??????- ??.??????????

നിപ: വേണം നിതാന്ത ജാഗ്രത

ലോകാരോഗ്യ സംഘടന ഏറ്റവും ശ്രദ്ധയും മുൻഗണനയും കൊടുക്കേണ്ട ആദ്യ 10 രോഗങ്ങളിൽ ഒന്നായാണ് നിപയെ കണക്കാക്കുന്ന ത്. നിപ മസ്തിഷ്ക ജ്വരം (വൈറല്‍ എന്‍കഫലൈറ്റിസ്) ബാധിച്ചാൽ മരണസാധ്യത ഏകദേശം 75 മുതൽ 100 ശതമാനം വരെയാണ്. ഫലപ്രദമായ രോഗ പ്രതിരോധ കുത്തിവെപ്പോ പര്യാപ്തമായ ചികിത്സ സംവിധാനങ്ങളോ ഇല്ലാത്തതാണ് മരണനിരക്ക് ഇത്രയും കൂട്ടുന്നത്.
കേ രളത്തിലുണ്ടായ നിപ ഭീഷണി ഇന്ത്യയിൽ ആദ്യത്തേതല്ല. ആദ്യ നിപ ബാധ പശ്ചിമബംഗാളിലെ സിലിഗുരിയിൽ 2001 ജനുവരിയിലാണ്​ റിപ് പോർട്ട് ചെയ്യപ്പെട്ടത്. മസ്തിഷ്കജ്വരം സ്ഥിരീകരിക്കപ്പെട്ട 65 പേരിൽ 45 പേരാണ് അന്ന് മരിച്ചത്. മരണനിരക്ക് 74 ശതമാ നം. മരിച്ചതിൽ കൂടുതലും രോഗികളെ പരിചരിച്ച ആശുപത്രി ജീവനക്കാരോ രോഗികളെ ആശുപത്രിയിൽ സന്ദർശിച്ച ബന്ധുക്കളോ ആ യിരുന്നു. അതായത് വളരെ അടുത്തിടപഴകിയവരിലേക്ക്​ രോഗം പകരുന്നതായിരുന്നു അനുഭവം. രണ്ടാമത്തെ നിപ ആക്രമണം 2006ലാണ് -പശ ്ചിമബംഗാളിലെ തന്നെ നാദിയ ജില്ലയിൽ. അഞ്ചുപേരാണ് അന്ന് മരിച്ചത്. മരണസംഖ്യ വളരെ കുറഞ്ഞു.

നിപ ഒരു സോണോട്ടിക് ഡിസീസായാണ് (zoonotic disease) പരിഗണിക്കപ്പെടുന്നത്. സാധാരണ പക്ഷിമൃഗാദികളിൽ കാണപ്പെടുന്നതും ചിലപ്പോൾ മനുഷ്യരിലേക്ക് പക രുന്നതുമായ രോഗം. ‘പറക്കും കുറുക്കൻ’ എന്നറിയപ്പെടുന്ന പഴംതീനി വവ്വാലുകളിലാണ് ഇൗ വൈറസുകൾ കാണപ്പെടുന്നത്. ഇവ വ വ്വാലുകളിൽ രോഗമുണ്ടാക്കുന്നില്ല. വവ്വാലുകൾക്ക് ഏതെങ്കിലും രീതിയിൽ മാനസിക പിരിമുറുക്കം വരുേമ്പാൾ ഇൗ വൈറസുക ൾ പെെട്ടന്ന് പെരുകുകയും സസ്​തനിയായ വവ്വാലി​െൻറ ഉമിനീരിലൂടെയും വിസർജ്യത്തിലൂടെയും മൂത്രത്തിലൂടെയും പുറത്തു വരികയും അത് മറ്റു ജീവികളുടെ ശരീരത്തിലേക്ക് പകരുകയും ചെയ്യും.
1999ൽ മലേഷ്യയിലും സിംഗപ്പൂരിലും ആദ്യ നിപ രോഗബാധയുണ്ടാകുേമ്പാൾ വവ്വാലിൽനിന്ന് പന്നികളിലേക്കാണ് ആദ്യം വൈറസ് പകർന്നത്. പിന്നീട് പന്നിക​ളെ പരിചരിക്കുന്ന ആളുകളിലേക്ക് വ്യാപിച്ചു. പിന്നീടുണ്ടായ നിപ ബാധകളിൽ ഇൗ ഇടനിലക്കാരില്ലായിരുന്നു. ഇൗ വൈറസുകൾ വവ്വാലുകളിൽനിന്ന് നേരെ മനുഷ്യരിലേക്ക് പകരുകയായിരുന്നു.
കേരളത്തിൽ നമ്മൾ വളരെ വേഗം ഈ വൈറസിനെ കണ്ടുപിടിക്കുകയും അതി​​െൻറ വ്യാപനം ഫലപ്രദമായി തടയുകയും ചെയ്തു. എന്നാൽ, പിന്നീടാണ് ഈ വൈറസുകൾ വവ്വാലുകളിൽ ഉള്ളതായി റിപ്പോർട്ടുകൾ വന്നത്. എങ്ങനെയാണ് ഇത് നമ്മുടെ നാട്ടിലെ വവ്വാലുകളിലേക്ക്​ വ്യാപിച്ച​തെന്ന ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു. നമ്മുടെ ചുറ്റും ജീവിക്കുന്ന വവ്വാലുകളിൽ ഉണ്ടാകാനിടയുള്ള നിപ വൈറസുകൾ ഇനിയും മനുഷ്യരിലേക്കോ പക്ഷിമൃഗാദികളിലേക്കോ വ്യാപിക്കാൻ സാധ്യതയുണ്ട്.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ വിരൽചൂണ്ടുന്നത് കഴിഞ്ഞത് ഒരു തുടക്കം മാത്രമാണെന്നാണ്. കഴിഞ്ഞ ഒരു വലിയ അപകടത്തെ നമ്മൾ നിയന്ത്രിച്ചു: പക്ഷേ, ഇനി വരില്ല എന്ന്​ ഒരുറപ്പുമില്ല. മാത്രമല്ല, ഇനി വന്നാലും മരണനിരക്ക് ഏതാണ്ട് ഇതിനോടടുപ്പിച്ചുണ്ടാകാം. കാരണം, നിപക്ക് ഫലപ്രദമായ ചികിത്സയോ പ്രതിരോധ കുത്തിവെപ്പോ ഇനിയും ഉണ്ടായിട്ടില്ല. ഇറക്കുമതി ചെയ്​ത മോണോ ക്ലോണൽ ആൻറിബോഡി എന്ന ഔഷധമാണ് ഏക ആശ്വാസം. മൃഗങ്ങളിൽ വളരെ വിജയപ്രദം എന്നു തെളിഞ്ഞ മരുന്നാണിത്. മനുഷ്യരിൽ എത്രത്തോളം ഫലപ്രദമാകും എന്നറിയില്ല. ഹ്യൂമൻ മോണോക്ലോണൽ ആൻറിബോഡി എം. 102.4 എന്ന ഈ ഔഷധം ഇപ്പോൾ കുറച്ച് കേരളത്തിലുണ്ട് എന്നത് ആശ്വാസം തന്നെ.

പശ്ചിമബംഗാളിൽനിന്ന് രോഗം കേരളത്തിലെത്തി. അവിടെനിന്ന് ഒരു വവ്വാലെങ്കിലും ദേശാടനം ചെയ്ത് ഇവിടെയെത്തണം. അല്ലെങ്കിൽ കൈമാറി കൈമാറി ഇവിടെയെത്തണം. സാധാരണ വവ്വാലുകൾ അധികദൂരം ദേശാടനം ചെയ്യാറില്ല. ചില വവ്വാലുകൾ രാത്രി 30-50 കി.മീറ്റർ വരെ ഭക്ഷണം തേടി സഞ്ചരിക്കും. കഴിഞ്ഞവർഷം പേരാമ്പ്രയിൽ ഈ രോഗമെത്തിയത് അവിടത്തെ മരങ്ങളിലോ പൊത്തുകളിലോ തൂങ്ങിക്കിടക്കുന്ന വവ്വാലുകളിൽ നിന്നു മാത്രമാണ് എന്ന് തെറ്റിദ്ധരിക്കരുത്. 30-40 കി.മീറ്റർ അകലെനിന്ന് എത്തിയ വവ്വാലുകളിൽനിന്നുമാവാം.

1998 സെപ്റ്റംബറിൽ പശ്ചിമ മ​േലഷ്യയിലെ പെറക് സ്ട്രീറ്റിലാണ് ആദ്യമായി നിപ ബാധയുണ്ടാകുന്നത്. ധാരാളം പന്നികളുള്ള സ്​ഥലത്ത്​ രോഗം കണ്ടെത്തിയതും പന്നികളിലും പന്നി പരിപാലകരിലും തന്നെ! ജാപ്പനീസ് എൻകഫലൈറ്റിസി​​െൻറ വൈറൽ ആൻറിബോഡി രക്തത്തിലുള്ളതു കാരണം ജപ്പാൻ ജ്വരമാണെന്ന് തെറ്റിദ്ധരിച്ച്​ അതിനെതിരായ പ്രതിരോധ കുത്തിവെപ്പിലും കൊതുകുനിവാരണത്തിലുമാണ് അന്ന് സർക്കാർ ശ്രദ്ധ പതിപ്പിച്ചത്. പക്ഷേ, രോഗം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുകയും കൂടുതൽ പന്നികൾ ചത്തൊടുങ്ങുകയും ചെയ്തു. സർക്കാർ ജനങ്ങളെ സമാധാനിപ്പിക്കാൻ ഒരു ഭാഗത്ത് ശ്രമിക്കുമ്പോൾ മരണസംഖ്യ കൂടിക്കൊണ്ടിരുന്നു. ആ സമയത്താണ് ഇത് മറ്റൊരു രോഗമാകാം എന്ന് ഒരു ഡോക്ടർക്ക് തോന്നുന്നത്. രോഗബാധിതരുടെ ശരീരത്തിൽനിന്ന് ശേഖരിച്ച സി.എസ്​.എഫ്​ (സെറി​േബ്രാ സ്പൈനൽ ഫ്ലൂയിഡ്) മൈ​േക്രാസ്​കോപ്പിലൂടെ നോക്കുമ്പോഴാണ് അതുവരെ ലോകം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വൈറസ് അദ്ദേഹത്തി​​െൻറ ശ്രദ്ധയിൽപെടുന്നത്.

ഡോ. കോ ബിങ്​ ചുവ ഒരു ഞായറാഴ്ച ഭക്ഷണങ്ങളെല്ലാമുപേക്ഷിച്ച് മൈക്രോ സ്കോപ്പിനു മുന്നിലിരുന്ന് നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കേയാണ് ഇതു കാണുന്നത്. കോ ബിങ്​ ഈ രക്ത, ഫ്ലൂയിഡ് സാമ്പിളുകളുമായി അമേരിക്കയിലേക്ക് പോയി. അവിടെ നടത്തിയ പഠനങ്ങളിൽ അത് പുതിയ വൈറസാണെന്നു സ്ഥിരീകരിച്ചു. നിപ എന്ന സ്ഥലത്തെ രോഗികളിൽ നിന്നെടുത്ത രക്തസാമ്പിളുകളിൽനിന്ന് കണ്ടെത്തിയതിനാലാണ് ഈ വൈറസിന് ‘നിപ’യെന്ന പേര് നൽകിയത്.

മലേഷ്യയിൽ 1980കളിൽ ഓരോ വീട്ടിലും 10-15 പന്നികളുണ്ടായിരുന്നു. മിക്ക കർഷകരും നൂറോ അതിൽ കൂടുതലോ പന്നികളെ വളർത്താൻ തുടങ്ങി. അങ്ങനെ ധാരാളം പന്നിഫാമുകളുണ്ടായി. ഫാമുകളിൽ ഒരു പന്നിക്ക് എന്തെങ്കിലും രോഗം ബാധിച്ചാൽ അനേകം പന്നികൾക്ക് അത് പടരും. പന്നിവളർത്തു കേന്ദ്രങ്ങൾക്കിടയിൽ അവർ ധാരാളം ഫലവൃക്ഷങ്ങൾ നട്ടിരുന്നു. ഈ ഫലങ്ങൾ തിന്നാൻ ധാരാളം വവ്വാലുകൾ രാത്രിയിൽ എത്തുമായിരുന്നു. 1998 കാലഘട്ടങ്ങളിൽ എൽനിനൊ പ്രതിഭാസത്തെ തുടർന്ന്​ കാടുകളിലെ വൃക്ഷങ്ങൾ കൂട്ടത്തോടെ നശിച്ചു. അതോടെ ധാരാളം വവ്വാലുകൾക്ക് ആഹാരം ഇല്ലാതായി. കാടുകളിൽനിന്ന് അവ നാട്ടിൻപ്രദേശങ്ങളിലേക്ക് ആഹാരം തേടി വന്നു. ഇവക്ക്​ ആഹാരം കിട്ടാതെ വരികയോ പാർപ്പിടം നശിപ്പിക്കപ്പെടുകയോ ചെയ്യപ്പെടുമ്പോൾ അവ മാനസിക സമ്മർദത്തിനടിപ്പെടുകയും ആ സമയത്ത് നിപ വൈറസുകൾക്ക് പെ​െട്ടന്ന് വംശവർധന സംഭവിക്കുകയും, അവ ഉമിനീരിലൂടെയും വിസർജ്യത്തിലൂടെയും പുറത്തുവരുകയും മനുഷ്യർ അടക്കമുള്ള ജീവികളിൽ പ്രവേശിച്ച് രോഗമുണ്ടാക്കുകയും ചെയ്യും.
നിപ പോലെ പക്ഷി -മൃഗാദികളിൽനിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങളാണ് അനിമൽ ഇൻഫ്ലുവൻസ, എച്ച്​1എൻ1, എച്ച്​1എൻ5, റാബീസ്, എബോള, ആന്ത്രാക്സ്, ബിബിയോണിക് പ്ലേഗ്, ഭ്രാന്തിപ്പശു രോഗം, കുരങ്ങുപനി, എം.ഇ.ആർ.എസ് (മിഡിൽ ഇൗസ്​റ്റ്​ റെസ്​പിറേറ്ററി സിൻ​േഡ്രാം) മുതലായവ.

ഭൂമിയിലെ മൃഗങ്ങളു​െടയും പക്ഷികളുടെയും കണക്കെടുത്താൽ പകുതിയും കരണ്ടു തിന്നുന്ന ജീവികളാണ്. ബാക്കിയുള്ള ജീവികളിൽ പകുതി വവ്വാലുകളാണ്. അത്രയേറെ എണ്ണമുള്ള ജീവികലവറയാണിത്. അതിനാൽ തന്നെ, ഇത്തരമൊരു രോഗം വന്നാൽ ഇവയെ കൊന്നൊടുക്കുക എന്നത് ഒട്ടും പ്രായോഗികമല്ല.
ഏറ്റവും അപകടകാരികളായ വൈറസുകളെയും മറ്റു രോഗം പരത്തുന്ന സൂക്ഷ്മാണുക്കളെയും കുറിച്ച് പഠിക്കുന്നതിന് ബയോ സേഫ്റ്റി 4കെ ലെവലിലുള്ള ലബോറട്ടറികളിലാണ് ലോകാരോഗ്യ സംഘടനയുടെയും അമേരിക്കയിലെ അറ്റ്​ലാൻറയിലുള്ള സ​െൻറർ ഫോർ ഡിസീസ്​ കൺട്രോൾ എന്നിവയുടെയും മാർഗനിർദേശം അനുസരിച്ച് വളരെ കർശനമായ സുരക്ഷ സംവിധാനങ്ങളോടുകൂടിയ ലബോറട്ടറികളിൽ മാത്രമേ എബോള, ലാസ, വൈറൽ ഹിമറേജിക് ഫീവർ ഉണ്ടാക്കുന്ന വൈറസ്, ഹ​െൻറ, നിപ, വസൂരി തുടങ്ങിയ വൈറസുകളെ സൂക്ഷിക്കാനും അവയെ പഠിക്കാനും പരിശോധിക്കാനും അവകാശമുള്ളൂ. പുണെയിലെ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.​െഎ.വി) അടുത്തകാലത്ത് 65 കോടിയിലേറെ രൂപ മുടക്കി ഇത് 4കെ ലെവലിലേക്ക് ഉയർത്തിയിരുന്നു. ഇന്ത്യയിൽ ഈ ഒറ്റ ലബോറട്ടറി മാത്രമേ 4കെലെവലിലുള്ളൂ. ബയോസേഫ്റ്റി 4കെ ലെവലിലുള്ള ലബോറട്ടറികൾ ലോകത്ത് 60 എണ്ണത്തിൽ താഴെ മാത്രമാണുള്ളത്.


(കോഴിക്കോട്​ മെഡിക്കൽ എജുക്കേഷൻ ആൻഡ്​ റിസർച് ഗ്രൂപ് സെക്രട്ടറിയാണ്​ ലേഖകൻ)

Tags:    
News Summary - Nipah Virus - Causality- article -Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.