Posted On
date_range Updated On
date_range കാറപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
വർക്കല: കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വർക്കല ജനതാമുക്ക് പുല്ലാന്നിക്കോട് ജാനകി മന്ദിരത്തിൽ ശ്രീകുമാറിന്‍റെയും ഷീബയുടെയും മകൻ ശ്രീമോൻ (25) ആണ് മരിച്ചത്.
ഒക്ടോബർ 30ന് രാത്രി പാപനാശം തിരുവാമ്പാടി റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിയുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഇടവ ചിറയിൽ തെക്കേത്തൊടി വീട്ടിൽ നബീൽഷാ സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. കാറിന്‍റെ മുൻ സീറ്റിലായിരുന്ന ശ്രീമോൻ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. ശ്രീഹരിയാണ് സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.