Posted On
date_range Updated On
date_range വീട്ടുകിണറ്റിൽ വീണ് റിട്ട. അധ്യാപകൻ മരിച്ചു
നെടുമങ്ങാട്: വീട്ടിലെ കിണറ്റിൽ വീണ് റിട്ട. അധ്യാപകൻ മരിച്ചു. വേങ്കവിള മണ്ഡപംവിള ദേവമാതാ കോട്ടേജിൽ സെബാസ്റ്റ്യൻ. ജെ (82) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ വീട്ടിലെ കിണറിന്‍റെ ആൾമറ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു.
നെടുമങ്ങാട് ഫയർഫോഴ്സ് എത്തിയാണ് 25 അടി താഴ്ചയുള്ള കിണറിൽ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തത്. നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ടി. പുഷ്പം. മക്കൾ: ഷാജി ബോസ്കോ, ഷിബു ബോസ്കോ. മരുമക്കൾ: ലീന ബോസ്കോ, ഷിജി ബോസ്കോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.