മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ്​

ക​ട​ലി​ൽ കാ​ണാ​താ​യ അ​ഞ്ചു​വ​യ​സ്സു​കാ​ര​െൻറ മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​ഞ്ഞു

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങ് ക​ട​പ്പു​റ​ത്ത് ക​ട​ലി​ൽ കാ​ണാ​താ​യ അ​ഞ്ചു വ​യ​സ്സു​കാ​ര​െൻറ മൃ​ത​ദേ​ഹം വെ​ട്ടു​തു​റ​യി​ൽ ക​ണ്ടെ​ത്തി. അ​ഞ്ചു​തെ​ങ്ങ് ഒ​ന്നാം പാ​ലം കൂ​ട്ടി​ൽ വീ​ട്ടി​ൽ അ​ഞ്ചു​വ​യ​സ്സു​ള്ള മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സി​െൻറ മൃ​ത​ദേ​ഹ​മാ​ണ് ക​ര​ക്ക​ടി​ഞ്ഞ​ത്. ക​ഠി​നം​കു​ളം വെ​ട്ടു​തു​റ ക​ട​ൽ​ക്ക​ര​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 3.30 ഓ​ടെ വീ​ടി​നു സ​മീ​പ​ത്തെ ക​ട​പ്പു​റ​ത്ത് കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​യെ ക​ട​ലി​ൽ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന്, അ​ഞ്ചു​തെ​ങ്ങ് പൊ​ലീ​സും കോ​സ്​​റ്റ​ൽ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വെ​ട്ടു​തു​റ തീ​ര​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - dead body of a 5 year old boy missing in sea has been found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.