ആർമി റിക്രൂട്ട്മെൻറ്​ റാലിക്കിടെ ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു

കഴക്കൂട്ടം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിൽ നടക്കുന്ന ആർമി റിക്രൂട്ട്മെൻറ്​ റാലിക്കിടെ ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട്​ നീലേശ്വരം പാലാത്തടം മഡോണ ഹൗസിൽ ശേഖര​െൻറ മകൻ സച്ചിൻ (23) ആണ് മരിച്ചത്. രാവിലെ ഓട്ടത്തിനിടയിൽ സ്​റ്റേഡിയത്തിൽ കുഴഞ്ഞുവീണ സച്ചിന്​ പ്രാഥമിക ചികിത്സ നൽകി.

താൽക്കാലിക താമസസ്ഥലത്ത്​ ഒരുക്കിയിരുന്ന ചന്തവിള ഗവ.യു.പി. സ്‌കൂളിൽ ഉച്ചഭക്ഷണം കഴി​െക്ക ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതിനെതുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി​െച്ചങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഫെബ്രുവരി 26 മുതൽ മാർച്ച് 12 വരെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Candidate dies during Army recruitment rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.