എ.എ വഹാബ്​ നിര്യാതനായി

അരീക്കോട്​: പ്രഭാഷകനും ഗ്രന്ഥകാരനും കോഴിക്കോട്​ ഇസ്​ലാമിക്​ യൂത്ത്​ സെൻറർ സെക്രട്ടറിയുമായ എ.എ വഹാബ്​ (65) നിര്യാതനായി. ഇന്ത്യൻ നാഷണൽ യൂത്ത് ​ലീഗ്​ സംസ്​ഥാന പ്രസിഡൻറായിരുന്നു. ദീർഘകാലം കോഴിക്കോട്​ എം.എസ്​.എസ്​ പള്ളിയിലെ ഖത്തീബ്​ ആയിരുന്നു.

ഭാര്യ: ആർ. ബീഗം. മക്കൾ: ഹുദ ജുമാന (കോഴിക്കോട്​ ജെ.ഡി.ടി പോളിടെക്​നിക് അധ്യാപിക), ഫിദ ലുബാന, ഹിബ നാബിഹ, ഹാസിൻ മഹ്സൂൽ.

മരുമക്കൾ: അബ്ദുൽ ജബ്ബാർ (ജെ.ഡി.ടി), എം.എസ്. സാജിദ് (കാമ്പസ്​ ഫ്രണ്ട് ദേശീയ പ്രസിഡൻറ്​), പി. അബൂബക്കർ. സഹോദരങ്ങൾ: എ.എ ജവാദ്​, എ.എ ജലീൽ, എ.എ ജമീൽ, ഡോ. എ.എ ഹലീം (എക്​സി.എഡിറ്റർ, ഇസ്​ലാമികവിജ്ഞാനകോശം), എ. സുഹൈല. മയ്യിത്ത്​ നമസ്​കാരം ശനിയാഴ്​ച വൈകിട്ട്​ നാലിന്​ അരീക്കോട്​ ഉഗ്രപുരം മസ്​ജിദുൽ മനാറിൽ

Tags:    
News Summary - AA Vahab passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.