കോഴിക്കോട് : സുന്നി യുവജന സംഘം കോഴിക്കോട് സിറ്റി ഘടകം മുന്‍ ജനറല്‍ സെക്രട്ടറി കോവൂര്‍ പുറായില്‍ കോയ (കോവൂര്‍ കോയ -80) നിര്യാതനായി. ഓള്‍ കേരള സ്റ്റെനോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ഭാരവാഹിയായിരുന്നു.
കോഴിക്കോട് സ്റ്റേഡിയം ജുമുഅ മസ്ജിദ് സെക്രട്ടറിയായും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം നടക്കാവ് അല്‍കമാല്‍ ഓഫ്‌സെറ്റ് പ്രസ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, കോവൂര്‍ സുന്നി ജുമുഅത്ത് പള്ളി എന്നിവയുടെ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി നിലകളില്‍ ദീര്‍ഘകാലം സേവനം ചെയ്തു.
ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ഗഫൂര്‍ (കെ.എസ്. ആര്‍.ടി.സി), അബ്ദുല്‍ ജമാല്‍ (സൗദി), അശ്‌റഫ്. മരുമക്കള്‍: ഹാജറ, തസ്‌ലീന, റജുല. സഹോദരങ്ങള്‍ : ആലി,അബൂബക്കര്‍, അബ്ദുല്‍ മജീദ്. പരേതരായ മുഹമ്മദ്, ഉമര്‍, ഉസൈന്‍, ആഇശബി. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ 9.30ന് കോവൂര്‍ സുന്നി ജുമുഅ മസ്ജിദില്‍. ഖബറടക്കം കാഞ്ഞിരത്തിങ്ങല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ പത്ത് മണിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.