ഉഷ വീരേന്ദ്രകുമാർ നിര്യാതയായി

കൽപ്പറ്റ: മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു. 82 വയസായിരുന്നു. മുൻ മന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.1958ലാണ് വീരേന്ദ്രകുമാർ ഉഷയെ വിവാഹം ചെയ്തത്. ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളാണ് ഉഷ.

ജീവിതത്തിലെന്ന പോലെ വീരേന്ദ്ര കുമാറിന്റെ ലോകയാത്രകളിലെയും സഹയാത്രികയായിരുന്നു ഉഷ. മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ് ഡയറക്ടര്‍, മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബംഗളൂരൂ).

ഇന്നു വൈകീട്ടുവരെ കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ വയനാട് കൽപ്പറ്റയിലെ വസതിയിൽ എത്തിക്കും. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക് കൽപ്പറ്റ പുളിയാർ മലയിലെ വീട്ടുവളപ്പിൽ നടക്കും. 

Tags:    
News Summary - Usha veerendrakumar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.