ശ്രീലത
Posted On
date_range Updated On
date_range മധ്യവയസ്ക വീടിനുള്ളിൽ മരിച്ച നിലയിൽ
നേമം: മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മലയം ചൂഴാറ്റുകോട്ട വിപിൻ നിവാസിൽ ശ്രീലത (55) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2.30 നായിരുന്നു സംഭവം. രണ്ടുദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഇന്നലെ ഉച്ചക്ക് ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴാണ് ഇവരെ ബോധരഹിതയായി കണ്ടെത്തുന്നത്.
നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രൈവറായ വിജയകുമാറാണ് ഭർത്താവ്. മക്കൾ: വിപിൻ, വിജിത്ത്. മരുമകൾ: ശ്രീഭദ്ര. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് മലയിൻകീഴ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.