പയ്യന്നൂർ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയുമായിരുന്ന കെ.സി. വേണുഗോപാല്‍ എം.പി.യുടെ മാതാവ് കടന്നപ്പള്ളി കണ്ടോന്താറിലെ കെ.സി. ജാനകിയമ്മ (83) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചയായിരുന്നു അന്ത്യം. ഭര്‍ത്താവ്: പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന് നമ്പി. മറ്റു മക്കൾ: കെ.സി. ലളിത, കെ.സി. ഉഷ, പരേതരായ കെ.സി. ഗോപാലകൃഷ്ണന്, കെ.സി. ശശിധരന്. മരുമക്കള്‍: എം.പി. ഉണ്ണിക്കൃഷ്ണന് (കെ.പി.സി.സി അംഗം, ചെയർമാൻ, പഴയങ്ങാടി അർബൻ കോഓപറേറ്റിവ് ബാങ്ക്), എന്‍. ഗോപിനാഥന് പള്ളിക്കുന്ന് (റിട്ട. പ്രഫസര്‍. സര് സയ്യിദ് കോളജ്), ഉഷ പള്ളിക്കുന്ന്, സരോജിനി കുഞ്ഞിമംഗലം, ഡോ.കെ. ആശ (തിരുവനന്തപുരം), പരേതയായ ശോഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.