മഹാത്യാഗത്തി​െൻറ ദുഃഖസ്​മൃതി

മനുഷ്യകുലത്തിന്‍റെ വിമോചനമായിരുന്നു യേശു ക്രിസ്തുവിന്‍റെ നിയോഗലക്ഷ്യം. മനുഷ്യജാതിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അവിടുന്ന് പീഡനങ്ങൾ സ്വയം സഹിച്ചു. ഒടുവിൽ കാൽവരിയിലെ ക്രൂശാരോഹണത്തോടെ  ആ മഹാത്യാഗത്തിന്‍റെ സമ്പൂർത്തീകരണം സംഭവിക്കുകയും  ചെയ്തു. 33 വർഷത്തോളം സുകൃതങ്ങൾ മാത്രംചെയ്ത് ഭൂമിയിലൂടെ സഞ്ചരിച്ചവൻ ജീവിതാന്ത്യത്തിൽ  മഹാപാതകിയായി പ്രഖ്യാപിക്കപ്പെട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ വൈരുധ്യമായി ശേഷിക്കുന്നു. അന്നത്തെ ഭരണകർത്താക്കൾ യേശുവിന് മരണശിക്ഷ വിധിക്കുകയായിരുന്നു.

എന്നാൽ, മനുഷ്യകുലേത്താടുള്ള ത‍​െൻറ അപാരമായ സ്നേഹത്തിന്‍റെ ദൃഷ്ടാന്തമായി തന്‍റെ ജീവബലിക്ക് യേശു സന്നദ്ധനായി. യേശുവിനെപ്പോലെ പാപികളെ സ്നേഹിച്ച മറ്റൊരു വ്യക്തിയെയും ലോകചരിത്രത്തിൽ ദർശിക്കാനാവില്ല. ക്ലേശങ്ങളും മരണവും സമീപസ്ഥമായിരിക്കുന്നു എന്നറിഞ്ഞിട്ടും  പതറാത്ത ചിത്തത്തോടെ യേശു അവക്ക് സ്വാഗതമരുളി. ത‍​െൻറ ഒരു വാക്കിനാൽ പ്രാതികൂല്യങ്ങളെ മുഴുവനും മാറ്റിമറിക്കാൻ സാധിക്കുമായിരുന്നിട്ടും അദ്ദേഹം നിശ്ശബ്ദത ദീക്ഷിച്ചു. വായ് തുറക്കാതെ മുൾക്കിരീടം ഏറ്റുവാങ്ങി. ഏതു സമയത്തും കാവലിനായി ദൈവദൂത സഞ്ചയം  എത്തുമായിരുന്നിട്ടും അവയെല്ലാം വെടിഞ്ഞ് അദ്ദേഹം മരണവേളയിലും ശത്രുക്കൾക്കുവേണ്ടി പ്രാർഥിച്ചു. ശത്രുക്കളെ സ്നേഹിക്കണമെന്ന് വാക്കുകൾകൊണ്ട് അഭ്യസിപ്പിക്കുക മാത്രമായിരുന്നില്ല, കർമത്തിലൂടെ അതിന് സാക്ഷിയായി മാറുകയും ചെയ്തു.

യേശുവിന്‍റെ ക്രൂശാരോഹണത്തിൽ പ്രകൃതിപോലും ക്രുദ്ധയായതായി ബൈബിൾ പറയുന്നു. ‘‘ഭൂമി നടുങ്ങുകയും അതിൽ പാർക്കുന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ’’ എന്ന ആമോസിന്‍റെ പ്രവചനം യാഥാർഥ്യമായി  പുലർന്നു (ആമോസ് 6:8).

ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം പരിത്യജിക്കാനും സ്വയം കുരിശുചുമക്കാനും അവൻ സന്നദ്ധനാകെട്ട എന്ന ക്രിസ്തുവചനം തന്നെയാണ് ദുഃഖവെള്ളി ദിനത്തിന്‍റെ സന്ദേശം. ജനനത്തിലും ജീവിതത്തിലും മരണത്തിലും  പുനരുത്ഥാനത്തിലും സ്വർഗാരോഹണത്തിലും യേശു ക്രിസ്തു അതുല്യത നിലനിർത്തി. ആ മഹദ്ത്യാഗത്തിന്‍റെ മൂല്യം മനസ്സിലാക്കാതെ ജീവിക്കുന്നവരെ നോക്കി രക്ഷകൻ ഇന്നും  കരയുന്നു. അവരുടെ മുമ്പാകെ അവൻ ഇന്നും കുരിശിൽ കിടന്നു പിടയുന്നു. അവരുടെ ആത്മാക്കളെ നോക്കി കാരിരുമ്പാണികളിൽ പുളയുന്നു. ത്യാഗത്തിന്‍റെ വില ശരിയായി മനസ്സിലാക്കിയവരാകെട്ട മരണത്തെ നോക്കി  വെല്ലുവിളിയോടെ ചോദിക്കുന്നു: ‘‘ഹേ... മരണമേ, നിന്‍റെ  ജയം എവിടെ? ഹേ... മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? 

Tags:    
News Summary - good frieday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.