വിദ്യ രാഘവൻ
Posted On
date_range Updated On
date_range റിസോർട്ടിലെ നീന്തൽകുളത്തിൽ കുളിക്കുന്നതിനിടെ മധ്യവയസ്ക മരിച്ചു
വർക്കല: സ്വകര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനിയായ മധ്യവയസ്ക മരിച്ചു.ഉത്തർപ്രദേശ് ലക്‌നൗ ഗോമട്ടി നഗർ 5/35 വിപുൽ കാന്തിൽ വിദ്യ രാഘവൻ (59) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ വർക്കല സൗത്ത് ക്ലിഫിലെ എലിക്സർ ബീച്ച് റിസോർട്ടിലാണ് സംഭവം. വർക്കല കുരയ്‌ക്കണ്ണി വലിയവീട്ടിൽ ദേവി ക്ഷേത്രത്തിന് സമീപം ദേവപ്രജ വില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ.
റിസോർട്ടിൽ എത്തിയ ഇവർ നീന്തി കുളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ റിസോർട്ട് അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകുകയും വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.
വർക്കല പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.