Posted On
date_range Updated On
date_range നന്മയുടെ ഒരു ഓട്ടോ, റോൾസ് റോയ്സിനെ പിന്നിലാക്കുന്നു
ഉദ്യാനത്തിലെ താഴ്വാരങ്ങളിലൂടെ തെളിഞ്ഞൊഴുകുന്ന അരുവിയിൽനിന്ന് സ്വർണത്തിെൻറ മൊന്തകൊണ്ട് തേനും പാലും കോരിയെടുത്ത് മാറിമാറിക്കുടിക്കുകയായിരുന്നു നൗഷാദ്.
അപ്പോഴാണ് ഭൂമിയിലെ വിശേഷങ്ങളുമായി ഒരാളവിടെയെത്തിയത്.
വിശേഷങ്ങൾ കേട്ടശേഷം നൗഷാദ് ഇളംചിരി ചിരിച്ചു. പിന്നെ പതുക്കെ മൊഴിഞ്ഞു.
‘മരിച്ചവെൻറ മതത്തിെൻറ കണക്ക് പറയുകയാണവിടെ. ആനക്ക് മാത്രമല്ല ചിലപ്പോൾ മനുഷ്യനും മദമിളകും (മതവും മദ്യവും രണ്ടാണ്). അപ്പോഴവർ ഗോകർണത്തിൽനിന്ന് പാറശ്ശാലവരെ അലഞ്ഞുകൊണ്ടേയിരിക്കും.
ഒരധികാരക്കസേര ദൂരെയെവിടെയോ അവർ കിനാവ് കാണും.
പള്ളിയല്ല പള്ളയാണ് പ്രശ്നം.’
അപ്പോൾ ഭൂമിയിൽ നന്മയുടെ ഒരു ഓട്ടോറിക്ഷ എല്ലാ റോൾസ് റോയ്സ് കാറുകളെയും പിന്നിലാക്കി ഓടിക്കൊണ്ടേയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.