ലോക്കായി ചെറുകിടവ്യവസായങ്ങൾ

ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട െചറുകിട വ്യവസായങ്ങൾക്കുമേൽ പ്രതിസന്ധിയുടെ മാറാല. ലക്ഷക്കണക്കിന് തൊഴിലാളിക ളും ജീവിതം വഴിമുട്ടിയ ആശങ്കയിലാണ്. ഒന്നരമാസത്തോളം പൂർണമായും അടച്ചിടുന്ന സ്ഥിതിവന്നതോെട പലസ്ഥാപനങ്ങളും ഇന ി തുറക്കാൻ കഴിയാത്തവിധം പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്ത് 1.75 ലക്ഷം ചെറുകിടവ്യവസായങ്ങളും ഇവ ിടങ്ങളിൽ 40 ലക്ഷത്തോളം െതാഴിലാളികളുമുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണംകൂടി പരിഗണിക്കുേമ്പാൾ തൊഴിലെടുക്കുന്നവർ 50 ലക്ഷം കവിയും. 35,000 കോടിയിൽപ്പരം രൂപ വാർഷിക വിറ്റുവരവുള്ള കേരളത്തിന്റെ ചെറുകിട വ്യവസായ മേഖലക്ക് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉൽപാദന, സേവന മേഖലയിൽ 49,000 കോടിയാണ് വായ്പ അനുവദിച്ചത്. ആകെയുള്ള സ്ഥാപനങ്ങളിൽ 20 മുതൽ 30 ശതമാനത്തോളം നല്ല നിലയിലും 30 ശതമാനത്തോളം കടുത്ത പ്രതിസന്ധികൾ നേരിട്ടുമാണ് മുന്നോട്ടുപോവുന്നത്. നേരത്തെതന്നെ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സ്ഥാപനങ്ങളാണ് അടച്ചുപൂട്ടലി​െൻറ വക്കിലുള്ളത്. നോട്ട്നിരോധനം, ജി.എസ്.ടി, പ്രളയം എന്നിവയാണ് ഇൗ സ്ഥാപനങ്ങളുടെ അടിത്തറയിളക്കിയത്. ലോക്ഡൗണോടെ തകർച്ച പൂർണമായതായി ഇൗ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര പാക്കേജ് ഗുണം ചെയ്യില്ല

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജി​െൻറ ഗുണം സംസ്ഥാത്തെ മിക്ക ചെറുകിട വ്യവസായങ്ങൾക്കും ലഭിക്കില്ലെന്നതാണ് വസ്തുത. ബാങ്ക് വായ്പക്ക് മൂന്ന് മാസം മൊറേട്ടാറിയം, എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇ.പി.എഫ്) അടവിൽ ഇളവ് എന്നിവയായിരുന്നു ആകെ അനുകൂല നടപടികൾ.നേരത്തെ വിപണിയിലെത്തിച്ച ഉൽപന്നത്തി​െൻറ പണം പെെട്ടന്ന് തിരിച്ച് ലഭിക്കില്ല എന്നതിനാൽ മൊറേട്ടാറിയം കാലയളവ് ചുരുങ്ങിയത് ഒരുവർഷമായെങ്കിലും വർധിപ്പിച്ചെങ്കിലേ ഗുണം ലഭിക്കൂ. ഇ.പി.എഫി​െൻറ തൊഴിലാളി, മുതലാളി വിഹിതമായ 24 ശതമാനം തുക മൂന്നുമാസത്തേക്ക് കേന്ദ്ര സർക്കാർ അടക്കുമെന്ന പ്രഖ്യാപനമാണ് രണ്ടാമത്തേത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് സംസ്ഥാനത്തെ സ്ഥാപനങ്ങൾക്ക് തിരിച്ചടിയായത്. നൂറിൽ കുറവ് തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കും തൊഴിലാളികളിൽ തൊണ്ണൂറു ശതമാനവും 15,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരുമായെങ്കിൽ മാത്രമേ ഇൗ ആനുകൂല്യം ലഭിക്കൂ എന്നതാണ് വ്യവസ്ഥ. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേവന വേതന വ്യവസ്ഥകളുള്ള സംസ്ഥാനമാണ് കേരളമെന്നതിനാൽ ഇവിടത്തെ വ്യവസായ യൂണിറ്റുകളിൽ ജോലിചെയ്യുന്നവരിൽ മിക്കവർക്കും കൂലി 15,000ത്തിന് മുകളിലാണ്. അതിനാൽ തന്നെ ഇൗ ആശ്വാസവും മിക്കവർക്കും പ്രയോജനം ചെയ്യില്ല.
സാമ്പത്തിക പാക്കേജാണ് ആവശ്യം

വർക്കിങ് കാപ്പിറ്റലി​െൻറ കാര്യത്തിൽപോലും ചെറുകിട വ്യവസായങ്ങൾ പ്രതിസന്ധി നേരിടുന്നതിനാൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇൗ മേഖലയെ കരകയറ്റണമെന്നാണ് പൊതുവെയുള്ള ആവശ്യം. സ്ഥാപനം അടച്ചിട്ടതിനാൽ വലിയ നഷ്ടമാണ് ഒാരോ സംരഭകനും ഉണ്ടായത്. തുറന്നുപ്രവർത്തിക്കാൻ തന്നെ പാട്പെടുന്ന ഘട്ടത്തിൽ തൊഴിലാളികൾക്ക് അടച്ചിട്ടകാലത്തെ ശമ്പളവും നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. ഇത് നടപ്പാവണമെങ്കിൽ ഇ.എസ്.െഎ കോർപ്പറേഷനോട് തുക അനുവദിക്കാനാവശ്യപ്പെടുകയും അല്ലാത്ത സ്ഥാപനങ്ങൾക്ക് സർക്കാർ റീ ഇേമ്പഴ്സ്മ​െൻറ് അനുവദിക്കുകയും വേണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം. ഖാലിദ് ‘മാധ്യമ’ത്തോട് പറഞ്ഞു. മൊറേട്ടാറിയം 12 മാസത്തേക്ക് നീട്ടണം, കൂടുതൽ വായ്പകൾ അനുവദിക്കണം, സംരഭകർക്ക് ഉടനടി സാമ്പത്തിക സഹായം ലഭ്യമാവുന്ന പദ്ധതികളാവിഷ്ക്കരിക്കണം, ൈവദ്യുതി, വെള്ളം, ജി.എസ്.ടി, ഇ.എസ്.െഎ, ഇ.പി.എഫ് എന്നിവയുമായി ബന്ധപ്പെട്ട പിഴകൾക്ക് കാലതാമസം അനുവദിക്കുകയും ഇളവുകൾ നൽകുകയും ചെയ്യണം, റവന്യൂ റിക്കവറി നടപടികൾ ആറുമാസത്തേക്ക് നിർത്തിെവക്കണം തുടങ്ങിയ ആവശ്യങ്ങളുന്നനയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അനുകൂല നടപടികളുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Small scale industry covid 19 cases-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.