കോഴിക്കോട്: ഈശോസഭ വൈദികനായിരുന്ന ഫാ. ജെയിംസ് തോട്ടകത്ത് (83) നിര്യാതനായി. അർബുദ ബാധിതനായി മലാപ്പറമ്പ് ൈക്രസ്റ്റ് ഹാളിൽ കഴിയവെ ആയിരുന്നു അന്ത്യം.
പ്രീഡിഗ്രി പഠന ശേഷം 1957ലാണ് ഈശോസഭയിൽ ചേർന്നത്. പ്രാഥമിക സന്യാസ പരിശീലനം ദിണ്ടിഗൽ ബെസ്കി കോളജിലും ഷെമ്പഗന്നൂരിലെ സേക്രട്ട് ഹാർട്ട് കോളജിലുമായിരുന്നു.
FRഷെമ്പഗന്നൂരിൽ തന്നെ തത്വശാസ്ത്ര പഠനത്തിനുശേഷം തിരുച്ചിറപ്പള്ളി സെൻറ് േജാസഫ്സ് കോളജിൽ നിന്നും ഡിഗ്രി, കെർസിയോങിലെ സെൻറ് മേരീസ് കോളജിലെ തിയോളജി പഠനശേഷം 1971 മാർച്ച് 27ന് കോത്താട് ഇടവക പളളിയിൽ വെച്ചാണ് വൈദിക പട്ടം സ്വീകരിച്ചത്.
1977ൽ മാട്ടൂളിൽവെച്ച് അന്ത്യവ്രത വാഗ്ദാനം നടത്തി. തിരുവനന്തപുരം ലയോള സ്കൂൾ, കണ്ണൂർ സെൻറ് മൈക്കിൾസ് സ്കൂൾ എന്നിവിടങ്ങളിൽ ചുരുങ്ങിയ കാലം അധ്യാപകനായിരുന്നു. പിന്നീട് കണ്ണൂർ രൂപതയിലെ പട്ടുവം, താവം എന്നീ പള്ളികളിലും നെയാറ്റിൻകര രൂപതയിലെ ബാലരാമപുരം, നേമം എന്നിവിടങ്ങളിലും ദീർഘകാലം വികാരിയായിരുന്നു.
കണ്ണൂർ പരിയാരത്തുള്ള എസ്.എം ഫാം, നിർമ്മല ഐ.ടി.ഐ എന്നിവയുടെ മാനേജരും സുപ്പീരിയറുമായും സേവനം ചെയ്തു. വർഗീസ് -മറിയം ദമ്പതികളുടെ മകനായി 1937 ഫെബ്രുവരി 13ന് എറണാകുളം കോത്താട് തോട്ടകത്ത് കുടുംബത്തിലാണ് ജനനം. സഹോദരങ്ങൾ: ലില്ലി, മാത്യു, ഫിലോ, സെബാസ്റ്റ്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് ൈക്രസ്റ്റ് ഹാൾ െസമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.