സം​വ​ര​ണ അ​ട്ടി​മ​റി-നി​യ​മ സ​ർ​വ​ക​ലാ​ശാ​ല മോ​ഡ​ൽ!

നാ​ഗ്പൂ​ർ ആ​സ്ഥാ​ന​മാ​യ മ​ഹാ​രാ​ഷ്ട്ര നാ​ഷ​ണ​ൽ ലോ ​യൂ​നി​വേ​ഴ്സി​റ്റി ഈ ​വ​ർ​ഷം ത​ങ്ങ​ളു​ടെ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മി​ന് 35 സീ​റ്റു​ക​ളു​ള്ള​താ​യി പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​വ​ര​ണ ന​യം അ​നു​സ​രി​ച്ച്, ഇ​തി​ൽ 23 സീ​റ്റു​ക​ൾ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ, പ്ര​ത്യേ​ക പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ, സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ, വി​മു​ക്ത ഗോ​ത്ര​ങ്ങ​ൾ, നാ​ടോ​ടി ഗോ​ത്ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് നീ​ക്കി​വെ​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ, ജ​ന​റ​ൽ കാ​റ്റ​ഗ​റി എ​ന്ന​റി​യ​പ്പെ​ടു​ന്ന സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള 22 പേ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ൽ​കി. ഏ​ഴ് സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടും ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് മൂ​ന്ന് പേ​ർ​ക്കും, മൂ​ന്ന് സം​വ​ര​ണ സീ​റ്റു​ക​ൾ ഉ​ണ്ടാ​യി​ട്ടും നാ​ടോ​ടി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഒ​രാ​ൾ​ക്കും മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളെ​യും സം​സ്ഥാ​ന നി​യ​മ​ങ്ങ​ളെ​യും കാ​റ്റി​ൽ​പ​റ​ത്തി​യ ഈ ​ന​ട​പ​ടി ഇ​പ്പോ​ൾ ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മീ​ഷ​ന് മു​ന്നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ദീ​പ​ക് ഖ​രാ​ട്ട് എ​ന്ന അ​പേ​ക്ഷ​ക​ന്റെ പ​രാ​തി​യി​ൽ ക​മീ​ഷ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച​തും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​നം സ​മ​ത്വ​ത്തി​ന്റെ​യും സാ​മൂ​ഹി​ക നീ​തി​യു​ടെ​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​റ​പ്പു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ബാ​ധ്യ​സ്ഥ​മാ​ണെ​ന്നും, ഭാ​വി​യി​ലെ നി​യ​മ അ​ധ്യാ​പ​ക​രെ​യും ഗ​വേ​ഷ​ക​രെ​യും രൂ​പ​പ്പെ​ടു​ത്തു​ന്ന ഡോ​ക്ട​റ​ൽ ത​ല ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ന് സം​വ​ര​ണം നി​ഷേ​ധി​ക്കു​ന്ന​ത് വി​വേ​ച​ന​വും നി​യ​മ​ലം​ഘ​ന​വു​മാ​ണെ​ന്ന് ഖ​രാ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ർ​ച്ച് മാ​സം ക​മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് മെ​യ് 27-ന് ​വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചു. ഒ​രു സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​ത് ത​ന്നെ പ​ല​തും വി​ളി​ച്ചോ​തു​ന്നു​ണ്ടെ​ന്ന് ഖ​രാ​ട്ട് പ​റ​യു​ന്നു.

നാ​ടോ​ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഖ​രാ​ട്ട് അ​ഖി​ലേ​ന്ത്യാ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി പ്ര​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കാ​ൻ ക്ഷ​ണി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും അ​വ​സാ​ന ഘ​ട്ട​മാ​യ അ​ഭി​മു​ഖ​ത്തി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ബോം​ബെ ഹൈ​കോ​ട​തി​യു​ടെ നാ​ഗ്പൂ​ർ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഹ​രജി പ​രി​ഗ​ണി​ക്ക​വെ ജ​സ്റ്റി​സ് അ​നി​ൽ പ​ൻ​സാ​രെ നി​രീ​ക്ഷി​ച്ചു: ‘‘അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ ഫോ​ട്ടോ ചി​ല്ലി​ട്ട് തൂ​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്രം പോ​രാ, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ ഇ​ട​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന് നി​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. അ​വ​ർ​ക്ക് ഇ​ടം ന​ൽ​കു​ന്ന​തി​ന് പ​ക​രം, ഒ​ഴി​വാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ബ​ന്ധ​ന​ക​ളാ​ണ് നി​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​ത്.’’

ഖ​രാ​ട്ടി​ന് കാ​റ്റ​ഗ​റി​യി​ലെ 50 ശ​ത​മാ​നം ക​ട്ട് ഓ​ഫ് മാ​ർ​ക്കി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ കൗ​ൺ​സ​ൽ വാ​ദി​ച്ച​പ്പോ​ൾ, ജ​സ്റ്റി​സ് പ​ൻ​സാ​രെ ചോ​ദി​ച്ചു: ‘‘അ​ത് തീ​രു​മാ​നി​ക്കാ​ൻ നി​ങ്ങ​ൾ ആ​രാ​ണ്? ഒ​രു (സം​വ​ര​ണ) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യോ​ട് നി​ങ്ങ​ൾ അ​ല്പം ഉ​ദാ​ര​ത കാ​ണി​ക്കേ​ണ്ട​തു​ണ്ട്.’’

തു​ട​ർ​ന്ന് ഖ​രാ​ട്ടി​ന് പ്ര​വേ​ശ​നം ന​ൽ​കി​യെ​ങ്കി​ലും സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മ​റ്റ് അ​പേ​ക്ഷ​ക​രെ മ​ട​ക്കി​വി​ട്ടു. അ​ഖി​ലേ​ന്ത്യാ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി പ്ര​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കാ​ൻ ക്ഷ​ണി​ക്ക​പ്പെ​ട്ട ദി​പാ​ങ്ക​ർ കാം​ബ്ലെ പ​റ​യു​ന്ന​ത്, അ​ഡ്മി​ഷ​ന് മു​ന്നോ​ടി​യാ​യു​ള്ള ത്രി​ത​ല സ്ക്രീ​നി​ങ്ങി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ കൈ​ക​ളി​ലു​ള്ള​ത് എ​ന്നാ​ണ്. ‘‘ബാ​ക്കി ര​ണ്ട് ഘ​ട്ട​ങ്ങ​ളും - റി​സ​ർ​ച്ച് പ്ര​പ്പോ​സ​ലി​ന്റെ തി​ര​ഞ്ഞെ​ടു​പ്പും അ​വ​സാ​ന അ​ഭി​മു​ഖ​വും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൈ​യി​ലാ​ണ്, അ​വി​ടെ​യാ​ണ് അ​വ​ർ ബ​ഹു​ജ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കൃ​ത്യ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​ത്’’- കാം​ബ്ലെ പ​റ​യു​ന്നു. നാ​ഗ്പൂ​രി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ കാം​ബ്ലെ​യാ​ണ് ബോം​ബെ ഹൈ​കോ​ട​തി​യി​ൽ ഖ​രാ​ട്ടി​ന് വേ​ണ്ടി ഹാ​ജ​രാ​യ​ത്.

വി​വി​ധ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ റി​സ​ർ​ച്ച് പ്ര​പ്പോ​സ​ലു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല അ​വ​രെ കൂ​ട്ട​ത്തോ​ടെ നി​ര​സി​ച്ചു. ഇ​പ്പോ​ൾ ഈ ​സീ​റ്റു​ക​ളി​ൽ ചി​ല​ത് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​നു​യോ​ജ്യ​രാ​യ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ദം. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​നൊ​പ്പം, സ​ർ​വ​ക​ലാ​ശാ​ല സ​വ​ർ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. ഈ ​ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വു​മാ​ണ്.

ഇ​ന്റേ​ണ​ൽ അ​സെ​സ്മെ​ന്റ് ഘ​ട്ട​ത്തി​ൽ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ-​ഒ.​ബി.​സി പ​ശ്ചാ​ത്ത​ല​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​ത് പു​തി​യ കാ​ര്യ​മ​ല്ല. പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വ്യ​വ​സ്ഥാ​പി​ത​മാ​യ ബ​ഹി​ഷ്ക​ര​ണ​ത്തെ​ക്കു​റി​ച്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി ബ​ഹു​ജ​ൻ സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ‘‘ഒ​ഴി​വാ​ക്ക​ൽ പ്ര​വ​ണ​ത’’ ആ​ഴ​ത്തി​ൽ വ്യാ​പി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നും യു.​ജി.​സി മു​ൻ ചെ​യ​ർ​മാ​നു​മാ​യ സു​ഖ്ദേ​വ് തൊ​റാ​ട്ട്, ‘ഫ്ര​ണ്ട്‌​ലൈ​ന്’ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

(നി​ര​വ​ധി മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക​ർ​ഹ​യാ​യ സു​ക​ന്യ ശാ​ന്ത thewire.in സീ​നി​യ​ർ അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​റാ​ണ്)

Tags:    
News Summary - article about malpractice in reservation at maharashtra law university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.