'ച​വി​ട്ടി​ത്തി​രു​മ്മാ​ൻ' സി.​പി.​എം റി​പ്പോ​ർ​ട്ട്: വോ​ട്ട് മാ​ത്ര​മ​ല്ല, ചോ​ർ​ന്ന​ത് സം​ഘ​ട​നാ ക​രു​ത്തും

സ​മ​ഗ്ര​തി​രു​ത്തി​നും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ ബേ​ബി​യു​ടെ ഭാ​ഷ​യി​ൽ പാ​ർ​ട്ടി​യു​ടെ ആ​ന്ത​രി​ക ചി​കി​ത്സ​ക്കും ച​വി​ട്ടി​ത്തി​രു​മ്മ​ലി​നു​മാ​യി സി.​പി.​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി ചേ​രാ​നി​രി​ക്കെ ജി​ല്ല​ക​ളി​ൽ എ​ങ്ങ​നെ തോ​റ്റു​വെ​ന്ന​ത്​ ഗൗ​ര​വമേ​റി​യ ച​ർ​ച്ച​യാ​ണ്. തോ​ൽ​വി​ക്ക്​ കാ​ര​ണം ജ​ന​ങ്ങ​ളാ​​ണെ​ന്നും അ​ല്ല പാ​ർ​ട്ടി​യാ​ണെ​ന്നു​മു​ള്ള വാ​ദ​ഗ​തി​ക​ൾ പ​ര​സ്യ ചേ​രി​തി​രി​വി​ന്​ വ​ഴി​തു​റ​ന്നി​രി​ക്കു​ന്നു. സം​ഘ​ട​നാ​പ​ര​മാ​യ വീ​ഴ്ച​ക​ളും ക​ണ​ക്കു​കൂ​ട്ട​ലു​ക​ളി​ലെ പി​​ഴ​വു​ക​ളും അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​ക​ളും ജി​ല്ല​ക​ളി​​ൽ പ​രാ​ജ​യ​കാ​ര​ണ​മാ​യെ​ന്നാ​ണ്​ സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ അ​ടി​വ​ര​യി​ടു​ന്ന​ത്.  

കാ​സ​ർ​കോ​ട്

തു​ട​ർ​ച്ച​യാ​യി ജ​യി​ച്ചു വ​രു​ന്ന തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ത്തി​ൽ പാ​ർ​ട്ടി വോ​ട്ട്​ വ​ൻ​തോ​തി​ൽ ന​ഷ്ട​മാ​യി. മ​ഞ്ചേ​ശ്വ​ര​ത്ത് കെ​ട്ടി​വെ​ച്ച പ​ണം​പോ​യ സാ​ഹ​ച​ര്യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണം. പാ​ർ​ട്ടി ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് കു​റ​ഞ്ഞു. ജ​ന​ജീ​വി​ത​ത്തി​ൽ സൂ​ക്ഷ്മ​ത​ല​ത്തി​ൽ ഇ​ട​പെ​ട്ട്​ ജ​ന​ങ്ങ​ളി​ൽ തീ​വ്ര മ​ത​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ജി​ല്ല​യി​ൽ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ അ​ടി​ത്ത​റ​യാ​ണ് ല​ക്ഷ്യം. ഇ​ത് തി​രി​ച്ച​റി​ഞ്ഞ് മ​ത​വി​ശ്വാ​സി​ക​ളെ വ​ർ​ഗീ​യ​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​ർ​ക്കാ​ൻ ഇ​ട​പെ​ട​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ വ​ർ​ഗീ​യ​ശ​ക്തി​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

ക​ണ്ണൂ​ർ

ക​ഴി​ഞ്ഞ ത​വ​ണ 53 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ച്ച​ത് 43.74 ശ​ത​മാ​ന​മാ​യി. പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന ശ​ക്തി​കേ​ന്ദ്ര​മാ​യ പ​യ്യ​ന്നൂ​രി​ലെ പ​രാ​ജ​യം അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പൊ​തു​വി​ൽ വോ​ട്ട് കു​റ​യു​ന്ന സ്ഥി​തി​യു​ണ്ടാ​യി. ഇ​ക്കാ​ര്യം സ​വി​ശേ​ഷ നി​ല​യി​ൽ പ​രി​ശോ​ധി​ക്ക​ണം. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും പാ​ർ​ട്ടി​ക്കെ​തി​രാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​ത്​ അ​സാ​ധാ​ര​ണ സ്ഥി​തി​വി​ശേ​ഷ​മാ​ണ്. രാ​ഷ്ട്രീ​യ ധാ​ര​ണ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​പോ​ക​ണം.

വ​യ​നാ​ട്

ക​ൽ​പ്പ​റ്റ​യി​ൽ ഇ​ത്ര വ​ലി​യ പ​രാ​ജ​യം പ്ര​തീ​ക്ഷി​ച്ചി​ല്ല. മാ​ന​ന്ത​വാ​ടി​ൽ എ​തി​രാ​ളി​ക​ൾ ഒ​രു​മി​ച്ചു നി​ന്ന​തു​കൊ​ണ്ടാ​ണ് തോ​റ്റ​ത്. ബി.​ജെ.​പി വോ​ട്ടി​ൽ ക്ര​മാ​തീ​ത വ​ർ​ധ​ന​യു​ണ്ട്. പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്ക​ണം.

കോ​ഴി​ക്കോ​ട്

പ്ര​തീ​ക്ഷി​ച്ച വോ​ട്ടു​ക​ൾ ഒ​രു മ​ണ്ഡ​ല​ത്തി​ലും ല​ഭി​ച്ചി​ല്ല. ജി​ല്ലാ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഒ​രു വ​നി​ത​യെ എ​ങ്കി​ലും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​മി​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത് വീ​ഴ്ച​യാ​ണ്. പൊ​തു​വി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കൂ​ടെ നി​ർ​ത്താ​ൻ മു​സ്​​ലിം ലീ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടു. യു.​ഡി.​എ​ഫ് വ​നി​ത സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ വി​ജ​യി​ച്ചു. പാ​ർ​ട്ടി ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച്​ ന്യൂ​ന​പ​ക്ഷ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു പ്ര​വ​ർ​ത്തി​ച്ചി​ട്ടും ‘അ​ത്ത​രം വി​ഭാ​ഗ​ങ്ങ​ളു​ടെ’ വി​ശ്വാ​സ​വും പി​ന്തു​ണ​യും നേ​ടാ​നാ​കാ​ത്ത​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണം. പ​ട്ട​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബി.​ജെ.​പി വ​ള​ർ​ച്ച ത​ട​യാ​നാ​ക​ണം. എ​ല്ലാ​ത​രം വ​ർ​ഗീ​യ​ത​യും തു​റ​ന്നു​കാ​ട്ടി മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യ​ണം.

മ​ല​പ്പു​റം

ജി​ല്ല​യി​ൽ പാ​ർ​ട്ടി​യു​ടെ വോ​ട്ട് കു​റ​ഞ്ഞ​പ്പോ​ൾ യു.​ഡി.​എ​ഫ്, ബി.​ജെ.​പി വോ​ട്ടു​ക​ൾ വ​ർ​ധി​ച്ചു. മു​സ്​​ലിം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ഏ​കീ​ക​ര​ണം ഉ​ണ്ടാ​ക്കാ​ൻ എ​സ്.​ഐ.​ആ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​സ്​​ലിം ലീ​ഗി​ന് ക​ഴി​ഞ്ഞു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ത്സ​രം പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്തോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം. സി.​പി.​എം-ബി.​ജെ.​പി ഡീ​ൽ എ​ന്ന പ്ര​ചാ​ര​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ല്ലാ വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി സ​ന്ധി​ചെ​യ്ത് അ​ധി​കാ​ര​മു​റ​പ്പി​ക്കു​ന്ന മു​സ്​​ലിം ലീ​ഗി​നെ തു​റ​ന്നുകാ​ണി​ക്കാ​ൻ പ്രത്യേ​കം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണം. എ​സ്.​ഐ.​ആ​ർ ഇ​ട​തു​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​താ​ണെ​ന്ന ക​ള്ളം ലീ​ഗ് നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചു.

എ​സ്.​ഐ.​ആ​റി​നെ തു​ട​ർ​ന്ന് ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട ഭ​യം പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ വോ​ട്ട് ചേ​ർ​ക്കാ​നും പോ​ളി​ങ്​ ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. സം​ഘ​പ​രി​വാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ത്തെ പ്ര​തി​രോ​ധി​ക്ക​ണം. സി.​പി.​എം സ്വാ​ധീ​ന മേ​ഖ​ല​യി​ൽ മു​ൻ​കൂ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ കൊ​ണ്ടു​വ​ന്ന് യു.​ഡി.​എ​ഫ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ത്തെ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യി. തീ​വ്ര മ​ത​ബോ​ധ രാ​ഷ്ട്രീ​യ​ത്തെ മ​ത​നി​ര​പേ​ക്ഷ സ​മീ​പ​ന​ത്തി​ൽ നി​ന്നു​കൊ​ണ്ട് നേ​രി​ട​ണം. ഇ​തി​നു​ള്ള മ​ത​നി​ര​പേ​ക്ഷ കൂ​ട്ടാ​യ്മ​ക​ൾ രൂ​പ​പ്പെ​ടു​ത്ത​ണം.

പാ​ല​ക്കാ​ട്

ബി.​ജെ.​പി-​യു.​ഡി.​എ​ഫ് ബ​ന്ധ​ത്തി​ലാ​ണ് കോ​ങ്ങാ​ട് പാ​ർ​ട്ടി തോ​റ്റ​ത്. ചി​റ്റൂ​രി​ൽ ചി​ഹ്ന​വും അ​പ​ര​നും വി​ന​യാ​യി. സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി വേ​ണം. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ ഇ​ട​തു സ്വാ​ധീ​ന കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി വേ​ണം. ബി.​ജെ.​പി-​യു.​ഡി.​എ​ഫ് ബാ​ന്ധ​വ​ത്തെ തു​റ​ന്നു കാ​ട്ടാ​ൻ ക​ഴി​യ​ണം.

തൃ​ശൂ​ർ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ജി​ല്ല​യാ​ണി​ത്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ പ​രാ​ജ​യം പ്ര​തീ​ക്ഷി​ച്ചി​ല്ല. ബി.​ജെ.​പി വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ന് ല​ഭി​ച്ച​തും ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ ഒ​രു വി​ഭാ​ഗം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​മാ​ണ് പ​രാ​ജ​യ കാ​ര​ണം. ചേ​ല​ക്ക​ര പോ​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി വ​ള​ർ​ച്ച പ്ര​തി​രോ​ധി​ക്കാ​നാ​ക​ണം.

എ​റ​ണാ​കു​ളം

യു.​ഡി.​എ​ഫ് ജി​ല്ല​യി​ൽ ത​ങ്ങ​ളു​ടെ സ്വാ​ധീ​നം തു​ട​ർ​ച്ച​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ.​ഡി.​എ​ഫ്​ ജ​യി​ച്ച സീ​റ്റു​ക​ൾ ഇ​ത്ത​വ​ണ ന​ഷ്ട​പ്പെ​ട്ടു. പാ​ർ​ട്ടി​ക്ക് ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി ഉ​ണ്ടാ​യ 1977 തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലും അ​ഞ്ച്​ സീ​റ്റു​ക​ൾ ജ​യി​ച്ച ജി​ല്ല​യാ​ണി​ത്. തു​ട​ർ​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം പാ​ർ​ട്ടി​യു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നു. അ​ടി​ത്ത​റ ദു​ർ​ബ​ല​പ്പെ​ടാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ജാ​ഗ്ര​ത വേ​ണം. അ​തി​വേ​ഗം വ​ള​രു​ന്ന ന​ഗ​രം എ​ന്ന നി​ല​യി​ൽ ന​ഗ​ര​ത്തി​ന്റെ സ​വി​ശേ​ഷ​ത​ക​ളെ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​ക​ണം.

ഇ​ടു​ക്കി

പാ​ർ​ട്ടി സ്ഥി​ര​മാ​യി വി​ജ​യി​ക്കാ​റു​ള്ള ഉ​ടു​മ്പ​ൻ ചോ​ല​യി​ലും ദേ​വി​കു​ള​ത്തു​മു​ണ്ടാ​യ പ​രാ​ജ​യം ഗൗ​ര​വ​ത​ര​മാ​ണ്. ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത് പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ അ​നു​ഭ​വ​ത്തി​ൽ വ​രാ​ത്തത്​ നേ​ട്ടം ല​ഭി​ക്കാ​ൻ​ ത​ട​സ​മാ​യി. എ​സ്.​ഐ.​ആ​റി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വോ​ട്ടി​ലു​ണ്ടാ​യ ന​ഷ്ടം പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​യി.

കോ​ട്ട​യം

10 ശ​ത​മാ​ന​ത്തോ​ളം വോ​ട്ട് കോ​ട്ട​യ​ത്ത് ന​ഷ്ട​മാ​യ​പ്പോ​ൾ ബി.​ജെ.​പി​ക്ക് ആ​റ് ശ​ത​മാ​നം വോ​ട്ടി​ന്റെ വ​ർ​ധ​ന​വു​ണ്ടാ​യി. ജി​ല്ല​യി​ലെ ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​റി​ലും വി​ജ​യി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടി​യ​ത്. എ​ന്നാ​ൽ, വൈ​ക്ക​ത്തും ഏ​റ്റു​മാ​നൂ​രു​മു​ണ്ടാ​യ പ​രാ​ജ​യം വ​ലി​യ തി​രി​ച്ച​ടി​യാ​യി. ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ച്ചി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും പ​രാ​ജ​യ​പ്പെ​ട്ട​ത് മു​ന്ന​ണി​ക്ക് ത​ന്നെ തി​രി​ച്ച​ടി​യാ​യി.

പ​ത്ത​നം​തി​ട്ട

അ​ഞ്ചു സീ​റ്റു​ക​ളി​ലും പാ​ർ​ട്ടി വി​ജ​യി​ക്കും എ​ന്ന ക​ണ​ക്കാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഒ​ന്നി​ലൊ​ഴി​കെ എ​ല്ലാ​യി​ട​ത്തും പ​രാ​ജ​യ​പ്പെ​ട്ടു. അ​ടൂ​രി​ലെ പ​രാ​ജ​യ​വും തി​രു​വ​ല്ല​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യ​തും പ​രി​ശോ​ധി​ച്ച് തി​രു​ത്ത​ണം. ബി.​ജെ.​പി വോ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​തും ആ​റ​ന്മു​ള​യി​ലെ പ​രാ​ജ​യ​വും ഗൗ​ര​വ​ത​ര​മാ​ണ്.

ആ​ല​പ്പു​ഴ

ആ​ല​പ്പു​ഴ, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​ണ്. കു​ട്ട​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രാ​യ വി​കാ​ര​മാ​ണ് പ​രാ​ജ​യ​കാ​ര​ണം. കാ​യം​കു​ള​ത്തെ സം​ഘ​ട​നാ​പ​ര​മാ​യ ദൗ​ർ​ബ​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. അ​മ്പ​ല​പ്പു​ഴ​യി​ലെ വി​ജ​യം പ്ര​ധാ​ന​മാ​യി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യി​ലെ പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​ന​ത്തി​ൽ വ​രു​ന്ന കു​റ​വ് പ​രി​ഹ​രി​ക്ക​ണം. ബി.​ജെ.​പി സി.​പി.​എ​മ്മി​ന്‍റെ അ​ടി​ത്ത​റ​യി​ൽ ക​ട​ന്നു​ക​യ​റു​ന്ന​ത് ത​ട​യാ​ൻ പ്ര​ത്യേ​ക​പ​രി​ശ്ര​മം വേ​ണം. ജാ​തീ​യ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തെ ചെ​റു​ക്ക​ണം.

കൊ​ല്ലം

ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ബി.​ജെ.​പി വി​ജ​യി​ച്ച​ത്​ ഗൗ​ര​വ​ത​ര​മാ​യി കാ​ണ​ണം. ഈ ​സാ​ഹ​ച​ര്യം ഉ​ണ്ടാ​വാ​നി​ട​യു​ണ്ടെ​ന്ന കാ​ര്യം നേ​ര​ത്തെ ത​ന്നെ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. കു​ന്ന​ത്തൂ​രി​ലെ പ​രാ​ജ​യം സം​ഘ​ട​നാ​പ​ര​മാ​യ ഇ​ട​പെ​ട​ലി​ന്റെ പോ​രാ​യ്മ കൂ​ടി വ്യ​ക്ത​മാ​ക്കു​ന്നു. ച​വ​റ​യി​ലെ സം​ഘ​ട​ന ദൗ​ർ​ബ​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. ജി​ല്ല​യി​ൽ സി.​പി.​ഐ ദു​ർ​ബ​ല​മാ​കു​ന്ന​തും അ​തി​ലെ സം​ഘ​ട​ന പ്ര​ശ്ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. വ​ലി​യ സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​മാ​ണ് കൊ​ല്ലം ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്. ഒ​രു വ​നി​ത​യെ പോ​ലും മ​ത്സ​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളും ബി.​ജെ.​പി വോ​ട്ടു​ക​ൾ കൂ​ടു​ന്ന​ത് ഗൗ​ര​വ​മാ​ണ്. പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യി​ലെ ത​ക​ർ​ച്ച പാ​ർ​ട്ടി അ​ടി​ത്ത​റ ദു​ർ​ബ​ല​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം

ന​ഗ​ര​ത്തി​ൽ ബി.​ജെ.​പി വ​ള​ർ​ച്ച ത​ട​യാ​നു​ള്ള അ​തീ​വ ഗൗ​ര​വ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യ​ണം. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും 20 ശ​ത​മാ​നം വോ​ട്ട് ബി.​ജെ.​പി​ക്കു​ണ്ട്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ബി.​ജെ.​പി ശ​ക്ത​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ​തോ​തി​ൽ പ​ണം ന​ൽ​കി ക്ഷേ​ത്ര ക​മ്മി​റ്റി​ക​ളെ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​ക്കാ​ൻ ബി.​ജെ.​പി ശ്ര​മി​ക്കു​ന്നു​ണ്ട്. വാ​മ​ന​പു​ര​ത്തും ചി​റ​യി​ൻ​കീ​ഴും എ​ൽ.​ഡി.​എ​ഫി​ന്​ ന​ഷ്ട​പ്പെ​ട്ട​ത് അ​തീ​വ ഗൗ​ര​വ​മാ​ണ്. ഇ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ തി​രു​ത്താ​നാ​ക​ണം. കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​ണ്. വ​ട്ടി​യൂ​ർ​ക്ക​ാവി​ൽ പാ​ർ​ട്ടി വോ​ട്ടു​ക​ൾ ചോ​ർ​ന്നു. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രും പ​രാ​ജ​യ​പ്പെ​ട്ടു.

Tags:    
News Summary - CPM State Committee approves review report on assembly election defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.