മണികണ്ഠൻ
Posted On
date_range Updated On
date_range യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ആറ്റിങ്ങൽ: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ കോണത്ത് വീട്ടിൽ പരേതനായ സ്വാമിനാഥന്‍റെയും ഇന്ദിരയുടെയും മകൻ മണികണ്ഠ(33)ന്‍റെ മൃതദേഹമാണ് കൊച്ചുപാലത്തിന് സമീപം കണ്ടത്.
മൂന്ന് ദിവസം മുമ്പ് വീട്ടിൽനിന്ന് ജോലിക്ക് പോയ മണികണ്ഠൻ തിരികെ എത്തിയിരുന്നില്ല. ഇതേത്തുടർന്ന് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു.
മണികണ്ഠന്‍റെ ഇരുചക്ര വാഹനം സുഹൃത്തിന്‍റെ വീടിന് സമീപത്തുനിന്ന് കണ്ടെത്തി. ഈ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണം കൊലപാതകമാണെന്ന് മണികണ്ഠന്‍റെ ബന്ധുക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്. മണികണ്ഠൻ അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.