Posted On
date_range Updated On
date_range തിരുവനന്തപുരത്ത് വ്യാപാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി, കട ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലയൻകീഴ് സ്വദേശി എസ് വിജയകുമാറാണ് മരിച്ചത്. ലോക്ഡൗൺ മൂലം കച്ചവടം മുടങ്ങിയപ്പോഴുണ്ടായ സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പറയുന്നു.
വീട് നിർമ്മാണത്തിനായി ലോണെടുത്തതും മറ്റുള്ളവരിൽ നിന്നും വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. മലയൻകീഴ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.