Posted On
date_range Updated On
date_range അഞ്ചാംക്ലാസുകാരൻ ചിറയിൽ കാൽ വഴുതിവീണ് മരിച്ചു
പോത്തൻകോട്: തിരുവനന്തപുരം കൊയ്ത്തൂർക്കോണം ഖബറഡിക്ക് സമീപത്തെ ചിറയിൽ കാൽ വഴുതി വീണ് പത്തു വയസുകാരൻ മരിച്ചു. കൊയ്ത്തൂർക്കോണം ഖബറഡി ഫാത്തിമ മൻസിലിൽ മുഹമ്മദ് ബാഷ, ഷീജ ദമ്പതികളുടെ മകൻ മുഹമ്മദ് ഫർഹാൻ (10) ആണ് മരിച്ചത്. കല്ലൂർ ഗവ. യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
തിങ്കളാഴ്ച വൈകീട്ട് നാലര മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലെത്തിയ ഫർഹാൻ കുട്ടികളുമായി കളിച്ചു കൊണ്ട് ചിറയ്ക്ക് സമീപം നിൽക്കുമ്പോഴാണ് കാൽവഴുതി വീണത്. നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പിരപ്പൻകോട് സകൂളിലെ പ്ലസ്ടു വിദ്യാർഥി ഫാത്തിമ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.