നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

വെള്ളറട. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുന്നത്തുകാല്‍ നിലമാംമൂട് അതിയൂര്‍ക്കോണം മേക്കെക്കര പുത്തന്‍ പുത്തന്‍ വീട്ടില്‍ അലക്‌സാണ്ടറിന്‍റെയും ഷെര്‍ളിയുടെയും മകന്‍ അജേഷ് (22) ആണ് മരിച്ചത്

പ്ലാമൂട്ടുക്കടയില്‍ നിന്നും വീട്ടിലേക്ക് വരും വഴി മര്യാപുരം ജംഗ്ഷനു സമീപം ഞായറാഴ്ച രാത്രി 9.30 നാണ് അപകടം. ഈ കുടുംബം ചെങ്കല്‍ കൊച്ചോട്ടുകോണം ഐശ്വര്യ ഭവനില്‍ വാടകയ്ക്ക് താമസിച്ചു വരുകയാണ്.

അപകടത്തെ തുടര്‍ന്ന് തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വച്ചു തന്നെ മരണപ്പെടുകയായിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പാറശ്ശാലപൊലീസിന്റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 

Tags:    
News Summary - The young man died when his out of control bike hit the post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.