Posted On
date_range Updated On
date_range സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു
നെടുമങ്ങാട്: സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വെള്ളനാട് ഭഗവതി നഗർ വെള്ളൂപ്പാറ തിരുവോണത്തിൽ ജി.രാജേന്ദ്രൻ നായർ (59) ആണ് മരിച്ചത്.
വഴുതക്കാട് എൻ.സി.സി കാൻറീനിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെ അരുവിക്കര കളത്തുകാലിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ രാജേന്ദ്രൻ നായരെ നാട്ടുകാർ ഉടൻ പേരൂർക്കട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സുനി. മക്കൾ: മനു, മീനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.