത ഒരു പ്രശ്നമാകാൻ സാധ്യതയുണ്ട്.

ഇടവിട്ട ദിവസങ്ങളിൽ പരീക്ഷ നടത്തുന്നതിന് രണ്ടു പ്രധാന മാറ്റങ്ങൾ ആവശ്യമാണ്. മാർച്ച് മാസത്തിലെ വെള്ളിയാഴ്​ചകൾ പരീക്ഷക്കായി ഉപയോഗിക്കേണ്ടിവരും. നിലവിൽ 12 ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന എച്ച്.എസ്.സി, വി.എച്ച്.എസ്.സി പരീക്ഷകൾ ഒമ്പതു ദിവസങ്ങളിലേക്ക് ചുരുക്കുകയും വേണം. ഈ രീതി പിന്തുടരുന്നപക്ഷം സ്ഥലപരിമിതി അടക്കം നേര​േത്ത സൂചിപ്പിച്ച ഏതാണ്ടെല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവും. വിദ്യാർഥികൾക്കാണെങ്കിൽ എല്ലാ പരീക്ഷകൾക്കിടയിലും ഒരു ദിവസത്തെ ഇടവേള ലഭിക്കുകയും ചെയ്യും.

ഈ വർഷം പ്രളയം കാരണം ഏറെ അധ്യയനദിനങ്ങൾ നഷ്​ടപ്പെട്ടത് പരിഹരിക്കാൻ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 13ന് മാത്രമേ തുടങ്ങുകയുള്ളൂ. എന്നാൽ, എച്ച്.എസ്.സി, വി.എച്ച്.എസ്.സി പരീക്ഷകൾ മാർച്ച് ആറിനുതന്നെ തുടങ്ങുന്നതായി അറിയിപ്പ് വന്നിട്ടുണ്ട്. എന്നിരുന്നാലും ചെറിയ മാറ്റങ്ങളോടെ ഒന്നിടവിട്ട ദിവസങ്ങളിൽ എന്ന രീതി പിന്തുടരാവുന്നതാണ്. അതായത് എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 13, 15, 18, 20, 22, 25, 27, 28, 29 തീയതികളിലും എച്ച്.എസ്.സി, വി.എച്ച്.എസ്.സി പരീക്ഷകൾ മാർച്ച് 6, 7, 8, 11, 12, 14, 19, 21, 26 തീയതികളിലും നടത്തുന്ന കാര്യം പരിശോധിക്കാവുന്നതാണ്. 2020 മുതൽ പരീക്ഷകൾ ഒരുമിച്ചു തുടങ്ങുന്നപക്ഷം ഇടവിട്ടുള്ള ദിവസങ്ങളിലെ പരീക്ഷ എന്ന രീതി എളുപ്പത്തിൽ ക്രമീകരിക്കാവുന്നതുമാണ്.


(ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് മുൻ സെക്രട്ടറിയും കാസർകോട് കരിന്തളം ഗവ. കോളജ് അധ്യാപകനുമാണ് ലേഖകൻ)

Tags:    
News Summary - sslc higher secondary exam- opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.