അബൂദബിയിലെ താമസ സ്ഥലത്ത്​ അവശനിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി മരിച്ചു

അബൂദബി: താമസ സ്ഥലത്ത്​ അവശനിലയിൽ കാണപ്പെട്ട വയനാട്​ സ്വദേശി അബൂദബിയിലെ ആശുപത്രിയിൽ മരിച്ചു. അബൂദബി ഡബ്ല്യൂ.ജെ മിഡില്‍ ഈസ്റ്റ് കമ്പനി ജീവനക്കാരന്‍ വയനാട്​ തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന്‍ വര്‍ഗീസാണ്​ (29) മരിച്ചത്.

താമസ സ്ഥലത്ത്​ അവശനിലയിൽ കണ്ടെത്തിയ ജിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മേപ്പാടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്​ പി.വി. കുഞ്ഞിന്‍റെയും വാഴവറ്റ എ.യു.പി സ്‌കൂള്‍ അധ്യാപിക ലിസിയുടെയും മകനാണ്.

ശനിയാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകീട്ടോടെ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരി: ചിഞ്ചു അജി.

Tags:    
News Summary - Jitin varghese native of Wayanad died in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.