നാ​ഥ​ൻ വി​ശ്വ​നാ​ഥ് ശ​ർ​മ

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയയാൾ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: ഇൻറർനാഷനൽ എയർപോർട്ടിൽ എത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. സിങ്കപ്പൂരില്‍നിന്ന് സ്കൂട്ട് എയർലൈൻസിന്‍റെ ടി.ആർ-530 എന്ന വിമാനത്തിൽ 29ന് രാത്രി പത്തിനാണ് തിരുവനന്തപുരം ഇൻറർനാഷനൽ എയർപോർട്ടിൽ എത്തിയത്.

നാഥൻ വിശ്വനാഥ് ശർമ (നാഥശർമ-67) എന്നയാളെന്നാണ് മനസ്സിലായത്. സിങ്കപ്പൂർ പൗരനാണ്. എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണതിനെതുടർന്ന് അനന്തപുരി ആശുപത്രിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

ജന്മദേശം പാലക്കാട് ജില്ലയാണെന്ന് അന്വേഷണത്തിൽ അറിഞ്ഞു. ഫോട്ടോയിൽ കാണുന്നയാളെ തിരിച്ച് അറിയുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാൻ താൽപര്യപ്പെടുന്നു. എസ്.എച്ച്.ഒ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന്‍: 9497947104. വലിയതുറ പൊലീസ് സ്റ്റേഷന്‍-04712501833. 

Tags:    
News Summary - singapore citizen collapsed and died at thiruvananthapuram airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.