Posted On
date_range Updated On
date_range കല്ലമ്പലത്ത് ഗ്യാസ് ടാങ്കറിടിച്ച് യുവാവ് മരിച്ചു
കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം ഗ്യാസ് ടാങ്കർ ലോറിയിടിച്ച് യുവാവ് മരിച്ചു. കുള മുട്ടം വാടയിൽ വീട്ടിൽ നാസർ-ഷാജില ദമ്പതികളുടെ മകൻ അബിൻ (22) ആണ് മരിച്ചത്.
വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ അബിൻ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ, ചൊവ്വാഴ്ച രാത്രി 10ഓടെ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അബിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നബിൻ, ഷബിൻ എന്നിവർ സഹോദരങ്ങളാണ്. കല്ലമ്പലം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.