പോപ്പുലർ ഫൈനാൻസിൽ പണം നിക്ഷേപിച്ച റിട്ട: അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ.

ചിറ്റാർ: പോപ്പുലർ ഫൈനാൻസിൽ പണം നിക്ഷേപിച്ച റിട്ട: അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ.വയ്യാറ്റുപുഴ പുലയൻപാറയിൽ മോഹനവിലാസം വി എൻ വാസുദേവൻ നായർ (കൊച്ചു സാർ (80) ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.തിങ്കളാഴ്ച വൈകിട്ട് 7.30 നാണ് സംഭവം.

 പോപ്പുലർ ഫൈനാൻസിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഈ തുക കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് വീട്ടിൽ എഴുതി വച്ച കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് ചിറ്റാർ  പൊലീസ് പറഞ്ഞു.ഈ സമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. ഭാര്യ: ഭവാനിയമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: സുനിൽ കുമാർ, രാജേഷ്.

Tags:    
News Summary - Retired Teacher invested in Popular Finance hanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.