Posted On
date_range Updated On
date_range വാസ്തു വിദഗ്ധൻ നിഷാന്ത് നാരായണൻ അന്തരിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര പ്രശസ്തനായ വാസ്തു വിദഗ്ധൻ നിഷാന്ത് നാരായണൻ (51) ദുബൈയിൽ അന്തരിച്ചു. 28 വർഷമായി ദുബൈ ശൈഖ് സായിദ് റോഡിൽ പ്രവർത്തിക്കുന്ന 'അലാഡിൻ' കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു.
ദുബൈ, ഒമാൻ, മാൾട്ട, കസാഖ്സ്ഥാൻ, സ്വിറ്റ്സർലൻഡ്, സ്പെയിൻ, മൊസാംബിക് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുടെ കുടുംബങ്ങളിലെ വാസ്തു ഉപദേശകൻ കൂടിയായിരുന്നു നിഷാന്ത് നാരായണൻ.
കണ്ണൂർ താണ സ്വദേശിയായ നിഷാന്ത് നാരായണൻ ന്യൂമറോളജിയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കൊല്ലം എസ്.എൻ കോളജിൽ നിന്ന് വിരമിച്ച പ്രഫസർ മുരാരിയുടെ മകൾ ഗംഗയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.