Posted On
date_range Updated On
date_range കുളിക്കാനിറങ്ങി കാണാതായ യുവാവിൻെറ മൃതദേഹം കല്ലാറിൽ കണ്ടെത്തി
പോത്തൻകോട്: വിതുര കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിൻെറ മൃതദേഹം കണ്ടെത്തി. പോത്തൻകോട് നന്നാട്ടുകാവ് എൻ.ജെ മൻസിലിൽ അബദുൽ വഹാബിൻെറയും ലൈലാബീവിയുടെയും മകൻ നൗഫലിൻെറ (25) മൃതദേഹമാണ് കണ്ടെത്തിയത്.
ഞാറാഴ്ച വൈകിട്ട് 5.30ഓടെയാണ് പൊന്മുടി സന്ദർശിക്കാനെത്തിയ പതിനാലംഗ സംഘത്തിലുണ്ടായിരുന്ന നൗഫലിനെ കാണാതായത്. പൊൻമുടിയിൽ നിന്ന് മടങ്ങിവരുന്ന വഴി കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെടുകയായിരുന്നു.
വിതുര ഫയർ ഫോഴ്‌സും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
സഹോദരി: ജിൻസി. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ചൊവ്വാഴ്ച നന്നാട്ടുകാവ് ജുമാമസജിദ് കബർസ്ഥാനിൽ കബടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.