Posted On
date_range Updated On
date_range ഭർത്താവ് ആത്മഹത്യ ചെയ്ത അതേ കിണറ്റിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ
ആറ്റിങ്ങൽ: യുവതിയും മകളും കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് രണ്ടു മാസം മുമ്പ് ഇതേ കിണറ്റില് ചാടി ആത്മഹത്യ ചെയ്തിരുന്നു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിളാകം വീട്ടിൽ ബിന്ദു (35), ദേവയാനി (8) എന്നിവർ ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ബിന്ദുവിനെയും മകളെയും കാണാതായി. ബിന്ദുവിെൻറ മാതാവ് കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിന് ഒടുവിൽ കിണറ്റിൻ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിന്ദുവിെൻറ ഭർത്താവ് പ്രവീൺ രണ്ടു മാസം മുമ്പ് ഇതേ കിണറ്റില് ചാടി ആത്മഹത്യ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.