പടിയിറക്കം പ​േണ്ടാറയുടെ പെട്ടി തുറന്ന്

ശബരിമല, റഫാൽ പുനഃപരിേശാധന ഹരജികളുടെ വിധിയറിയാൻ രാജ്യം കാത്തുനിന്ന നവംബർ 14ന് ചീഫ് ജസ്​റ്റിസ്​ രഞ്ജൻ ഗൊഗോയിയ ുടെ ഒന്നാം നമ്പർ കോടതി മുറിയിൽ സുപ്രീംകോടതി അഭിഭാഷകർ ശ്വാസമടക്കി കാത്തുനിന്നത് മറ്റൊരു തീർപ്പറിയാനായിരു ന്നു. രാജ്യത്തെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടും ഇരകൾക്കായി സൗജന്യ നിയമപോരാട്ടം നടത്തിയും മോദി സർക്കാറി​െൻറ കണ്ണിലെ കരടായി മാറിയ ഇന്ദിര ജയ്സിങ്ങിനെതിരായ സി.ബി.െഎ രജിസ്​റ്റർ ചെയ്ത കേസായിരുന്നു അത്. വിദേശ ഫണ ്ടിങ്ങുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാറി​െൻറ അന്വേഷണത്തോട് സഹകരിച്ച ഇന്ദിര ജയ്സിങ്ങിനെയും ഭർത്താവ് ആനന്ദ് ഗ്രോവറിനെയും അറസ്​റ്റ്​ ചെയ്യുന്നതിൽ നിന്ന് ബോംബെ ഹൈകോടതി തടഞ്ഞിരുന്നു. ആ ഉത്തരവ് സ്​റ്റേ ചെയ്യാനും ഇരുവ രും ചേർന്ന് നടത്തുന്ന സർക്കാറേതര സന്നദ്ധ സംഘടനക്ക് നോട്ടീസ് അയപ്പിക്കാനും വേണ്ടി സി.ബി.െഎ സമർപ്പിച്ച ഹരജിയാ യിരുന്നു അത്. തനിക്കെതിരെ ​ൈലംഗിക പീഡനപരാതിയുമായി ജഡ്ജിമാരെ സമീപിച്ച മുൻ സുപ്രീംകോടതി ജീവനക്കാരിക്ക് നിയമസ ഹായം നൽകിയ പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിങ്ങിനെ ഇൗ സി.ബി.െഎ കേസിൽ ചീഫ് ജസ്​റ്റിസ് ജയിലിലയക്കുമോ എന്നായിരുന്നു ജി ജ്ഞാസ.

താൽപര്യങ്ങളുടെ ഏറ്റുമുട്ടലുകൾ
ശബരിമല കേസിലെ കൂടി അഭിഭാഷകയെന്ന നിലയിൽ ചീഫ് ജസ്​റ്റിസി​െൻറ കോടതിയുടെ മുൻനിരയിൽ പോയിരുന്ന ഇന്ദിര ജയ്സിങ്ങി​െൻറ മുഖത്ത് സ്വന്തം കേസി​​​െൻറ അസ്വസ്ഥത കാണാമായിരുന്നു. ഭർത്താവ് ആനന്ദ് ഗ്രോവറാക​െട്ട, സഹപ്രവർത്തകർ നിർബന്ധിച്ചിട്ടും കോടതിയുടെ പിൻനിരയിൽനിന്ന് മുന്നോട്ടുപോകാൻ കൂട്ടാക്കിയില്ല. അയോധ്യ കേസിലെന്നപോലെ ശബരിമല സ്ത്രീപ്രവേശനത്തി​െൻറയും റഫാൽ അഴിമതി അന്വേഷണത്തി​െൻറയും കാര്യത്തിൽ മോദി സർക്കാർ പ്രതീക്ഷിച്ച വിധി പ്രസ്​താവിച്ച് മാധ്യമപ്രവർത്തകരെല്ലാം കോടതിക്ക് പുറത്തേക്ക് പോയിട്ടും ഇൗ ഒമ്പതാം നമ്പർ കേസിൽ ചീഫ് ജസ്​റ്റിസ് എന്തു വിധി പുറപ്പെടുവിക്കുമെന്നറിയാനുള്ള ആകാംക്ഷയിൽ അഭിഭാഷകർ ആരും അനങ്ങിയില്ല.

ശബരിമലക്കും റഫാലിനും ശേഷം വിളിച്ചത് ഒമ്പതാം നമ്പർ കേസായിരുന്നു. എന്താണ് പറയാനുള്ളതെന്ന് കേന്ദ്രസർക്കാറി​െൻറ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്​റ്റിസ് ചോദിച്ചതേയുള്ളൂ. ഇൗ കേസ് കേൾക്കുന്ന ബെഞ്ചിൽ താനിരിക്കില്ലെന്ന് ജസ്​റ്റിസ് അനിരുദ്ധ ബോസെ പറഞ്ഞതോടെ കോടതി നിശ്ശബ്​ദമായി. ഒരു ബെഞ്ചിൽ നിന്ന് ഒരു ജഡ്ജി പിന്മാറിക്കഴിഞ്ഞാൽ ആ കേസിൽ അന്ന് ഉത്തര​െവാന്നുമിറക്കാൻ കഴിയില്ല. ആ ജഡ്ജിക്കു പകരം മറ്റൊരു ജഡ്ജിയെ വെച്ച് മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റി വീണ്ടും പരിഗണിക്കുകയാണ് കീഴ്വഴക്കം. അങ്ങനെ ചെയ്യുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും ആ കീഴ്വഴക്കവും ചീഫ് ജസ്​റ്റിസ് തെറ്റിച്ചു. വാദം തുടരാൻ മേത്തയോട് ആവശ്യപ്പെട്ടു. അറസ്​റ്റിൽ നിന്നുള്ള സംരക്ഷണം നീക്കണമെന്നും കേസിൽ നോട്ടീസ് അയക്കണമെന്നുമായി മേത്ത. ഇന്ദിര ജയ്സിങ്ങി​െൻറ അഭിഭാഷകനായെത്തിയ അഭിഷേക് മനു സിങ്​വി ഒരു നോട്ടീസ് അയക്കാൻപോലും നിൽക്കാതെ തള്ളിക്കളയേണ്ട ഹരജിയാണിതെന്നും വാദിച്ചു.

രണ്ടു മിനിറ്റുകൊണ്ട് വാദം തീർത്ത ചീഫ് ജസ്​റ്റിസ് ഗൊഗോയി പിന്മാറിയ ജഡ്ജിയെ ബെഞ്ചിലിരുത്തി തന്നെ ഉത്തരവുമിട്ടു. കേന്ദ്ര സർക്കാറിന് ഹരജിയുമായി മുന്നോട്ടുപോകാനുള്ള പച്ചക്കൊടി കാണിച്ചു. സി.ബി.െഎ ഹരജിയിൽ ഇന്ദിര ജയ്സിങ്ങി​െൻറ ‘ലോയേഴ്സ് കലക്ടിവ്’ എന്ന എൻ.ജി.ഒക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട ചീഫ് ജസ്​റ്റിസ് അറസ്​റ്റിൽ നിന്നും സംരക്ഷണം നൽകിയ ബോംബെ ഹൈകോടതി ഉത്തരവ് സ്​റ്റേ ചെയ്തില്ല. അറസ്​റ്റിൽനിന്ന് രക്ഷപ്പെട്ടതുതന്നെ വലിയ ആശ്വാസമായി ഇന്ദിര ജയ്സിങ്ങിനും ആനന്ദ് ഗ്രോവറിനും. ചീഫ് ജസ്​റ്റിസിനു മുന്നിൽ തന്നെ വനിത അഭിഭാഷകർ ഇന്ദിര ജയ്സിങ്ങിനെ കെട്ടിപ്പുണർന്നു.

കീഴ്വഴക്കം തെറ്റിച്ച സ്വന്തം തീരുമാനങ്ങൾ
ഒരു കേസിൽ വ്യക്തിപരമായ താൽപര്യങ്ങളുടെ ഏറ്റുമുട്ടലുണ്ടാകുേമ്പാഴാണ് സാധാരണ ഗതിയിൽ ഒരു ജഡ്ജി പിന്മാറുക. കേസി​​െൻറ നീതിപൂർവകമായ തീർപ്പിന് ത​​െൻറ താൽപര്യം വിഘാതമാകുമെന്ന് കരുതി മാത്രമല്ല, നീതിനിർവഹണം സംബന്ധിച്ച് കക്ഷികളിൽ വിശ്വാസമുണ്ടാക്കുന്നതിനാണ് ആ പിന്മാറ്റം. ആ നിലക്ക് ജസ്​റ്റിസ് അനിരുദ്ധ േബാസെക്ക് മു​േമ്പ ഇതിൽ നിന്ന് പിന്മാറേണ്ടത് ചീഫ് ജസ്​റ്റിസായിരുന്നു. അത്തരം കീഴ്വഴക്കങ്ങൾ ചീഫ് ജസ്​റ്റിസ്​ മുമ്പും തെറ്റിച്ചതി​െൻറ ഏറ്റവും നല്ല ഉദാഹരണമായിരുന്നു അസം പൗരത്വ പട്ടിക കേസ്.

അസമീസ് വംശജരും ബംഗാളി വംശജരും തമ്മിൽ അസമിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വംശീയ സംഘർഷത്തി​െൻറ പരിഹാര മാർഗമായി അസമീസ് വംശജർ കേന്ദ്ര സർക്കാറിന് മുന്നിൽ നിർദേശിച്ചതായിരുന്നു പൗരത്വ പട്ടിക. അയോധ്യയിലെ ബാബരി ഭൂമി േകസ് പോലെ അസം പൗരത്വ പട്ടിക നടപ്പാക്കാനുള്ള കേസി​െൻറ മേൽനോട്ടം അസമീസ് വംശജനായ ചീഫ് ജസ്​റ്റിസ് രഞ്ജൻ ഗൊഗോയി നേരിട്ട് ഏറ്റെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പിന്മാറണമെന്നും കേസിൽ കക്ഷിയായ മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ കോടതി മുറിയിൽ പരസ്യമായി ആവശ്യപ്പെട്ടതാണ്. എന്നാൽ, കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്​റ്റിസ് ഹർഷ് മന്ദർ കേസിൽ കക്ഷിയല്ലെന്ന് പ്രഖ്യാപിച്ച്​ ഉത്തരവിറക്കി. പൗരത്വ പട്ടികയുടെ വാദം കേൾക്കലിനിടയിൽ നീതിപൂർവകമല്ലാത്ത നിരവധി നടപടികൾ ഇതുപോലെയുണ്ടായി. കരട് പൗരത്വ പട്ടികയിൽ പേരു ചേർക്കാനുള്ള വിവരമറിഞ്ഞില്ലെന്നും തങ്ങൾക്കായി തീയതി നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് അസമിലെ 20,000ത്തോളം അന്ധർക്കായി അവരുടെ അസോസിയേഷൻ സുപ്രീംകോടതിയുടെ വാതിൽ മുട്ടിയപ്പോൾ ‘അവസാന ബസും പോയി’ എന്നായിരുന്നു ആ ആവശ്യം തള്ളിക്കൊണ്ടുള്ള ചീഫ് ജസ്​റ്റിസി​െൻറ പ്രതികരണം. ഒടുവിൽ താൻ മേൽനോട്ടം വഹിച്ച് പുറത്തിറക്കിയ അന്തിമ പട്ടികയിൽ 19 ലക്ഷത്തിലേറെ മനുഷ്യർ പൗരത്വമില്ലാത്തവരായിട്ടും ചീഫ് ജസ്​റ്റിസിെനാരു കുലുക്കവുമുണ്ടായില്ല. പുറത്തായവരിൽ ഏറിയ പങ്കും രേഖകളുള്ളവരാണെന്നറിഞ്ഞിട്ടും തിരക്കിട്ട് പൗരത്വപട്ടികയിറക്കിയ ത​​െൻറ നിലപാടിലുറച്ചുനിൽക്കുകയാണ് ചീഫ് ജസ്​റ്റിസ് ചെയ്തത്. പൗരത്വ പട്ടിക കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും അസമിലെ പൊതുവേദിയിൽ പോയി രണ്ടു തവണ പൗരത്വ പട്ടികയെ ന്യായീകരിച്ചും ചീഫ് ജസ്​റ്റിസ് കീഴ്വഴക്കം തെറ്റിച്ചു. വിരമിക്കുന്ന വേളയിൽ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകാതിരിക്കാൻ പറഞ്ഞ ന്യായത്തിന് നേർവിപരീതമായിരുന്നു ഇത്.

ഭൂരിപക്ഷ വിധിയെന്ന പണ്ടോറയുടെ പെട്ടി
കേവലം ഒരു ഹിന്ദു ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ മാത്രം പരിമിതപ്പെട്ടിരുന്ന ശബരിമല േക്ഷത്ര പ്രവേശന വിഷയത്തിലേക്ക് പ്രബല ന്യൂനപക്ഷമായ മുസ്​ലിംകളുടെയും ന്യൂനാൽ ന്യൂനപക്ഷമായ പാഴ്സികളുടെയും മത വിഷയങ്ങൾകൂടി വലിച്ചിഴച്ച് സങ്കീർണമാക്കിയ ഒരു ഭൂരിപക്ഷ വിധിയും പുറപ്പെടുവിച്ചാണ് ചീഫ് ജസ്​റ്റിസ് ത​​െൻറ കാലയളവ് അവസാനിപ്പിക്കുന്നത്. ശബരിമലയുടെ കാര്യത്തിൽ സർക്കാർ അജണ്ടക്ക് ഒപ്പംനിൽക്കാതെ പ്രത്യേക വിധിയെഴുതിയ പാഴ്സി പുരോഹിതനായ ജസ്​റ്റിസ് രോഹിങ്​ടൺ നരിമാ​െൻറ പാഴ്​സിസമുദായമാണ്​ മുസ്​ലിംകൾക്ക് പുറമെ പ്രത്യേകം പരാമർശിക്കപ്പെട്ടത്.

ഹിന്ദു അനന്തരാവകാശവുമായി ബന്ധപ്പെട്ട് 2015 ഒക്ടോബര്‍ 16ന് ജസ്​റ്റിസുമാരായ അനില്‍ ആര്‍ ദവെ, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവര്‍ പുറപ്പെടുവിച്ച വിധിയിൽ മുസ്​ലിംസ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനവും പരിശോധിക്കണമെന്നും ഇതിനായി സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ടതാണ് മോദി സർക്കാർ മുത്തലാഖ് അജണ്ടക്ക്​ ഉപയോഗിച്ചത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ്​ മുസ്​ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനത്തിനെതിരെ മുൻ ചീഫ് ജസ്​റ്റിസ് ടി.എസ് ഠാകുറി​​െൻറ ബെഞ്ച് സ്വമേധയാ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്. ഹിന്ദു പിന്തുടര്‍ച്ചാവകാശക്കേസി​​െൻറ വാദത്തിനിടയില്‍ മുസ്​ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിേവചനം പല അഭിഭാഷകരും ചൂണ്ടിക്കാണിച്ചത്കൊണ്ടാണ് ഈ വിഷയം പരിഗണിക്കുന്നതെന്നായിരുന്നു അന്നു നിരത്തിയ ന്യായം. രാജ്യത്ത് നിലവിലുള്ള മുസ്​ലിം വ്യക്തിനിയമം ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായ രീതിയില്‍ പുരുഷനും സ്ത്രീക്കും ഇടയില്‍ വിവേചനം കല്‍പിക്കുന്നുണ്ടോ എന്ന് മറുപടിയില്‍ വിശദീകരിക്കണം. വിവാഹമോചനം, ഒരു ഭാര്യ നിലവിലിരിക്കെ ഭര്‍ത്താവി​െൻറ രണ്ടാം വിവാഹം എന്നിവയില്‍ നിലവിലുള്ള മുസ്​ലിം വ്യക്തി നിയമത്തിന്‍ കീഴില്‍ മുസ്​ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടോ എന്ന് മറുപടിയില്‍ പ്രത്യേകം വ്യക്തമാക്കണമെന്ന് മുൻ ചീഫ് ജസ്​റ്റിസ് ടി.എസ്. ഠാകുറി​െൻറ ബെഞ്ച് നിര്‍ദേശിച്ചു. അതിൽ നിന്ന് മുത്തലാഖ് മാത്രം മുൻചീഫ് ജസ്​റ്റിസ് ജെ.എസ്. ഖേഹാറും തെരഞ്ഞെടുത്താണ് മുത്തലാഖ് നിരോധിച്ച് സുപ്രീംകോടതി വിധിപുറപ്പെടുവിച്ചത്. കോടതി തന്നെ ജംഇയ്യതുല്‍ ഉലമായെ ഹിന്ദിനെ കക്ഷിചേര്‍ത്ത കേസില്‍ കേന്ദ്ര സര്‍ക്കാര്‍, അറ്റോണി ജനറല്‍, ദേശീയ നിയമ സേവന അതോറിറ്റി (നല്‍സ) എന്നിവരെയും കക്ഷിചേര്‍ത്ത് എല്ലാവര്‍ക്കും നോട്ടീസ് അയച്ചു. വിഷയത്തില്‍ ആറാഴ്ചക്കകം മറുപടി നല്‍കണമെന്ന് എല്ലാ കക്ഷികളോടും സുപ്രീംകോടതി നിര്‍ദേശിച്ചു. അന്നത്തെ ബെഞ്ച് പരിഗണിക്കാതെ മാറ്റിവെച്ച മറ്റു വിഷയങ്ങൾ വീണ്ടും ചികഞ്ഞ് പുറത്തുകൊണ്ടുവരുന്നതിനാണ് ചീഫ് ജസ്​റ്റിസ് രഞ്ജൻ ഗൊഗോയി ശബരിമല ഭൂരിപക്ഷ വിധിയെന്ന പണ്ടോറയുടെ പെട്ടി തുറന്നിരിക്കുന്നത്. ഇത് എല്ലാ വ്യക്തിനിയമങ്ങളെയും കൊണ്ടേ പോകൂ.

Tags:    
News Summary - Case against indira jaising-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.