Posted On
date_range Updated On
date_range കെ.സി.എ മുൻ സെക്രട്ടറി എ.സി.എം.അബ്ദുല്ല നിര്യാതനായി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറിയും സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസറുമായിരുന്ന എ.സി.എം. അബ്ദുള്ള (88) നിര്യാതനായി. തിരുവനന്തപുരം ജഗതിയിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. തലശേരി കേയി കുടുംബാംഗമാണ്. ഭാര്യ : നബീസാബീവി. മക്കൾ: ഡോ. സഹീർ എൻ. അബ്ദുള്ള (ഇ.എൻ.ടി സർജൻ, പി.ആർ.എസ് ഹോസ്പിറ്റൽ), സിറാജ് (എൻജിനീയർ, മസ്കറ്റ്), ഡോ. ഷെറിൻ നസീർ (കിംസ്ഹെൽത്ത്).
മരുമക്കൾ : ഡോ. മുഹമ്മദ് നസീർ (കിംസ്ഹെൽത്ത്), ഷെബീന സഹീർ, യാസ്മിൻ സിറാജ്. 1973-74ലും 1979-87 കാലയളവിലും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ കേരളത്തിൽ എത്തിച്ച് മത്സരങ്ങളിൽ പെങ്കടുപ്പിക്കാൻ അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.